Jump to content

അസ്ട്രോസീസ്മോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ ഓസിലേഷൻ മോഡുകൾ നക്ഷത്രത്തിനുള്ളിൽ വ്യത്യസ്ത ആഴത്തിലാണ് കടന്നുചെല്ലുന്നത്.

നക്ഷത്രങ്ങളുടെ സ്പെക്ട്രം പരിശോധിച്ച് നക്ഷത്രത്തിന്റെ ആന്തരികഭാഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ആണ് അസ്ട്രോ സീസ്മോളജി. നക്ഷത്രങ്ങളുടെ ആന്തരികഘടനയെക്കുറിച്ച് കൂടുതലായി അറിയാൻ ഈ ശാഖ സഹായിക്കുന്നു. പൾസാറുകളുടെ ഓസിലേഷനെ പഠനവിധേയമാക്കിയാണ് ആന്തരികഘടനയെക്കുറിച്ച് മനസ്സിലാക്കുന്നത്. സാധാരണ നക്ഷത്രങ്ങളുടെ അകക്കാമ്പിൽ സൃഷ്ടിക്കപ്പെടുന്ന ഒരു ഫോട്ടോൺ നക്ഷത്രത്തിന്റെ ഉപരിതലത്തിലെത്താൻ ലക്ഷക്കണക്കിനു വർഷങ്ങൾ വരെ സമയമെടുക്കാം. ഉപരിതലത്തിലെത്തിയ ഫോട്ടോൺ ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്യും. അകക്കാമ്പിലെ വിവരങ്ങൾ ഒന്നും തന്നെ ഈ ഫോട്ടോണിൽ നിന്നും കണ്ടെത്താൻ കഴിയുകയില്ല.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-08. Retrieved 2013-02-11.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്ട്രോസീസ്മോളജി&oldid=3623917" എന്ന താളിൽനിന്ന് ശേഖരിച്ചത്