അസ്അദ് മദനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്അദ് മദനി
രാജ്യസഭ
ഓഫീസിൽ
3 April 1974 – 2 April 1980
ഓഫീസിൽ
5 July 1980 – 5 July 1986
വ്യക്തിഗത വിവരങ്ങൾ
ജനനം(1928-04-27)ഏപ്രിൽ 27, 1928
മുറാദാബാദ്
മരണം6 ഫെബ്രുവരി 2006(2006-02-06) (പ്രായം 77)
അപ്പോളോ ആശുപത്രി, ദൽഹി
അന്ത്യവിശ്രമംമസാറെ ഖാസിമി, ദയൂബന്ദ്, ഉത്തർപ്രദേശ്
പൗരത്വം Indian
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
കുട്ടികൾമഹ്മൂദ് മദനി
അൽമ മേറ്റർദാറുൽ ഉലൂം ദയൂബന്ദ്
തൊഴിൽഇസ്‌ലാമിക പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ

ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു അസ്അദ് മദനി (27 April 1928 – 6 February 2006). ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ജനറൽ സെക്രട്ടറി, അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ദാറുൽ ഉലൂം ദയൂബന്ദിന്റെ എക്സിക്യൂട്ടീവ് ബോഡി അംഗം കൂടിയായിരുന്നു. രാജ്യസഭയിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ രാജ്യസഭയിൽ കോൺഗ്രസ് അംഗമായി നിലകൊണ്ടു.

ജീവിതരേഖ[തിരുത്തുക]

മുറാദാബാദിലെ മദനി കുടുംബത്തിൽ ഹുസൈൻ അഹ്‌മദ് മദനിയുടെ മകനായി 1928-ലാണ് അസ്അദ് മദനി ജനിക്കുന്നത്. ദയൂബന്ദിലെ മദനി മൻസിലിൽ വളർന്ന അദ്ദേഹം 1945-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ബിരുദം നേടി[1]. ഏതാനും വർഷങ്ങൾ മദീനയിൽ ചെലവഴിച്ച ശേഷം മടങ്ങിയെത്തിയ അസ്അദ് മദനി 12 വർഷത്തോളം ദാറുൽ ഉലൂം ദയൂബന്ദിൽ അധ്യാപകനായി പ്രവർത്തിച്ചു.

1960-ൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഉത്തർപ്രദേശ് സർക്കിൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അസ്അദ് മദനി, 1963-ൽ സംഘടനയുടെ ദേശീയ ജെനറൽ സെക്രട്ടറിയായി. 1973-ൽ പ്രസിഡന്റായി ഉത്തരവാദിത്തമേറ്റു[2]. സംഘടനയുടെ നേതൃത്വത്തിലെത്തുന്ന അഞ്ചാമത്തെ ആളായിരുന്നു അദ്ദേഹം. 32 വർഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടർന്നു[3].

1968 മുതൽ 1974 വരെയും 1980 മുതൽ 1986 വരെയും 1988 മുതൽ 1994 വരെയും ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിൽ അംഗമായിരുന്നു [1] .

അസദ് മദ്‌നിയുടെ പാർലമെന്ററി പ്രസംഗങ്ങളുടെ സമാഹാരം പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രകാശനം ചെയ്യുന്നു

2006 ഫെബ്രുവരി 6-ന് അസ്അദ് മദനി ഡൽഹിയിൽ വച്ച് അന്തരിച്ചു[4]. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ ഒരു വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായ മഹ്മൂദ് മദനി ഇദ്ദേഹത്തിന്റെ മകനാണ്[5].

അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 2007 ഏപ്രിൽ 23, 24 തീയതികളിൽ ന്യൂഡൽഹിയിൽ ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. മദനിയുടെ പാർലമെന്ററി പ്രസംഗങ്ങളുടെ സമാഹാരം ഇതേ സെമിനാറിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രകാശനം ചെയ്തു. [6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF). Rajya Sabha (Indian parliament) website. Rajya Sabha. Retrieved 11 March 2020.
  2. Nur Alam Khalil Amini. Pase Marge Zindah (in Urdu). Deoband: Idara Ilm-o-Adab. p. 764.{{cite book}}: CS1 maint: unrecognized language (link)
  3. "Jamiat Ulama-I-Hind & Anr. vs Maulana Mahmood Asad Madni & Anr. on 25 August, 2008". IndianKanoon. Retrieved 11 March 2020.
  4. Qasmi, Obaidullah (2 October 2006). "Profile of Maulana Sayed Asad Madani: 1928-2006". Deoband.org website. Archived from the original on 3 December 2013. Retrieved 11 March 2020.
  5. M. Hasan (3 April 2006). "Jamiat party heads for a split". Hindustan Times (newspaper). Retrieved 11 March 2020.
  6. "PM releases book on parliamentary speeches of Maulana Syed Asad Madani". ArchivePmo.nic.in. Retrieved 11 March 2020.
"https://ml.wikipedia.org/w/index.php?title=അസ്അദ്_മദനി&oldid=3772382" എന്ന താളിൽനിന്ന് ശേഖരിച്ചത്