അസോസിയേറ്റീവ് സ്മൃതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യ മസ്തിഷ്കം അസോസിയേറ്റീവ് സ്മൃതിയാണ് ഉപയോഗിക്കുന്നത്. അതായത് ഓർമ്മയുടെ ഒരു ഭാഗം നൽകിയാൽ ബാക്കിയുള്ളവ ഓർത്തെടുക്കാൻ മനുഷ്യർക്കാകും. എന്നാൽ കമ്പ്യൂട്ടർ സ്മൃതിയിൽ ഇത് സംബോധിതമാണ്. അതായത് വിവരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം നൽകിയാൽ അവിടെയുള്ള വിവരം ലഭ്യമാക്കും. കമ്പ്യൂട്ടറിൽ മനുഷ്യഗുണം സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൃതൃമ അസോസിയേറ്റീവ് സ്മൃതി. പുനരാഗമന ശൃംഖലയക്ക് അസോസിയേറ്റീവ് സ്മൃതി കാട്ടാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടെർന്ന് 1984ൽ ജോൺ ഹോപ്‌ഫീൾഡാണ് ഇത് കണ്ടെത്തിയത്. ഇൻപുട്ടും ഔട്ട്പുട്ടും ഒന്നായ അസോസിയേറ്റീവ് സ്മൃതിയെ ആട്ടോ അസോസിയേറ്റീവ് സ്മൃതി എന്നും രണ്ടായതിനെ ഹെറ്ററോ അസോസിയേറ്റീവ് സ്മൃതി എന്നും വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അസോസിയേറ്റീവ്_സ്മൃതി&oldid=1538119" എന്ന താളിൽനിന്ന് ശേഖരിച്ചത്