അസൈൽ ഹാലൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Acyl Halide
Acetyl chloride is an acyl halide.

അസൈൽ ഹാലൈഡ് (ആസിഡ് ഹാലൈഡ് എന്നും അറിയപ്പെടുന്നു) എന്നത് ഹാലൈഡ് ഗ്രൂപ്പ് കൊണ്ട് ഹൈഡ്രോക്സൈഡ് ഗ്രൂപ്പിനെ നീക്കം ചെയ്ത് ഓക്സോആസിഡിൽ നിന്നും ഉണ്ടാക്കുന്ന ഒരു രാസസംയുക്തമാണ്.

ആസിഡ്, കാർബോക്സിലിക്കാസിഡ് ആണെങ്കിൽ സംയുക്തം -COX ഫംഗ്ഷണൽ ഗ്രൂപ്പ് ഉള്ളതായിരിക്കും. ഇതിൽ ഹാലജൻ ആറ്റവുമായി ഏകബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാർബൊണിൽ ഗ്രൂപ്പ് ഉൾപ്പെട്ടിരിക്കുന്നു. ഒരു അസൈൽ ഹാലൈഡിന്റെ പൊതുരാസസൂത്രം എന്ന് എഴുതാം. ഇവിടെ എന്നത് ഉദാഹരണത്തിന് ഒരു ആൽക്കൈൽ ഗ്രൂപ്പിനേയും എന്നത് കാർബൊണിൽ ഗ്രൂപ്പിനേയും എന്നത് ഹാലൈഡിനേയും (ഉദാഹരണത്തിന് ക്ലോറൈഡ്) സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസൈൽ ഹാലൈഡുകളാണ് അസൈൽ ക്ലോറൈഡുകൾ. പക്ഷെ, അൽപ്പായുസ്സായ അസറ്റൈൽ അയഡൈഡ് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നു. അസറ്റിക് ആസിഡിന്റെ നിർമ്മാണത്തിനായി ഒരു വർഷത്തിൽ ലക്ഷക്കണക്കിന് കിലോഗ്രാം അസറ്റൈൽ ക്ലോറൈഡ് ഉൽപ്പാദിപ്പിച്ചുവരുന്നു.

സൾഫോണിക്ക് ആസിഡിന്റെ ഹൈഡ്രോക്സിൽ ഗ്രൂപ്പ് മാറ്റി ഒരു ഹാലജൻ ഗ്രൂപ്പ് ചേർത്ത് സൾഫോണിൽ ഹാലൈഡ് ഉൽപ്പാദിപ്പിക്കുന്നു. ഹാലജൻ ക്ലോറിനാണെങ്കിൽ സൾഫോണിൽ ക്ലോറൈഡ് ഉണ്ടാകുന്നു.

നിർമ്മാണം[തിരുത്തുക]

അലിഫാറ്റിക് അസൈൽ ഹാലൈഡുകൾ[തിരുത്തുക]

അസൈൽ ഹാലൈഡുകളെ കാർബോക്സിലിക്കാസിഡ് ഉപയോഗിച്ച് ലബോറട്ടറിയിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളുണ്ട്. കാർബോക്സിൽക്കാസിഡുമായി തയോണിൽ ക്ലോറൈഡോ, ഫോസ്ഫറസ് ട്രൈക്ലോറൈഡോ പ്രവർത്തിക്കുമ്പോൾ അസൈൽ ക്ലോറൈഡുകളും ഫോസ്ഫറസ് പെന്റാബ്രോമൈഡ് പ്രവർത്തിക്കുമ്പോൾ അസൈൽ ബ്രോമൈഡുകളും സയനൂറിക്ക് ഫ്ലൂറൈഡുമായി പ്രവർത്തിക്കുമ്പോൾ അസൈൽ ഫ്ലൂറൈഡുകളും ഉണ്ടാകുന്നു.

അരോമാറ്റിക് അസൈൽ ഹാലൈഡുകൾ[തിരുത്തുക]

അരോമാറ്റിക്ക് അസൈൽ ഹാലൈഡുകളുടെ നിർമ്മാണത്തിന് അലിഫാറ്റിക്ക് അസൈൽ ഹാലൈഡുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന അതേ പ്രവർത്തനങ്ങളും രാസവസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. എങ്കിലും, ഈ സംയുക്തങ്ങളെ നിർമ്മിക്കാനായി ചില പ്രത്യേകതരം രാസപ്രവർത്തനങ്ങൾ പ്രചാരത്തിലുണ്ട്. ഉദാഹരണത്തിന്, ഫോർമാൽഡിഹൈഡ് ഉപയോഗിക്കുന്ന ഫ്രെയ്ഡൽ-ക്രാഫ്റ്റ്സ് അസൈലേഷനോ അല്ലെങ്കിൽ ബെൻസാൽഡിഹൈഡ് ഡെറിവേറ്റീവിന്റെ നേരിട്ടുള്ള ക്ലോറിനേഷനോ.

രാസപ്രവർത്തനങ്ങൾ[തിരുത്തുക]

അസൈൽ ഹാലൈഡുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നവയാണ്. മറ്റ് ഓർഗാനിക്ക് സംയുക്തങ്ങളുടെ നിർമ്മാണത്തിനാവശ്യമായ ഇന്റർമീഡിയറ്റുകളായി ഉപയോഗിക്കാനാണ് അവയെ നിർമ്മിച്ചെടുക്കുന്നത്. ഉദാഹരണത്തിന്, ഒരു അസൈൽ ഹാലൈഡുകളുടെ രാസപ്രവർത്തനങ്ങളെക്കുറിച്ചാണ് താഴെപ്പറഞ്ഞിരിക്കുന്നത്.

  • ജലം ഉപയോഗിച്ച് കാർബോക്സിലിക്കാസിഡ്നിർമ്മിക്കാൻ. ആൽക്കൈൽ ഹാലൈഡിന്റെ രാസപ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ഈ ഹൈഡ്രോളിസിസ്. ഇത് അസറ്റിക് ആസിഡിന്റെ വ്യാവസായിക ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നു.
Hydration of Acyl Halide.PNG
Acyl Halide plus Alcohol.PNG
Acyl Halide plus Amine.PNG

മൾട്ടിപ്പിൾ ഫംഗ്ഷനൽ ഗ്രൂപ്പുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Friedel എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Allen, C. F. H.; Kibler, C. J.; McLachlin, D. M.; Wilson, C. V. (1946). "Acid Anhydrides". Organic Syntheses. 26: 1. doi:10.15227/orgsyn.026.0001.
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അസൈൽ ഹാലൈഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അസൈൽ_ഹാലൈഡ്&oldid=2454741" എന്ന താളിൽനിന്ന് ശേഖരിച്ചത്