അസുരവിത്ത് (നോവൽ)
എം.ടി വാസുദേവൻ നായരുടെ പ്രസിദ്ധ നോവലാണ് അസുരവിത്ത് [1].1962-ലാണ് അസുരവിത്ത് പുറത്തിറങ്ങിയത് [2].മതസൗഹാർദ്ധത്തിന്റെ ഊഷ്മള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നോവലാണ് അസുരവിത്തെന്നും കുഞ്ഞരയ്ക്കാർ ആണ് അതിലെ പ്രധാന കഥാപാത്രമെന്നും എം.ടി അഭിപ്രായപ്പെടുന്നു[3].
കേരളത്തിലെ ഒരു സാങ്കൽപ്പിക മനോഹരമായ ഗ്രാമമായ കിഴക്കേമുറിയുടെ പശ്ചാത്തലത്തിൽ, നായർ തറവാടിന്റെ അഭിമാനിയായ ഗോവിന്ദൻകുട്ടി എന്ന നായകൻ സാമൂഹിക സാഹചര്യങ്ങൾക്കും സാമൂഹിക അനീതികൾക്കും സ്വന്തം ആന്തരിക ബോധത്തിനും ഇടയിൽ കുടുങ്ങിപ്പോയതിന്റെ ദയനീയാവസ്ഥ വിവരിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങൾ 1) ഗോവിന്ദൻകുട്ടി 2) കുഞ്ഞിക്കുട്ടി (ഗോവിന്ദൻ കുട്ടിയുടെ ജ്യേഷ്ടത്തി) 3) കുമാരൻ നായർ (ഗോവിന്ദൻ കുട്ടിയുടെ ജ്യേഷ്ടൻ) 4) മാധവി ((ഗോവിന്ദൻ കുട്ടിയുടെ ജ്യേഷ്ടത്തി) 5) ശേഖരൻ നായർ (മാധവിയുടെ ഭർത്താവ് ) 6) കുഞ്ഞരയ്ക്കാർ (മുസ്ലീം കുടുംബത്തിലെ ഗൃഹനാഥൻ ) 7) തിത്തുമ്മ (കുഞ്ഞരയ്ക്കാരുടെ ഭാര്യ) 8) നബീസു ( കുഞ്ഞരയ്ക്കാരുടെ മകൾ ) 9 ) കൊച്ചപ്പൻ ( ശേഖരൻ നായരുടെ മകൻ) 10) രാജമ്മു ( ഗോവിന്ദൻകുട്ടിയുടെ ബാല്യകാല സഖി) 11) മീനാക്ഷി (ഗോവിന്ദൻകുട്ടിയുടെ ഭാര്യ )
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2015-08-23.
- ↑ http://malayalam.webdunia.com/article/malayalam-articles/എം-ടി-യുടെ-കൃതികൾ-108071500066_1.htm
- ↑ https://www.academia.edu/14862423/Interview_with_MT_Vasudevan_Nair