Jump to content

അസുച്ചി കാസ്റ്റിൽ

Coordinates: 35°09′22″N 136°08′22″E / 35.156022°N 136.139361°E / 35.156022; 136.139361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Azuchi Castle
安土城
Azuchi, Ōmi province, Japan
Reproduction of Azuchi's main keep, at Ise Azuchi-Momoyama Bunka Mura
തരം Azuchi-Momoyama castle
Site information
Controlled by Oda Nobunaga
Condition Stone base remains
Site history
Built 1579
നിർമ്മിച്ചത് Oda Nobunaga
Materials stone, wood, plaster walls
Height Seven stories (138ft)(main keep)
Events Azuchi religious debate (1579)
Garrison information
Garrison 5,000 (incl. civilians)
Stone steps leading up to the Azuchi Castle ruin
Ruins of the tenshu, or keep
Azuchi-jō-zu, a drawing of the castle

ഓഡാ നോബുനാഗയുടെ പ്രാഥമിക കോട്ടകളിലൊന്നാണ് അസുചി കാസ്റ്റിൽ (安 土城 അസുച്ചി-ജെ). 1576-1579 നും ഇടയിൽ ഓമി പ്രവിശ്യയിലെ ബിവ തടാകത്തിന്റെ തീരത്താണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്.[1] തലസ്ഥാനത്തേയ്ക്കുള്ള പ്രവേശനം നിരീക്ഷിക്കാനും കാവൽ ജാഗ്രത പുലർത്താൻ കഴിയുന്ന തരത്തിൽ നോബൂനാഗ അത് ക്യോട്ടോയോട് ചേർന്ന് നിർമ്മിച്ചു. പക്ഷേ, നഗരത്തിന് പുറത്തായതിനാൽ, ഇടയ്ക്കിടെ തലസ്ഥാനത്തെ നശിപ്പിക്കുന്ന തീപ്പിടുത്തങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഈ കോട്ട പ്രതിരോധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായ വടക്ക് ഉസുഗി വംശവും കിഴക്ക് ടേക്കഡ വംശവും പടിഞ്ഞാറ് മോറി വംശവും തമ്മിലുള്ള ആശയവിനിമയ, ഗതാഗത മാർഗങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഈ സ്ഥാനം തന്ത്രപരമായി പ്രയോജനകരമായിരുന്നു.[2]

ചരിത്രം[തിരുത്തുക]

1576-ൽ ആരംഭിച്ച് 1579 ൽ പൂർത്തീകരിച്ച കോട്ടയുടെ നിർമ്മാണത്തിന്റെ ചുമതല നിവാ നാഗാഹിഡിനായിരുന്നു.[3]:289,301

മുമ്പത്തെ കോട്ടയോടുകൂടിയ സൗധത്തിൽ നിന്നും കോട്ടകളിൽ നിന്നും വ്യത്യസ്തമായി, അസുച്ചി ഒരു സൈനിക പ്രതിരോധം മാത്രമല്ല, അതിമനോഹരമായ സമുച്ചയങ്ങളും അലങ്കാരങ്ങളും, അഭിവൃദ്ധിപ്രാപിക്കുന്ന പട്ടണവും മതപരമായജീവിതവും കൊണ്ട് ആകർഷിക്കുകയും എതിരാളികളെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു മാളികയായി കാണാനാണ് നോബുനാഗ ഉദ്ദേശിച്ചത്. കോട്ടയുടെ പ്രതിരോധ കേന്ദ്രമായിരിക്കുന്നതിനുപകരം ടെൻ‌ഷു (അല്ലെങ്കിൽ ടെൻ‌ഷുകാകു) എന്ന് വിളിക്കപ്പെടുന്ന ഉറപ്പുള്ള ഗോപുരമായ കീപ്പ് ഏഴ് നിലകളുള്ള കെട്ടിടമായിരുന്നു. അത് ഒരു രാജകൊട്ടാരം പോലെ പ്രേക്ഷക ഹാളുകൾ, സ്വകാര്യ അറകൾ, ഓഫീസുകൾ, ഒരു ട്രഷറി എന്നിവ ഉൾക്കൊള്ളുന്നു. ജാപ്പനീസ് ചിത്രകലയിലെ ഏറ്റവും പ്രസിദ്ധമായ സ്കൂളുകളിൽ ഒന്നായ കനോ സ്കൂളിലെ ചിത്രകാരനായിരുന്ന കനോ എറ്റോകു വരച്ച ചിത്രങ്ങൾ കൊണ്ട് ഏഴ് നിലകളും അലങ്കരിച്ചിരുന്നു.[4]:380-381

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hinago, Motoo (1986). Japanese Castles. Kodansha International Ltd. and Shibundo. p. 17,28,118–121. ISBN 0870117661.
  2. Ōrui, N. and M. Toba (1935). Castles in Japan. Tokyo: Board of Tourist Industry & Japan Government Railways.
  3. Turnbull, Stephen (1998). The Samurai Sourcebook. London: Cassell & Co. pp. 67–68. ISBN 9781854095237.
  4. Sansom, George Bailey, Sir, 1883-1965. (1958–63). A history of Japan. Stanford, Calif.,: Stanford University Press. ISBN 0804705240. OCLC 6541756.{{cite book}}: CS1 maint: date format (link) CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Benesch, Oleg and Ran Zwigenberg (2019). Japan's Castles: Citadels of Modernity in War and Peace. Cambridge: Cambridge University Press. p. 374. ISBN 9781108481946.
  • Elison, George and Smith, Bardwell L. (eds) (1987). "Warlords, Artist, & Commoners." Honolulu: University Press of Hawaii.
  • Erdmann, Mark Karl (2016). "Azuchi Castle: Architectural Innovation and Political Legitimacy in Sixteenth-Century Japan". Doctoral dissertation, Harvard University, Graduate School of Arts & Sciences. [1]
  • Turnbull, Stephen (2003). "Japanese Castles 1540-1640." Oxford: Osprey Publishing.
  • Schmorleitz, Morton S. (1974). Castles in Japan. Tokyo: Charles E. Tuttle Co. pp. 65–68. ISBN 0-8048-1102-4.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

35°09′22″N 136°08′22″E / 35.156022°N 136.139361°E / 35.156022; 136.139361

"https://ml.wikipedia.org/w/index.php?title=അസുച്ചി_കാസ്റ്റിൽ&oldid=3981684" എന്ന താളിൽനിന്ന് ശേഖരിച്ചത്