Jump to content

അസിമുള്ള ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Azimullah Khan (The Indian War Of Independence by Vinayak Damodar Sawarkar)

നാനാ സാഹിബിന്റെ ദിവാനും പിന്നീട് പ്രധാനമന്ത്രിയും ആയിരുന്നു ദിവാൻ അസിമുള്ള ഖാൻ എന്നറിയപ്പെടുന്ന അസിമുള്ള ഖാൻ യൂസുഫ്‌സായി (1830-1859). തുടക്കത്തിൽ നാനാ സാഹിബിന്റെ ദിവാനായും പിന്നീട് പ്രധാനമന്ത്രിയായും അദ്ദേഹത്തെ നിയമിച്ചു. "വിപ്ലവത്തിന്റെ അംബാസഡർ" അന്ന് അദ്ദേഹം അറിയപ്പെടുന്നു. [1] 1857 ലെ ഇന്ത്യൻ കലാപത്തിൽ അസിമുല്ല ഖാൻ പങ്കെടുത്തു. പ്രത്യയശാസ്ത്രപരമായി നാനാ സാഹിബിനെപ്പോലുള്ളവർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. [2]

അസിമുല്ല ഖാൻ ഒരു സമർത്ഥനായ നേതാവും യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിൽ വിശ്വസിക്കുകയും ബ്രിട്ടീഷ് ജനതയിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. [3]

ജീവിതരേഖ

[തിരുത്തുക]

1830 ൽ ഒരു സാധരണ മുസ്ലീം കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ആദ്യകാലത്ത് നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കീഴിൽ അദ്ദേഹം സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ സെക്രട്ടറിയും ഉപദേശകനുമായി അദ്ദേത്തെ നിയമിച്ചു. [4]

1857 ലെ കലാപത്തിന് ശേഷം, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ട് അദ്ദേഹം നേപ്പാളിലെ തെറായിലെത്തുകയുവും 1859 ന്റെ അവസാനത്തോടെ അസിമുല്ല ഖാൻ ജ്വരം ബാധിച്ച് മരണമടയുകയും ചെയ്തു. എന്നാൽ അദ്ദേഹം വേഷംമാറി കൊൽക്കത്തയിലെത്താൻ ശ്രമിക്കുന്നതിനിടയിൽ വസൂരി ബാധിച്ചു മരണപ്പെടുകയോ, ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് കൊല ചെയ്യപ്പെടുകയോ ചെയ്തതാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു. [5]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-19. Retrieved 2019-08-19.
  2. https://www.tandfonline.com/doi/abs/10.1080/00856400802441912?journalCode=csas20
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-19. Retrieved 2019-08-19.
  4. https://www.pinterest.com/pin/373728469051523483/
  5. David, Saul (2003). The Indian Mutiny. p. 373. ISBN 0-141-00554-8.
"https://ml.wikipedia.org/w/index.php?title=അസിമുള്ള_ഖാൻ&oldid=3795062" എന്ന താളിൽനിന്ന് ശേഖരിച്ചത്