അസാറ്റ ഷാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസാറ്റ ഷാക്കൂർ
ജനനം
ജോആൻ ഡെബോറ ബൈറോൺ

(1947-07-16) ജൂലൈ 16, 1947  (76 വയസ്സ്)
അറിയപ്പെടുന്നത്എഫ്ബിഐയുടെ "മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളിൽ" ഒരാൾ. കൊലപാതകക്കുറ്റംവാളി, അഫെനി ഷക്കൂറിന്റെയും മുത്തുലു ഷക്കൂറിന്റെയും സുഹൃത്ത്, അവരുടെ മകൻ തുപക് ഷക്കൂറിന്റെ തലതൊട്ടമ്മ അല്ലെങ്കിൽ രണ്ടാനമ്മ.[1]
ക്രിമിനൽ ശിക്ഷLife sentence
ക്രിമിനൽ പദവിEscaped
ജീവിതപങ്കാളി(കൾ)
ലൂയിസ് ചെസിമാർഡ്
(m. 1967; div. 1970)
കുട്ടികൾ1
കൂറ്ബ്ലാക്ക് ലിബറേഷൻ ആർമി (1970/1–1981)
ബ്ലാക്ക് പാന്തേർ പാർട്ടി (1970)
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)977: ഫസ്റ്റ് ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി കൊലപാതകം (പിന്നീട് നിരസിച്ചു), ക്രൂരമായ ആക്രമണവും പ്രഹരങ്ങളേൽപിക്കലും, ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ആക്രമണവും പ്രഹരങ്ങളേൽപിക്കലും, അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം, കൊല്ലാൻ ഉദ്ദേശിച്ചുള്ള ആക്രമണം, ആയുധം അനധികൃതമായി കൈവശം വയ്ക്കൽ, സായുധ കവർച്ച (ബാങ്ക്)
തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഇനാം
$2,000,000
പിടിയ്ക്കപ്പെട്ടോ
Fugitive
Wanted by
FBI
രക്ഷപെട്ടത്നവംബർ 2, 1979;
44 വർഷങ്ങൾക്ക് മുമ്പ്
 (1979-11-02)

ബ്ലാക്ക് ലിബറേഷൻ ആർമി (ബി‌എൽ‌എ) യുടെ മുൻ അംഗമാണ് അസാറ്റ ഒലുഗബാല ഷാക്കൂർ. (ജനനം ജൂലൈ 16, 1947 ).1973 മെയ് മാസത്തിൽ ന്യൂജേഴ്‌സി ടേൺപൈക്കിൽ നടന്ന വെടിവയ്പിൽ ഷാക്കൂർ ഉൾപ്പെട്ടിരുന്നു.ഇതിൽ പാന്തർ പാർട്ടി അംഗമായ വെർണർ വെർസ്റ്റർ എന്ന പോലീസുകാരന്റെ മരണത്തിൽ കലാശിച്ചു.ഇതിന്റെ പേരിൽ അവർ ശിക്ഷിക്കപ്പെടകയും ചെയ്തു.ബ്ലാക്ക് പവർ പ്രസ്ഥാന ഗ്രൂപ്പുകൾക്കും പ്രവർത്തകർക്കും എതിരെ എഫ്.ബി.ഐയുടെ കോയിന്റെൽ‌പ്രോ (COINTELPRO -കൗണ്ടർ‌ഇന്റലിജൻസ് പ്രോഗ്രാം) ലക്ഷ്യമിട്ടതും ഷാക്കൂറിനെയായിരുന്നു.[2]

ക്വീൻസിലെ ഫ്ലഷിംഗിൽ ജനിച്ച അവർ ന്യൂയോർക്ക് സിറ്റിയിലും നോർത്ത് കരോലിനയിലെ വിൽമിംഗ്ടണിലും വളർന്നു.പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്.പിന്നീട് അവളുടെ അമ്മായി അവളുടെ അഭിഭാഷകരിലൊരാളായി പ്രവർത്തിച്ചു. ബൊറോ ഓഫ് മാൻഹട്ടൻ കമ്മ്യൂണിറ്റി കോളേജിലും സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു.ബിരുദത്തിനുശേഷം അവർ അസാറ്റ ഷാക്കൂർ എന്ന പേര് ഉപയോഗിക്കാൻ തുടങ്ങി.കുറച്ചുകാലം ബ്ലാക്ക് പാന്തർ പാർട്ടിയിലും ചേർന്നിരുന്നു.ബാങ്കുകൾ കൊള്ളയടിക്കുക, പോലീസ് ഉദ്യോഗസ്ഥരെയും മയക്കുമരുന്ന് വ്യാപാരികളെയും കൊല്ലുക തുടങ്ങിയ തന്ത്രങ്ങളിലൂടെ യുഎസ് സർക്കാരിനെതിരെയുള്ള സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ബ്ലാക്ക് പാന്തേഴ്സുമായബന്ധപ്പെട്ട ബി.എൽ.എയിൽ അവർ ചേർന്നു.

1971 നും 1973 നും ഇടയിൽ നിരവധി കുറ്റകൃത്യങ്ങൾ ചുമത്തി അവരെ അപകടകരമായ വ്യക്തി എന്ന നിലയിൽ കണ്ടുപിടിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടത്തി.1973 മെയ് മാസത്തിൽ ന്യൂജേഴ്‌സി ടേൺപൈക്കിലെ വെടിവയ്പിൽ പരിക്കേറ്റ ഷാക്കൂർ അറസ്റ്റിലായി. ന്യൂജേഴ്‌സി സ്റ്റേറ്റ് ട്രൂപ്പർമാരും വെർണർ ഫോസ്റ്റർ, ജെയിംസ് ഹാർപ്പർ, ബി‌എൽ‌എ അംഗങ്ങളായ സുന്ദിയാറ്റ അക്കോളി, സായിദ് മാലിക് ഷക്കൂർ എന്നിവരും വെടിവയ്പിൽ പങ്കെടുത്തു.ഹാർപറിന് പരിക്കേറ്റു; സായിദ് കൊല്ലപ്പെട്ടു; ഫോസ്റ്റർ അകോലിയാൽ കൊല്ലപ്പെട്ടു. 1973 നും 1977 നും ഇടയിൽ, ഷാക്കൂറിനെതിരെ മുൻകൂട്ടി നിശ്ചയിച്ച കൊലപാതകം, കൊലപാതകശ്രമം,സായുധ കവർച്ച, ബാങ്ക് കവർച്ച, തട്ടിക്കൊണ്ടുപോകൽ മറ്റ് ആറ് സംഭവങ്ങളിൽ കൂടി കുറ്റങ്ങൾ ചുമത്തിയിരുന്നു.വിചാരണയുടെ ഫലമായി മൂന്ന് കുറ്റങ്ങൾ കുറ്റവിമുക്തനാക്കുകയും മറ്റ് മൂന്ന് കുറ്റങ്ങൾ നിരസിക്കുകയും ചെയ്തു.1977 ൽ മുൻകൂട്ടി തീരുമാനിച്ച കൊലപാതകത്തിനും ന്യൂജേഴ്‌സി വെടിവയ്പുമായി ബന്ധപ്പെട്ട മറ്റ് ഏഴ് കുറ്റങ്ങൾക്കും ശിക്ഷിക്കപ്പെട്ടു. അവളുടെ നിരപരാധിത്വം മെഡിക്കൽ തെളിവുകളായി സൂചിപ്പിച്ചതായി അവരുടെ പ്രതിഭാഗം വാദിച്ചു.

1977 ൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ 1979 ൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ അവൾക്ക് കഴിഞ്ഞു.1984 ൽ ക്യൂബയിൽ അവർക്ക് രാഷ്ട്രീയ അഭയം ലഭിക്കുകയും ചെയ്തു.യുഎസ് സർക്കാർ അവരെ തിരിച്ചെത്തിക്കാൻ ശ്രമിച്ചിട്ടും ഷാക്കൂർ ക്യൂബയിൽത്തന്നെ താമസിച്ചു. ക്യൂബയിലേക്ക് രക്ഷപ്പെടുന്നതുവരെ വർഷങ്ങളോളം അവർ അപ്രത്യക്ഷനായി. എഫ്ബിഐയുടെ "മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ലിസ്റ്റിൽ" (2013 മെയ് മുതൽ) ഉൾപ്പെടുന്ന ആദ്യ വനിതയും ഈ പട്ടികയിലെ രണ്ടാമത്തെ യുഎസ് പൗരനുമാണ് അസാറ്റ ഒലുഗബാല ഷാക്കൂർ.[3][4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ അസാറ്റ ഷാക്കൂർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അനുബന്ധം[തിരുത്തുക]

  1. "Cuba still harbors one of America's most wanted fugitives. What happens to Assata Shakur now? - The Washington Post". The Washington Post. Retrieved 28 November 2016.
  2. Hinds, Lennox S. (December 1987). Foreword, An Autobiography of Assata Shakur. Lawrence Hill Books. ISBN 0-88208-221-3.
  3. "Joanne Chesimard First Woman Named to Most Wanted Terrorists List". Federal Bureau of Investigation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-07-22.
  4. "JOANNE DEBORAH CHESIMARD". Federal Bureau of Investigation.
"https://ml.wikipedia.org/w/index.php?title=അസാറ്റ_ഷാക്കൂർ&oldid=3467150" എന്ന താളിൽനിന്ന് ശേഖരിച്ചത്