അസന്മാർഗ്ഗിക ലൈംഗികവ്യാപാരം തടയൽ നിയമം 1986

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1956 ൽ സമൂഹത്തിലെ ദുരാചാരങ്ങളായ വേശ്യാവൃത്തി, ലൈംഗിക ചൂഷണം, മറ്റ് അസന്മാർഗ്ഗിക നടപടികൾ എന്നിവ തടയുന്നതിന് നടപ്പാക്കിയ നിയമമാണ് അസന്മാർഗ്ഗിക ലൈംഗികവ്യാപാരം തടയൽ നിയമം അഥവാ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് (Immoral Traffic Prevention Act, 1956) ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ പ്രസ്തുത സ്ഥലത്തെ വേശ്യാലയമായി കണക്കാക്കാം എന്ന് നിയമം പറയുന്നു. 16 വയസ് തികയാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് ഈ നിയമമനുസരിച്ച് ശിക്ഷാർഹമാണ്. വേശ്യാലയം നടത്തുന്ന ആളെയോ അതിന്റെ മേൽനോട്ടം വഹിക്കുന്ന ആളെയോ കുറ്റക്കരനാണന്ന് കോടതി കണ്ടെത്തിയാൽ ആദ്യത്തെ കുറ്റത്തിന് 1 മുതൽ 3 വർഷം വരെ കഠിന തടവും 1000 രൂപാ പിഴയും ശിക്ഷയായി ലഭിക്കും. കുറ്റം ആവർത്തിച്ചാൽ രണ്ടാമത്തെ കുറ്റത്തിന് 2 വർഷം മുതൽ 5 വർഷം വരെ കഠിന തടവും 1000 രൂപാ വരെ പിഴയും ശിക്ഷയായും ലഭിക്കും .ഈ നിയമമനുസരിച്ച് കുറ്റവാളിയല്ലന്ന തെളിവ് ഹാജരാക്കാത്തിടത്തോളം ഏതെങ്കിലും പ്രത്യേക സ്ഥലം സ്ഥലമുടമയുടെയോ താമസക്കാരന്റെയോ അറിവോടുകൂടിയാണ് വേശ്യാലയമായി പ്രയോഗിക്കപ്പെട്ടത് എന്ന് കോടതി അനുമാനിക്കും 18 വയസ് പൂർത്തിയായ ഏതൊരാളും വേശ്യാവൃത്തി നടത്തി ഉപജീവനം നടത്തുകയാണന്ന് തെളിയിക്കപ്പെട്ടാൽ 1 മുതൽ 2 വർഷം വരെ തടവോ 1000 രൂപാ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്. ഇതിൽ വേശ്യാവൃത്തി നടത്തുന്നതിന് 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിക്കുകയാണങ്കിൽ കുറ്റവാളിക്ക് 7 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.