അസം മൂവ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1979-85 കാലഘട്ടത്തിൽ അന:ധികൃത കുടിയേറ്റക്കാർക്കെതിരേ അസം സംസ്ഥാനത്ത് ഉടലെടുത്ത ജനകീയ മുന്നേറ്റമണ് അസം മൂവ്മെന്റ് (Assam Movement)[1] . സ്വാതന്ത്യാനന്തര ഇന്ത്യയിലെ വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായ് ഇത് കരുതപ്പെടുന്നു. ഓൾ അസം സ്റ്റുഡന്റസ് യൂണിയന്റെയും ഓൾ അസം ഗണ സംഗ്രാം പരിഷത്തിന്റെയും സംയുക്ത നേതൃത്വത്തിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം അന:ധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിച്ചു സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. പൊതുവേ അക്രമരഹിതമായ പ്രക്ഷോഭ പരിപാടികളായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടിരുന്നതെങ്കിലും ഒറ്റപ്പെട്ട ദാരുണ സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. 1985-ൽ പ്രക്ഷോഭ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ ഒപ്പുവെച്ച 'അസം അക്കോർഡ് ' എന്നറിയപ്പെടുന്ന ഒത്തുതീർപ്പ് കരാറിനെ തുടർന്ന് പ്രക്ഷോഭം പിൻവലിക്കപ്പെട്ടു.

ഇതിനു ശേഷം അസം മൂവ്മെന്റ് നേതാക്കൾ രൂപം നൽകിയ അസം ഗണ പരിഷത്ത് (AGP) സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രമുഖ പാർട്ടിയായി മാറുകയും 1985-ലും 1996-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടി സംസ്ഥാന ഭരണം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Call to arms". indiatoday.intoday.in. indiatoday. ശേഖരിച്ചത് 2013 സെപ്റ്റംബർ 24.
"https://ml.wikipedia.org/w/index.php?title=അസം_മൂവ്മെന്റ്&oldid=1837884" എന്ന താളിൽനിന്ന് ശേഖരിച്ചത്