അഷ്ദോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ashdod
ഇസ്രായേലിലെ മുൻസിപ്പാലിറ്റി
Skyline of Ashdod
Skyline of Ashdod
പതാക Ashdod
Flag
ഔദ്യോഗിക ലോഗോ Ashdod
Coat of Arms
ജില്ലതെക്ക്
സ്ഥാപിതം1956
Government
 • മേയർYehiel Lasri
വിസ്തീർണ്ണം
 • ആകെ47,242.242
ജനസംഖ്യ
 (2013)
 • ആകെ240

ഇസ്രയേലിന്റെ തെക്ക് ഭാഗത്ത് മെഡിറ്ററേനിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായികനഗരമാണ് അഷ്ദോദ് (ഹീബ്രു: אַשְׁדּוֹד അറബി: اشدود‎). ഇസ്രേലിന്റെ മെഹോസ് ഹദാരൊം (ഹീബ്രു: מחוז הדרום‎) എന്ന തെക്കൻ ജില്ലയിലെ ഏറ്റവും വലിയ നഗരവും ഇസ്രേലിലെ അഞ്ചാമത്തെ വലിയ നഗരവുമാണിത്. [1] അഷ്ദോദ് തുറമുഖം ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമാണ്. ഇസ്രായേലിന്റെ അറുപത് ശതമാനം വാണിജ്യ ഇറക്കുമതി കയറ്റുമതി നടക്കുന്നത് ഈ തുറമുഖം വഴിയാണ്. [2] പലസ്തീനിലെ ഗാസ പ്രദേശവുമായുള്ള സാമീപ്യം കാരണം ആഷ്ദോദ് നഗരം പലപ്പോഴും ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിനിരയാകാറുണ്ട്.[3]

Menachem Begin Boulevard

ആഷ്ദോദ് വളരെ പ്രാചീനമായൊരു നഗരമാണ്. ബി സി പതിനേഴാം നൂറ്റാണ്ടിലെ കാനാനൈറ്റ് സംസ്കാരത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ഒരു നഗരമാണിതെന്നാണ് ആർക്കിയോളജിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഷ്ദോദ്&oldid=2609254" എന്ന താളിൽനിന്ന് ശേഖരിച്ചത്