അഷ്ടവിധ വിവാഹങ്ങൾ
ഹൈന്ദവശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന എട്ട് തരം വിവാഹങ്ങളാണ് ഇവ. ഇവയിൽ ചിലത് ശ്രേഷ്ഠവും മറ്റുചിലത് നിന്ദ്യവുമാണ്.[അവലംബം ആവശ്യമാണ്]
ബ്രഹ്മം
[തിരുത്തുക]പിതാവ് സർവാലംകൃതയായ കന്യകയെ സർവഗുണസമ്പന്നനായ വരന് പ്രതിഫലമൊന്നുമില്ലാതെ നൽകുന്നതാണ് ബ്രാഹ്മവിവാഹം.
ദൈവം
[തിരുത്തുക]യാഗത്തിനിടയ്ക്ക്, യാഗം ചെയ്യുന്ന വരന് കന്യകയെ നല്കുന്നതാണ് ദൈവം.
ആർഷം
[തിരുത്തുക]ആർഷത്തിൽ ഒരു പശുവിനെ സ്വീകരിച്ച് പിതാവ് പകരം പുത്രിയെ വരന് നല്കുന്നു.
പ്രാജപത്യം
[തിരുത്തുക]`ഇവളോടൊന്നിച്ച് ധർമം ആചരിച്ചാലും' എന്നു പറഞ്ഞ് വരന് കന്യകയെ നൽകുന്ന വിവാഹമാണ് പ്രാജാപത്യം
ഗാന്ധർവം
[തിരുത്തുക]പ്രേമബദ്ധരായ യുവമിഥുനങ്ങൾ സ്വേച്ഛയാ നടത്തുന്ന വിവാഹമാണ് ഗാന്ധർവം.
രാക്ഷസം
[തിരുത്തുക]വിവാഹത്തിനിഷ്ടമില്ലാതെ നിലവിളിക്കുന്ന കന്യകയെ ബലമുപയോഗിച്ചു തട്ടിക്കൊുപോകുന്നതാണ് രാക്ഷസം.
അസുരം
[തിരുത്തുക]കന്യകയുടെ പിതാവിനും ബന്ധുക്കൾക്കും ധനം കൊടുത്ത് വരൻ കന്യകയെ വിവാഹം ചെയ്യുന്നതാണ് ആസുരം.
പൈശാചം
[തിരുത്തുക]കന്യക ഉറങ്ങിക്കിടക്കുമ്പോഴോ ബോധരഹിതയായിക്കിടക്കുമ്പോഴോ അവളെ പ്രാപിക്കുന്നതാണ് പൈശാചം.
രാക്ഷസവും പൈശാചവുമാണ് ഏറ്റവും ഹീനമായത്.