അഷ്ടലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഷ്ടലക്ഷ്മി
Ashthalakshmi - Star of Laxmi.svg
ധനത്തിന്റെ 8 രൂപങ്ങളായ അഷ്ടലക്ഷ്മി സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്ന 8 ശീർഷങ്ങളോടുകൂടിയ നക്ഷത്രം
ദേവനാഗരിअष्टलक्ष्मी
Sanskrit Transliterationaṣṭalakṣmī
Affiliationമഹാലക്ഷ്മിയുടെ 8 രൂപങ്ങൾ
നിവാസംവൈകുണ്ഡം
ഗ്രഹംശുക്രൻ
മന്ത്രംഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ
ആയുധംഅവതാരരൂപത്തിനനുസരിച്ച് മാറുന്നു
ജീവിത പങ്കാളിമഹാ വിഷ്ണു
വാഹനംമൂങ്ങ, ആന

ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്.[1] അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്.[2] അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.[3] വരലക്ഷ്മീ വ്രതം, വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.

അഷ്ടലക്ഷ്മികൾ[തിരുത്തുക]

ആദിലക്ഷ്മി[തിരുത്തുക]

ആദി ലക്ഷ്മി

ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത് [4] ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.[5]

നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.

ധനലക്ഷ്മി[തിരുത്തുക]

ധനലക്ഷ്മി

സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.

ധാന്യലക്ഷ്മി[തിരുത്തുക]

ധാന്യലക്ഷ്മി

കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.

എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.

ഗജലക്ഷ്മി[തിരുത്തുക]

ഗജലക്ഷ്മി

മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. [6][7]

നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.

സന്താനലക്ഷ്മി[തിരുത്തുക]

സന്താന ലക്ഷ്മി

സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.[8]

ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.

വീരലക്ഷ്മി/ധൈര്യലക്ഷ്മി[തിരുത്തുക]

ധൈര്യലക്ഷ്മി

യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി.[9] ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.[10]

എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.

വിജയലക്ഷ്മി[തിരുത്തുക]

വിജയലക്ഷ്മി

വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി[11][12][13]

എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.

വിദ്യാലക്ഷ്മി[തിരുത്തുക]

വിദ്യാലക്ഷ്മി

വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Vasudha Narayanan in: John Stratton Hawley, Donna Marie Wulff p.104
 2. Parashakthi temple, Michigan. "Ashta Lakshmi".[പ്രവർത്തിക്കാത്ത കണ്ണി]
 3. Flipside of Hindu Symbolism (Sociological and Scientific Linkages in Hinduism) by M. K. V. Narayan; published 2007 by Fultus Corporation; 200 pages; ISBN 1-59682-117-5; p.93
 4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MKV2 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; parashakthi temple2 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MKV3 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 7. Swami Chidananda. "The Eightfold Lakshmi".
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MKV4 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MKV5 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; parashakthi temple3 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; swami chidananda2 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MKV6 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; parashakthi temple4 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അഷ്ടലക്ഷ്മി&oldid=3206888" എന്ന താളിൽനിന്ന് ശേഖരിച്ചത്