അഷ്ഗാബാത്ത് കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഷ്ഗാബാത്ത് കരാർ
[[File:
Center asia locator.png
|290px|alt=]]
പ്രധാന ജംഗ്ഷനുകൾ
ഇറാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഖസാഖ്‌സ്ഥാൻ endമുംബൈ
ഇറാൻ endയൂറേഷ്യ region

മദ്ധ്യേഷ്യയ്ക്കും പേർഷ്യൻ ഗൾഫ് രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒമാൻ, ഇറാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഖസാഖ്‌സ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച് ഉടമ്പടിയിലേർപ്പെട്ട ഒരു മൾട്ടിമോഡൽ ഗതാഗത കരാറാണ് അഷ്ഗാബാത്ത് കരാർ. ഈ മേഖലയിൽ ഒരു അന്താരാഷ്‌ട്ര സഞ്ചാര-വ്യാപാര ഇടനാഴി രൂപീകരിക്കുകയാണ് കരാറിൻറെ പ്രധാന ലക്‌ഷ്യം.[1]

ഇന്ത്യൻ പങ്കാളിത്തം[തിരുത്തുക]

2016 മാർച്ച് 23ന് ഇന്ത്യ അഷ്ഗാബാത്ത് കരാർ അംഗീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ യൂറേഷ്യൻ വ്യാപാരബന്ധത്തെ കരാർ സഹായിക്കുമെന്നതാണ് ഇന്ത്യയ്ക്കുള്ള നേട്ടം.[2] യൂറേഷ്യയുമായുള്ള വ്യാപാരത്തിന് ഇന്ത്യയ്ക്ക് കടൽമാർഗ്ഗത്തിൽനിന്നുമാറി കരമാർഗ്ഗത്തെയും ആശ്രയിക്കാം. കൂടാതെ, തെക്ക്-വടക്ക് ഗതാഗത ഇടനാഴിക്ക് വേണ്ടിയുള്ള ഇന്ത്യൻ ശ്രമങ്ങൾക്കും ഇത് ഗുണംചെയ്യും എന്ന് കരുതപ്പെടുന്നു.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഷ്ഗാബാത്ത്_കരാർ&oldid=2583257" എന്ന താളിൽനിന്ന് ശേഖരിച്ചത്