Jump to content

അഷ്കർ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഷ്കർ അലി
ജനനം6th January 1993 (1993-01-06) (31 വയസ്സ്)
മാതാപിതാക്ക(ൾ)ഷൌക്കത്ത് അലി
മോളി അലി
ബന്ധുക്കൾആസിഫ് അലി (സഹോദരൻ )

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് അഷ്കർ അലി. യുവനടനായ അസിഫ് അലിയുടെ സഹോദരനാണ് അഷ്കർ അലി.[1]2017-ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.[2]പിന്നീട് അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപൂവ് എന്ന ചിത്രത്തിൽ അഭിനയിച്ചു.Binu sadanandan സംവിധാനം ചെയ്ത കാമുകി ആണ് അഷ്കറിന്റെ പുതിയ ചിത്രം.

ജീവിതരേഖ

[തിരുത്തുക]

1993 ജനുവരി 6 ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. വിമൽ പബ്ലിക് സ്കൂൾ, ഡി പോൾ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ്‌ ജോർജ് എച് എസ് എസ് തൊടുപുഴ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും കോമ്മെർസിൽ ബിരുദവും നേടി. പഠനത്തിനു ശേഷം ചെന്നൈയിൽ സിനിമ സംവിധാന സഹായി ആയി. ഷൈജു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ ഹണീ ബീ 2.5ലെ നായക കഥാപാത്രത്തോടെ മലയാള സിനിമയിലേക്ക് പ്രവേശിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ വേഷം സംവിധാനം അവലംബം
2017 ഹണി ബീ 2.5 നായകൻ ഷൈജു അന്തിക്കാട്
ചെമ്പരത്തിപൂ നായകൻ അരുൺ വൈഗ
ജീം ബൂം ബാ നായകൻ [3]
കാമുകി ബിനു സദാനാനന്ദൻ [4]
"https://ml.wikipedia.org/w/index.php?title=അഷ്കർ_അലി&oldid=3754525" എന്ന താളിൽനിന്ന് ശേഖരിച്ചത്