അശ്വിനി നാച്ചപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വിനി നാച്ചപ്പ

Medal record
വിമെൻസ് അത്‌ലെറ്റിക്സ്
Representing  India
അശ്വിനി നാച്ചപ്പ
ജനനം (1967-10-21) ഒക്ടോബർ 21, 1967 (വയസ്സ് 50)
കർണാടക, ഇന്ത്യ
മറ്റ് പേരുകൾ ഇന്ത്യൻ ഫ്ലോജോ
തൊഴിൽ അത്‌ലീറ്റ്

ഇന്ത്യൻ ഒളിമ്പിക് താരം. കർണാടകയിൽ ജനിച്ചു. ബാംഗ്ലൂരിൽ വിദ്യാഭ്യാസം നേടിയ അശ്വിനി സ്കൂളിനു സമീപമുള്ള ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കായിക പരിശീലനങ്ങൾ ആരംഭിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെ കൗമാരകാലത്തുതന്നെ അനേകം സമ്മാനങ്ങൾ കരസ്ഥമാക്കി. ആദ്യത്തെ ആൾ ഇന്ത്യാ ഓപ്പൺ നാഷണൽ സിൻഗോൾഡ് മെഡൽ നേടുകയും സംസ്ഥാന ഗവൺമെന്റിൽ നിന്ന് 1000 രൂപ കാഷ് അവാർഡായി സ്വീകരിക്കുകയും ചെയ്തു. മാംഗളൂർ നാഷണൽസിൽ ഏറ്റവും വേഗതയുള്ള വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

1988-ൽ സിയോളിൽ നടന്ന ഒളിമ്പിക്സിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണ് അശ്വിനിയുടെ മികച്ച നേട്ടം. 1990-ൽ ഇവർക്ക് അർജുന അവാർഡ് ലഭിച്ചു[1]. പ്രശസ്ത അത്‌ലറ്റിക് താരമായ പി.ടി.ഉഷയെ രണ്ടു മത്സരങ്ങളിൽ അശ്വിനി പിന്നിലാക്കി. 1992-ൽ നടന്ന കൊൽക്കത്ത നാഷണൽസിന്റെ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 4 x 100 മീറ്റർ റിലേ എന്നീ ഇനങ്ങളിലായി നാല് സ്വർണമെഡലുകൾ നേടി. പരിക്കുകാരണം ബാഴ്സലോണ ഒളിമ്പിക്സിനുള്ള പരിശീലനങ്ങളിൽ പങ്കെടുക്കാൻ അശ്വിനിയ്ക്കു കഴിഞ്ഞില്ല.

ഇക്കാലത്ത് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ച അശ്വിനി അഞ്ചു ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ഏറ്റവും മികച്ച നവാഗതതാരത്തിനുള്ള ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ അവാർഡും നേടി. 2004 ജൂണിൽ 'കരുംഭയ്യാസ് അക്കാദമി' എന്ന പേരിൽ ഒരു സ്ഥാപനത്തിന് അശ്വിനി തുടക്കം കുറിച്ചു. അശ്വിനിയുടെ ഭർത്താവും മുൻഹോക്കിതാരവുമായ ദത്താ കരുംഭയ്യയുടെ നാമമാണ് ഈ സ്ഥാപനത്തിനു നല്കിയിരിക്കുന്നത്. കർണാടകയിലെ കൂർഗിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സാമൂഹിക പ്രവർത്തനം നടത്തുന്ന 'പരിക്രമ' എന്ന സംഘടനയിലും സജീവാംഗമാണ് അശ്വിനി.

അവലംബം[തിരുത്തുക]

  1. K. Bhagya, Prakash (25 March 2006). "One Ashwini, many roles". Vol. 29 No. 12. Sportstar Weekly. ശേഖരിച്ചത് 2009-04-22. 
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അശ്വിനി‌ നാച്ചപ്പ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശ്വിനി_നാച്ചപ്പ&oldid=2677871" എന്ന താളിൽനിന്നു ശേഖരിച്ചത്