Jump to content

അശ്വിനി അക്കുഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വിനി അക്കുഞ്ഞി
അശ്വിനി ഷെട്ടി അക്കുഞ്ചെ ഇന്റർനാഷണൽ ലെവൽ 400 എംടിആർ റണ്ണർ, 2014
വ്യക്തിവിവരങ്ങൾ
ജനനപ്പേര്Ashwini Chidananda Shetty Akkunji
മുഴുവൻ പേര്Ashwini Chidananda Shetty Akkunji
വിളിപ്പേര്(കൾ)Gensale Express
ദേശീയതIndian
ജനനം (1987-10-07) 7 ഒക്ടോബർ 1987  (36 വയസ്സ്)
Siddapura, Udupi, India
ഉയരം184 cm (6 ft 0 in)
Sport
രാജ്യംIndia
കായികയിനംAthletics
നേട്ടങ്ങൾ
Personal best(s)400 m: 52.82 (Bangalore 2011)
400 m hurdles: 56.15 (Guangzhou 2010)

ഇന്ത്യയിലെ ഒരു കായിക താരമാണ് അശ്വിനി അക്കുഞ്ഞി ഇംഗ്ലീഷ്: Ashwini Akkunji. അശ്വിനി ചിതാനന്ദ ഷെട്ടി അക്കുഞ്ഞി എന്നാണ് പൂർണ്ണ പേര്. ( ജനനം 1987 ഒക്ടോ 7) വേഗതയേറിയ ഓട്ടക്കാരിയാണിവർ. ഉഡുപ്പിയിലെസിദ്ധാപുര ആ‌ണ് സ്വദേശം. 400 മീറ്റർ ഓട്ടമത്സരത്തിലാണ് സവിശേഷ ശ്രദ്ധപതിപ്പിച്ച് മത്സരിക്കാറുള്ളത്.[1]  2010ലെ കോമൺവെൽത്ത് ഗെയിംസിലും ഏ‌ഷ്യൻ ഗെയിംസിലും സ്വർണ്ണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.  ഈ മത്സരത്തിലെ റിലെയിൽ മൻജീത് കൗർ, മന്ദീപ് കൗർ, സിനി ജോസ് എന്നിവരായിരുന്നു കൂട്ടുകെട്ടിലെ അംഗങ്ങൾ.e[2] .ഇതിന് പുറമെ 2010ൽ തന്നെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിലും വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടി.[3] കർണ്ണാടക സർക്കാറിൻറെ രാജ്യോത്സവ പ്രശസ്തി ബഹുമതിയും (2010) ലഭിച്ചിട്ടുണ്ട്.[4]

ജീവചരിത്രം[തിരുത്തുക]

കർണ്ണാകടകയിലെ ഉഡുപ്പി,സിദ്ധാപുരത്ത് ജനനം.മാതാവ് യശോദ ഷെട്ടി അക്കുഞ്ഞി, പിതാവ്  ബി.ആർ.ചിതാനനന്ദ ഷെട്ടി.[5][6] കൃഷി ഉപവജീവനമായി പരിഗണിക്കുന്നവരാണ് കുടുംബം.[7] അതെസമയം കായിക മേഖലയോടുള്ള താൽപ്പര്യം ഒട്ടും കുറവില്ല.[8] അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള കമുങ്ങിൻ തോട്ടത്തിലൂടെ സഹോദരങ്ങളായ ദീപ്തിയോടും അമിത്തിനോടുമൊപ്പം കളിച്ചാണ് വളർന്നത്.[9] നേരത്തെ ഇന്ത്യൻ റെയിൽവെയിൽ ജീവനക്കാരിയായിരുന്നു അശ്വിനി.[10] നിലവിൽ പഞ്ചാബ്, പാട്യാല കോർപ്പറേഷൻ ബാങ്കിൻറെ മാനേജർ പദവിയിലാണ്.[11]

അംഗീകാരങ്ങൾ,ബഹുമതികൾ[തിരുത്തുക]

2010 ൽ കർണ്ണാടക സർക്കാർ രാജ്യോത്സവ് അവാർഡ് നൽകി ആദരിച്ചു.ഒരു ലക്ഷം രൂപയും 20 ഗ്രാം സ്വർണ്ണവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ബംഗളുരു വികസന വകുപ്പിൻറെ കീഴിൽ വീട് നിർമ്മാണത്തിനുള്ള സ്ഥലവും അനുവദിച്ചു. [12] 2010ലെ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് കേന്ദ്ര സർക്കാറും റെയിൽവെയും സംസ്ഥാന സർക്കാറും സാമ്പത്തിക സഹായം നൽകിയിരുന്നു.[13][14][15][16]

അവലംബം[തിരുത്തുക]

 1. Kundapur (SP) (14 October 2010). "Kundapur: Country's Pride, Ashwini Shetty Akkunje, Getting Accolades Aplenty". Daijiworld Media Network. Archived from the original on 2016-03-03. Retrieved 15 October 2010.
 2. Bose, Saibal. "Indian relay girls bring the house down". Times of India. Retrieved 15 October 2010.
 3. Rawat, Rahul. "Ashwini wants to win more medals". India Today. Archived from the original on 2010-12-05. Retrieved 30 November 2010.
 4. "Infosys CEO Gopalakrishnan, Ullas Karanth bag top Karnataka award". The Hindu. Chennai, India. 30 October 2010. Archived from the original on 2010-11-05. Retrieved 30 November 2010.
 5. Team Mangalorean. "Ashwini's village in celebration mood!". Mangalorean.com. Archived from the original on 2010-11-26. Retrieved 30 November 2010.
 6. Staff Correspondent (14 October 2010). "Ashwini's family ecstatic". The Hindu. Chennai, India. Retrieved 15 October 2010.
 7. Belgaumkar, Govind D. (14 October 2010). "Grit pumped up Karnataka's golden girl". The Hindu. Chennai, India. Archived from the original on 2010-10-19. Retrieved 15 October 2010.
 8. Beejadi, Aishwarya. "Udupi: Rural Surroundings of Akkunje Scripts Ashwini's Success". Daijiworld.com. Archived from the original on 2012-10-11. Retrieved 30 November 2010.
 9. Daily News and Analysis. "Gensale Express does India proud at Asiad". D B Corp Ltd. Retrieved 30 November 2010.
 10. Sukumar, Dev S. "Running... till the cows come home". Daily News and Analysis. Archived from the original on 2010-10-22. Retrieved 15 October 2010.
 11. Udupi: Athlete Ashwini Akkunji gets engaged
 12. "Rajyotsava awards for 162 Bangalore, Oct 30, DH News Service: « NRI Forum Karnataka :: News". Archived from the original on 2017-04-29. Retrieved 2016-08-18.
 13. "India News". The Times of India. 13 October 2010.
 14. Yeddy announces cash prizes to Karna medal winners in CWG
 15. "Railways honours Commonwealth Games medallists". The Hindu. Chennai, India. 27 October 2010. Archived from the original on 2010-10-30. Retrieved 2016-08-18.
 16. The Village Road that Led to Guangzhou - Indian Express

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശ്വിനി_അക്കുഞ്ഞി&oldid=3650156" എന്ന താളിൽനിന്ന് ശേഖരിച്ചത്