അശ്വമേധ് ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അശ്വമേധാ ദേവി
Ashwamedh devi1.jpg
മുൻ ലോകസഭാംഗം
മണ്ഡലംUjjiyarpur
വ്യക്തിഗത വിവരണം
ജനനം (1967-09-18) 18 സെപ്റ്റംബർ 1967  (54 വയസ്സ്)
ദേശീയതഭാരതീയ
രാഷ്ട്രീയ പാർട്ടിJanata Dal (United) (JD(U))
പങ്കാളി(കൾ)പ്രദീപ് മഹാതോ (പരേതൻ)
വസതിമെയാരി, സമസ്തിപൂർ (ബിഹാർ)

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകയാണ് അശ്വമേധ് ദേവി (ജനനം 1967 സെപ്റ്റംബർ 18)[1]. പതിനഞ്ചാം ലോകസഭയിലേക്കു് ബിഹാറിലെ ഉജിയാർപൂർ നിയോജകമണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ജനതാ ദൾ (യു) സ്ഥാനാർത്ഥിയായിരുന്നു അവർ. [2]

ജനനവും വ്യക്തിജീവിതവും[തിരുത്തുക]

1967 സെപ്റ്റംബർ 18നു് ബിഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള മെയാരി ഗ്രാമത്തിലാണ് അശ്വമേധ് ദേവി ജനിച്ചതു്. 1979 മേയ് 7-ന് പ്രദീപ് മഹാത്തോവിനെ വിവാഹം കഴിച്ചു. അവർക്കു് നാല് ആണ്മക്കളുണ്ട്. [2]

വിദ്യാഭ്യാസം[തിരുത്തുക]

അശ്വമേധ് ദേവി മെട്രിക്കുലേഷൻ വരെ പഠിച്ചിട്ടുണ്ട്. [2]

രാഷ്ട്രീയജീവിതം[തിരുത്തുക]

അശ്വമേധ് ദേവി 2000-ൽ ബിഹാർ വിധാൻസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2009 വരെ അവർ ബിഹാർ നിയമസഭയിൽ അംഗമായിരുന്നു. ആ വർഷത്തെ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ അവർ പതിനഞ്ചാമതു ലോകസഭയിൽ അംഗമായി. [2]

അവലംബം[തിരുത്തുക]

  1. "EX-MP Track - Lok Sabha". PRS. മൂലതാളിൽ നിന്നും 21 ഡിസംബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മാർച്ച് 2014.
  2. 2.0 2.1 2.2 2.3 "Biographical Sketch Member of Parliament 15th Lok Sabha". മൂലതാളിൽ നിന്നും 25 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഫെബ്രുവരി 2014.
"https://ml.wikipedia.org/w/index.php?title=അശ്വമേധ്_ദേവി&oldid=3658367" എന്ന താളിൽനിന്ന് ശേഖരിച്ചത്