അശ്വഥ് നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉയർന്നുവരുന്ന കർണ്ണാടക സംഗീതജ്ഞരിൽ പ്രമുഖനാണ് അശ്വഥ് നാരായണൻ. ശ്രീ എൻ. രാജഗോപാലിന്റേയും ശ്രീമതി. ജയന്തി രാജഗോപാലിന്റേയും മകനായി, ശ്രീ അരിയക്കുടി രാമാനുജ അയ്യങ്കാരുടെ പരമ്പരയിൽ, 1991 ജൂലായ് നാലിനാണ് ജനനം. സംഗീതത്തിൽ അവഗാഢമായ ജ്ഞാനം കൈമാറിവരുന്ന ഒരു കുടുംബപരമ്പരയിലാണ് അശ്വഥിന്റെ സ്ഥാനം [1]. നാലാം വയസ്സിൽ സംഗീതലോകത്തെത്തിയ അശ്വഥിന്റെ അദ്യഗുരു ശ്രീമതി ജയലക്ഷ്മി സുന്ദരരാജനാണ്. പിന്നീട് 1998-ൽ സംഗീതകലാനിധി ശ്രീ പാലക്കാട് കെ.വി. നാരായണസ്വാമിയുടെ കീഴിൽ 2002-ൽ, അദ്ദേഹം മരിക്കുംവരെ, ശിഷ്യനായി തുടർന്നു. തുടർന്ന് ഗുരുപത്നിയും സംഗീതവിദുഷിയുമായ ശ്രീമത്. പദ്മ നാരയണസ്വാമിയുടെ കീഴിലാണ് സംഗീതപഠനം നടക്കുന്നത്. തഞ്ചാവൂർ ശാസ്ത്ര യൂനിവെർസിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയുമാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-22.
"https://ml.wikipedia.org/w/index.php?title=അശ്വഥ്_നാരായണൻ&oldid=3795041" എന്ന താളിൽനിന്ന് ശേഖരിച്ചത്