ഉള്ളടക്കത്തിലേക്ക് പോവുക

അശോക് കുമാർ. കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടണി കലാകാരനാണ് അശോക് കുമാർ. കെ. 2023 ലെ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. നാൽപ്പത്തിയഞ്ച് വർഷത്തിലധികമായി പടയണി കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും, സാംസ്കാരിക പരിപാടികളിലും പടയണി അവതരിപ്പിക്കുകയും, പടയണിയെ കൂടുതൽ പരിചയപ്പെടു ത്തുന്നതിന്റെ ഭാഗമായി വിവിധ സ്കൂളുകളിലും, കോളേജുകളി ലും പരിപാടി അവതരിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്നു. പടയണിയിലെ വിവിധ ഇനങ്ങൾ ആയ തുളളൽ, മേളം, പടയണിപ്പാട്ട്, കോലം എഴുത്ത് എന്നീ മേഖലയിലും പ്രവർത്തിച്ചു വരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് (2023) [1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=അശോക്_കുമാർ._കെ&oldid=4595730" എന്ന താളിൽനിന്ന് ശേഖരിച്ചത്