അശനി സങ്കേത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യയുടെ അശനിസങ്കേത് (অশনি সংকেত), 1944-ൽ മാതൃഭൂമി എന്ന ബംഗാളി മാസികയിൽ തുടർക്കഥയായി തുടക്കം കുറിച്ചു. പക്ഷെ, മാസിക ഇടക്കു വെച്ചു നിന്നു പോയി. പിന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം, 1959-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. [1] നോവലിന്റെ പശ്ചാത്തലം രണ്ടാം ലോക മഹായുദ്ധം വരുത്തിവെച്ച ഭക്ഷ്യക്ഷാമമാണ്. മുപ്പതു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ഭക്ഷ്യക്ഷാമം മനുഷ്യസൃഷ്ടിയായിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

ബംഗാളിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗംഗാചരൺ ചക്രവർത്തി എന്ന ബ്രാഹ്മണപണ്ഡിതനും പത്നി അനംഗയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സ്വച്ഛ സുന്ദരമായ ഗ്രാമജീവിതത്തെ ആകെ ഉലച്ചു കൊണ്ട് ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കേ, കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും കൊളളലാഭമുണ്ടാക്കിയെടുക്കാനായി ശ്രമിക്കുന്നതാണ് കാരണം. സൂത്രശാലിയായ ഗംഗാചരൺ, ബ്രാഹ്മണത്വത്തെ കരുവാക്കി അരിയും മറ്റും ദാനമായി നേടിയെടുക്കാൻ ശ്രമിക്കുന്നു. വിശപ്പടക്കാനായി നീതിബോധങ്ങളെ ബലികൊടുക്കാനാകാത്തവരും എന്തും ചെയ്യാൻ തയ്യാറാകുന്നവരും നോവലിലുണ്ട്. .

ചലച്ചിത്രാവിഷ്ക്കാരം[തിരുത്തുക]

1973-ൽ സത്യജിത് റേ കാവ്യാത്മകമായി ഈ നോവലിനെ അതേപേരിൽത്തന്നെ വെളളിത്തിരയിലേക്ക് പകർത്തി. [2]. തിരക്കഥയുംസംഗീതവും, സംവിധാനവും റേ തന്നെ കൈകാര്യം ചെയ്തു. [3]. ഗംഗാചരൺ ചക്രവർത്തിയായി സൌമിത്ര ചാറ്റർജിയും, പത്നി അനംഗയായി ബംഗ്ളാദേശ് നടി ബബിതയുമാണ് വേഷമിട്ടത്. ഈ ചിത്രം ബർളിൻ ഫിലിം ഫെസ്റ്റിവെലിൽ (1973) ഗോൾഡൻ ബെയർ നേടിയെടുത്തു. ദേശീയ തലത്തിൽ, 1973--ൽ തന്നെ സംഗീതത്തിനും, മികച്ച വർണ്ണ ഫോട്ടോഗ്രഫിക്കും, മികച്ച ബംഗാളി ചിത്രത്തിനുമുളള രാഷ്ട്രപതിയുടെ അംഗീകാരവും ലഭിക്കുകയുണ്ടായി. പശ്ചിമബംഗാൾ ഗവണ്മെന്റ് 1973-ലെ മികച്ച ചിത്രത്തിനുളള അവാർഡ്, അശനി സങ്കേതിനും, മികച്ച നടനുളള അവാർഡ് മുഖ്യ ഭാഗമഭിനയിച്ച സൌമിത്ര ചാറ്റർജിക്കും നല്കി

അവലംബം[തിരുത്തുക]

  1. Bibhutibhushan Bandhopadhyay: Upanyas Samagra Vol.I. Kolkata: Mitra & Ghosh Publishers. 2005. {{cite book}}: Cite has empty unknown parameter: |1= (help)
  2. Ashani Sanket
  3. Satyajit Ray (2011). Deep Focus: Reflections on Cinema. Harper Collins & India Today. ISBN 978-93-5029-135-1.
"https://ml.wikipedia.org/w/index.php?title=അശനി_സങ്കേത്&oldid=1789129" എന്ന താളിൽനിന്ന് ശേഖരിച്ചത്