അവ്നിത ബിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Avnita Bir
Avnita Bir at LearnShift India, 2012
ജനനം31 October 1957 (1957-10-31) (66 വയസ്സ്)
Amritsar, India
കലാലയംLady Shri Ram College for Women
Delhi School of Economics
തൊഴിൽPrincipal of R. N. Podar School
ബോർഡ് അംഗമാണ്; Governing Board, CBSE
ജീവിതപങ്കാളി(കൾ)RBS Bir
കുട്ടികൾKaran Bir
Jaideep Bir
പുരസ്കാരങ്ങൾNational Award for Teachers (India)(2009) Koh Boon Hwee Scholars Award (Inspirational Mentorship)(2013)
വെബ്സൈറ്റ്http://avnitabir.com

ഒരു സാമ്പത്തിക വിദഗ്ദ്ധയും മുംബൈയിലെ ആർ.എൻ. പൊദാർ സ്കൂളിലെ [1] ഡയറക്ടർ-പ്രിൻസിപ്പലുമായ അവ്നിത ബിർ ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. 15 വർഷമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർ ലേൺ ഷിഫ്റ്റ് ഇന്ത്യ 2012ൽ ഒരു ക്യൂറേറ്റർ ആയിരുന്നു [2] തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ, ഇന്ത്യൻ വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നതിനുളള ആശയങ്ങൾ വിനിമയം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മക്കൾക്ക് ( രാഹുൽഗാന്ധി , പ്രിയങ്ക വദ്ര ) സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേക പാഠങ്ങൾ നൽകാൻ നിയമിക്കപ്പെട്ടു. [3] സാമ്പത്തിക ശാസ്ത്രത്തിലെ ഇൻഡ്രൊടക്ഷൻ ടു എക്കണോമിക് തിയറി, നാഷ്ണൽ ഇൻകം അക്കൗണ്ടിങ്ങ് എന്നീ രണ്ടു പുസ്തകങ്ങൾ അവരുടെ സംഭാവനയാണ്.[4]. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അവർ കണ്ടത്തുന്ന പുതിയ രീതികൾ പരക്കെ അംഗീകാരം നേടിയതാണ്. [5]

വിദ്യാഭ്യാസം[തിരുത്തുക]

അമൃത്സറിലാണ് ബിർ ജനിച്ചത്. ലേഡി ശ്രീറാം വനിത കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ഡെൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് [6]പോകുന്നതിന് മുൻപ് അവർ ബിരുദാനന്തര ബിരുദവും നേടിയ അവർ സാമ്പത്തിക ശാസ്ത്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ യോഗ്യതയായ യു ജി സി നെറ്റ് പരീക്ഷയും പാസ്സായി. പഠനത്തിൻെറയും അധ്യാപനത്തിൻെറയും ഭാഗമായി ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ എക്കണോമിക്സ്, ഐ ഐ എം അഹമ്മദാബാദ് തുടങ്ങിയ പല സ്ഥലങ്ങളിലും നിരവധി സമ്മേളനങ്ങളിലും ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്

തൊഴിൽ[തിരുത്തുക]

പൊദാറിൽ പ്രിൻസിപ്പലായി ചേരുന്നതിനു മുമ്പ് മാല്ല്യ അദിതി ഇൻ്റർനാഷ്ണൽ സ്കൂൾ, ഹൈദ്രാബാദ് പബ്ലിക് സ്കൂൾ തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വകുപ്പു മേധാവിയായും കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

അംഗീകാരങ്ങൾ[തിരുത്തുക]

2008ലെ വിദ്യാഭ്യാസത്തിലെ ഉയർന്ന നിലവാരത്തിന് എഡ്യുക്കേഷൻ ക്വാളിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അവാർ‍‍ഡും 2011 ൽ ഐസിഎസ് ൽ നിന്നും വിദ്യാഭ്യാസ ലീഡർഷിപ്പ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ൽ മികച്ച അധ്യാപികയ്ക്കുളള ദേശീയ പുരസ്കാരം നേടി.[7] കബിൽ സിബലിന്റെ വിദ്യാഭ്യാസ പരിഷ്കാര കമ്മിറ്റിയിൽ അംഗമായിരുന്ന അവർ പിന്നീട് സി.ബി.എസ്.ഇ ഇന്ത്യയുടെ ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. ഗ്ലോബൽ എഡ്യുക്കേഷൻ ലീഡേഴ്സ് പ്രോഗ്രാം ലെ ഇന്ത്യൻ ന്യായാധികാര മെമ്പറാണ് അവ്നിത ബിർ.[8] വിദ്യാഭ്യാസം, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു പത്രങ്ങളിലും , [9] മാഗസിനുകളിലും, [1][10] എൻഡിടിവി തുടങ്ങിയ വാർത്താ ചാനലുകൾ നടത്തിയ ബുള്ളറ്റിനുകളിലും [11] [12] അവർ പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ പ്രചോദനപരമായ മോർഗ്ഗനിർദ്ദേസത്തിന് കോൻ ബൂൺ ഹിവി സ്കോളേഴ്സ് അവാർഡ് 2013ൽ തിരഞ്ഞെടുക്കപ്പട്ട . [13] വിദ്യാഭ്യാസ മേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് മൈക്രോസോഫ്റ്റ് മെൻറർ സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ, ബാഴ്സലോണയിൽ നടന്ന മെന്റർ സ്കൂൾ പ്രോഗ്രാമിന് വേണ്ടി മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്ത 80 മികച്ച അധ്യാപകരിൽ ഒരാളാണ് അവർ. [5] വിദ്യാഭ്യാസ മേഖലയിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2014ൽ ഫിക്കി FLO അവളെ മികച്ച വുമൺ അച്ഛീവ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. [14] നവംബറിൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ സംഘടിപ്പിച്ച ഗൂഗിൾ എഡ്യുക്കേഷൻ സിംപോസിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പാനലിസ്റ്റായി. [15]

ഏതാണ്ട് ഇതേ സമയത്തു തന്നെ 2016 ൽ ടെക്നോളജി, എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ അവർ വഹിച്ച നിർണായക പങ്കാളിത്തത്തെ ആദരിച്ചുകൊണ്ട് ഗൂഗിളിന്റെ ഗ്ലോബലിന്റെ . വിദ്യാഭ്യാസം ഉപദേശക ബോർഡിൽ അംഗമായി. [16] വിദ്യാഭ്യാസ രംഗത്തെ പരിവർത്തനത്തിനായി വിവിധ നേതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനുളള ഒരു ആഗോള മുൻകൈയാണിത്.

References[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-19. Retrieved 2019-02-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-19. Retrieved 2019-02-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-02-22.
  4. https://www.qcin.org/nbqp/5thnataionalconclave/profile/AvnitaBir.htm[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "Archived copy". Archived from the original on 2014-05-30. Retrieved 2014-05-17.{{cite web}}: CS1 maint: archived copy as title (link)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-19. Retrieved 2019-02-22.
  7. http://www.indiaspeakersbureau.in/avnita-bir/
  8. http://www.indiaspeakersbureau.in/avnita-bir/
  9. http://www.dnaindia.com/mumbai/report_mumbai-students-to-study-math-english-on-playground_1730569
  10. "Archived copy". Archived from the original on 2014-02-03. Retrieved 2013-03-13.{{cite web}}: CS1 maint: archived copy as title (link)
  11. http://www.ndtv.com/video/player/india-decides-9/anti-rape-laws-age-of-consent-to-be-lowered/267569
  12. http://www.ndtv.com/video/player/news/education-mini-revolution/84776
  13. "Archived copy". Archived from the original on 2014-02-02. Retrieved 2013-11-16.{{cite web}}: CS1 maint: archived copy as title (link)
  14. "link|date=October 2016 |bot=InternetArchiveBot |fix-attempted=yes". Archived from the original on 2014-05-17. Retrieved 2019-02-22.
  15. "Archived copy". Archived from the original on 2014-10-04. Retrieved 2014-12-02.{{cite web}}: CS1 maint: archived copy as title (link)
  16. "Archived copy". Archived from the original on 2015-11-19. Retrieved 2015-11-18.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=അവ്നിത_ബിർ&oldid=4078537" എന്ന താളിൽനിന്ന് ശേഖരിച്ചത്