അവ്താർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Avtar Singh
വ്യക്തിവിവരങ്ങൾ
ജനനം (1992-04-03) 3 ഏപ്രിൽ 1992  (29 വയസ്സ്)
Gurdaspur, Punjab, India
ഉയരം1.94 മീറ്റർ (6.4 അടി)[1]
ഭാരം90 കിലോgram (200 lb)[1]
Sport
കായികയിനംJudo
Event(s)Men's 90 kilograms
Updated on 31 May 2016.

ഒരു ഇന്ത്യൻ ജുഡോ കായികതാരമാണ് അവതാർ സിങ്.2016-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടക്കുന്ന സമ്മർ ഒളിംപിക്സിന് യോഗ്യത അവതാർ സിങ് യോഗ്യത നേടിയിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

പഞ്ചാബീലെ ഗുർദാസ്പൂരിൽ 1992 ഏപ്പ്രിൽ മൂന്നിനാണ് അവതാർ സിങ് ജനിച്ചത്[1] .പഞ്ചാബിലെ ഖുരാല എന്ന ഗ്രാമത്തിലുളള അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെ ക്യഷിടത്തിലാണ് അവതാർ സിങ് തന്റെ ചെറുപ്പക്കാലം ചിലവഴിച്ചത്. പഞ്ചാബ് പോലീസ് ഡിപ്പാർട്മെന്റിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് നിലവിൽ അവതാർ സിങ്[2].

പ്രവർത്തനം[തിരുത്തുക]

സ്ക്കോട്ട് ലാന്റിലെ ഗ്ലാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗയിംസിൽ അവതാർ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.എന്നാൽ മെൻസ് മിഡിൽവെയ്റ്റ് ഇവന്റിൽ വെളളി മെഡൽ നേടിയ സ്ക്കോട്ട്ലാന്റിന്റെ മാത്യു പർസെയോട് പതിനാറാം റൗണ്ടിൽ പരാജയപ്പെട്ടു[1].

മതസരങ്ങൾക്കുളള യാത്രയ്ക്കാവശ്യമായ ചെലവ് വഹിക്കുന്നതിന്റെ പേരിൽ ഇന്ത്യൻ ഫെഡറേഷനുമായുളള പ്രശ്നം നിമിത്തം 2015-2016 മെയ് കാലയളവിൽ അവതാർ സിങ് ആറുമത്സരങ്ങളിൽ മാത്രമേ പങ്കെടുത്തിട്ടുളളു.എന്നാൽ തുർക്കിയിൽ 2016-ൽ വച്ചു നടന്ന ഗ്രാൻഡ്പ്രീക്കുമുൻപായി അവതാർ സിങിന്റെ മാതാപിതാക്കൾ തങ്ങളുടെ സമ്പാദ്യം അവതാർ സിങിന്റെ യാത്രാവശ്യങ്ങൾക്കായി നൽകി.2016-ൽ ഇന്ത്യയിൽ വെച്ചു നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ അവതാർ സിങ് പങ്കെടുത്തിരുന്നു[3] . നേപ്പാളിന്റെ സഞ്ചയ് മഹാർജനെയും ബംഗ്ലാദേഷിന്റെ എംഡി ജഹാംങ്കിർ അലമിനെയും പരാജയപ്പെടുത്തി അവതാർ സിങ് ഫൈനലിൽ എത്തുകയും അഫ്ഗാനിസ്ഥാന്റെ മൊഹമ്മദ് കഖരണിനെ 49 സെക്കന്റിനുളളിൽ പരാജയപ്പെടുത്തുകയും ചെയ്തു[4] . ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കന്റിൽ 2016 ഏപ്പ്രിലിൽ വെച്ചു നടന്ന ഏഷ്യൻ ജൂഡോ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ എത്തിയ അവതാർ സിങ് തജാക്കിസ്ഥാന്റെ കൊമരൻഷോഖ് ഉസ്തോപ്യരോണിനോട് പരാജയപ്പെട്ടു.റെപ്ടാർജിൽ അതിനുശേഷം അവതാർ സിങ് ഇറാന്റെ സഈദ് മൊറാദിയെ പരാജയപ്പെടുത്തിയെങ്കിലും ചൈനയുടെ സുൻചൗ ചെങിനോട് പരാജയപ്പെട്ടു[5][6][7].

ലോക റാങ്കിങ്ങിൽ ഇരുന്നൂറിന് താഴെ നിന്നിരുനന അവതതാർ സിങ് 2016-ൽ എഴുപ്പതാം സ്ഥാനത്തിലേക്ക് ഉയർന്നതിന്റെ ഫലമായി ഏഷ്യയിലെ അവസ്ഥ വച്ച് 90 കിലോ മെൻസ് വിഭാഗത്തിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കൻ അവതാർ സിങിന് യോഗ്യത ലഭിച്ചു[2].

2016-ൽ റിയോയിൽ വെച്ച് നടന്ന അവതാർ സിങിന്റെ ആദ്യ ഒളിംപിക്സിൽ റഫ്യൂജിയുടെ പിപ്പോള മിസോജയോട് ആദ്യറൗണ്ടിൽ തന്നെ അവതാർ സിങ് പരാജയപ്പെട്ടു.മെൻസ് 90 കിലോ വിഭാഗത്തിൽ മിസോജയുടെ യൂക്കോ എന്ന രീതിയോടാണ് അവതാർ പരാജയപ്പെട്ടത്[8].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Avtar Singh Biography". Official website of the Glasgow 2014 Commonwealth Games. ശേഖരിച്ചത് 26 May 2016.
  2. 2.0 2.1 Kamal, Kamaljit Singh (19 May 2016). "Gurdaspur judoka Avtar makes it to Rio Olympics 2016". Hindustan Times. ശേഖരിച്ചത് 26 May 2016.
  3. "South Asian Games: Indian judokas target 10 gold medals". DNA India. 13 February 2016. ശേഖരിച്ചത് 26 May 2016.
  4. "SAG Pakistan, India share judo golds at South Asian Games on final day". Press Information Bureau Government of India Ministry of Youth Affairs and Sports. 16 February 2016. ശേഖരിച്ചത് 26 May 2016.
  5. "Two Indian Judokas in race for Rio qualification". Times of India. 29 April 2016. ശേഖരിച്ചത് 26 May 2016.
  6. "Asian Championships Tashkent". judoinside.com. ശേഖരിച്ചത് 26 May 2016.
  7. Kar, Tanjur. "Rio Olympics 2016: Avtar Singh books Olympic berth in Judo". sportskeeda. ശേഖരിച്ചത് 26 May 2016.
  8. "Olympics 2016: Judoka Avtar Singh loses to Popole Misenga; bows out of Rio Games". First Post. 10 August 2016. ശേഖരിച്ചത് 11 August 2016.
"https://ml.wikipedia.org/w/index.php?title=അവ്താർ_സിംഗ്&oldid=3345868" എന്ന താളിൽനിന്ന് ശേഖരിച്ചത്