അവുക്കോയ മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മതപണ്ഡിതനും സ്വാതന്ത്ര സമര സേനാനിയും ആയിരുന്നു അവുക്കോയ മുസ്‌ലിയാർ. നല്ലൊരു ഗ്രന്ഥകർത്താവും ആയിരുന്നു.[1] മമ്പുറം സയ്യിദ് അലവി തങ്ങളുടെ ശിഷ്യനാണ് അവുക്കോയ മുസ്ലിയാർ.[2]

ജീവിത രേഖ[തിരുത്തുക]

1807-ൽ (ഹിജ്റ:1222) ജനനം. പരപ്പനങ്ങാടി ചാക്യാമു മരക്കാർ ആണ് പിതാവ്. അഹ്മദ് മഖ്ദൂം, വെളിയങ്കോട് ഉമർ ഖാസി[3] എന്നിവർ ഗുരുനാഥൻമാരാണ്. മക്ക, ബാഗ്ദാദ്, ഇസ്താംബൂൾ, തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഹിജ്റ 1292 ഇൽ പരപ്പനങ്ങാടിയിൽ മരണം.

അദ്ദേഹത്തെക്കുറിച്ച് ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ്‌ അഹ്മദ്‌ സൈനി ദഹ് ലാ൯ വിലാപ കാവ്യം രചിച്ചു. പരപ്പനങ്ങാടിയിലാണ് മഖ്ബറ.

കൃതികൾ[തിരുത്തുക]

  • ഇഷ്രൂന സ്വിഫത്ത്
  • അവ്വലുൽ വാജിബാത്ത്
  • അല്ലഫൽ അലിഫ് വ്യാഖ്യാനം.

അവലംബം[തിരുത്തുക]

  1. "അവുക്കോയ മുസ്ലിയാ൪".
  2. "archives.mathrubhumi.com".
  3. മുസ്‌ലിം ഹെറിറ്റേജ്.ഇൻ
"https://ml.wikipedia.org/w/index.php?title=അവുക്കോയ_മുസ്‌ലിയാർ&oldid=2747683" എന്ന താളിൽനിന്ന് ശേഖരിച്ചത്