അവിൻത ബിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുംബൈയിലെ ആർ.എൻ. പോഡർ സ്കൂൾ ഡയറക്ടർ-പ്രിൻസിപ്പലും സാമ്പത്തിക വിദഗ്ദ്ധയുമാണ് അവിൻത ബിർ. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന അവിൻത ബിർ 2012 ൽ ഡൽഹിയിൽ നടന്ന ലേൺ ഷിഫ്റ്റ് ഇന്ത്യാ 2012 സമ്മേളനത്തിന്റെ മുഖ്യസംഘാടകയായിരുന്നു. മുമ്പ് അവിൻത ബിർ രാജീവ് ഗാന്ധിയുടെ മക്കളായ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക വദ്രയ്ക്കും സാമ്പത്തിക ശാസ്ത്രത്തിൽ പ്രത്യേകധാരണ നൽകുന്ന ചുമതല നിർവഹിച്ചിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

അമൃതസറിലാണ് അവിൻത ബിർ ജനിച്ചത്. ലേഡി ശ്രീറാം കോളേജ് ഫോർ വുമണിൽ നിന്നും ഡിഗ്രി കരസ്ഥമാക്കി. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് നേടി. ഇക്കണോമിക്സിൽ യുജിസി നെറ്റ് കരസ്ഥമാക്കി. ഐ.ഐ.എം അഹമ്മദാബാദിലും ഹാർവാർഡ് ഗ്രാഡ്വേറ്റ് സ്കൂളിലും നിരവധി കോൺഫറൻസുകളിലും ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്.

തൊഴിൽ[തിരുത്തുക]

മല്ല്യ അദിതി ഇൻറർനാഷണൽ സ്കൂൾ, ഹൈദരാബാദ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ജോലിചെയ്തശേഷമാണ് പ്രിൻസിപ്പലായി പോഡർ സ്കൂളിലെത്തുന്നത്.

അംഗീകാരങ്ങൾ[തിരുത്തുക]

2008 ൽ ഇ.ക്യു.എഫ്.ഐ (എഡ്യൂക്കേഷൻ ക്വാളിറ്റി ഫൗണ്ടേഷൻ) ഓഫ് ഇന്ത്യാ എഡ്യൂക്കേഷൻ അവാർഡ്, 2011 ൽ ഐ.സി.എസിൽ നിന്നും എഡ്യൂക്കേഷണൽ ലീഡർഷിപ്പ് അവാർഡ് എന്നിവ ലഭിച്ചു. സി.ബി.എസ്.ഇ യുടെ ഗവേണിംഗ് ബോഡി അംഗം, കപിൽ സിബലിന്റെ എഡ്യൂക്കേഷൻ റിഫോംസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2013 ൽ കോൺ ബൂൺ ഹ്വീ സ്കോളർ അവാർഡ് (Kon Boon Hwee Scholars award (2013)) ലഭിച്ചു. മൈക്രോസോഫ്റ്റിന്റെ മെന്റർ സ്കൂൾ പ്രോഗ്രാമിൽ ഉൾപ്പെട്ട 80 പേരിൽ ഒരാളായിരുന്നു അവിൻത ബിർ. വിദ്യാഭ്യാസ രംഗത്തെ മികവുകൾക്ക് 2014 ൽ FICCI FLO ഔട്ട്സ്റ്റാൻഡിംഗ് വുമൺ അച്ചീവർ അവാർഡ് നൽകി. നവംബർ 2014 ൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന ഗൂഗിൾ എഡ്യൂക്കേഷൻ സിമ്പോസിയത്തിൽ പ്രസന്ററും കോ-പാനലിസ്റ്റുമായിരുന്നു. ഗൂഗിളിന്റെ ഗ്ലോബൽ എഡ്യൂക്കേഷൻ ബോർഡ് അംഗമാണ്.

"https://ml.wikipedia.org/w/index.php?title=അവിൻത_ബിർ&oldid=3101854" എന്ന താളിൽനിന്ന് ശേഖരിച്ചത്