അവിട്ടത്തൂർ
ദൃശ്യരൂപം
അവിട്ടത്തൂർ | |
|---|---|
ഗ്രാമം | |
| Coordinates: 10°19′51″N 76°14′41″E / 10.330815°N 76.244860°E | |
| Country | |
| State | കേരളം |
| District | തൃശൂർ |
| Tehsil | മുകുന്ദപുരം |
| സർക്കാർ | |
| • തരം | ഗ്രാമപഞ്ചായത്ത് |
| • ഭരണസമിതി | വേളൂക്കര ഗ്രാമപഞ്ചായത്ത് |
| Languages | |
| • Official | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| Pin Code | 680683 |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിലുൾപ്പെട്ട ഒരു ഗ്രാമമാണ് അവിട്ടത്തൂർ.[1] കേരളത്തിലെ ആദ്യകാല 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായിരുന്നു ഇത്. വളരെ പഴക്കമുള്ള 4 ലിഖിതങ്ങൾ കണ്ടെത്തിയിട്ടുള്ള ഒരു പുരാതന ശിവക്ഷേത്രത്തിന്റെ പേരിലാണ് ഈ ഗ്രാമം പ്രശസ്തമായിരിക്കുന്നത്. ഐതിഹ്യമനുസരിച്ച്, അഗസ്ത്യമഹർഷിയാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തിന്റെ പേര് ആദ്യം അഗസ്ത്യപുത്തൂർ എന്നായിരുന്നുവെന്നു പറയപ്പെടുന്നുണ്ടെങ്കിലും, അത് ഈ സ്ഥലനാമത്തിന്റെ സംസ്കൃതവൽക്കരണം മാത്രമാണെന്നു കരുതപ്പെടുന്നു. ചാക്യാർക്കൂത്ത്, കൂടിയാട്ടം എന്നീ കലകളിലെ ആചാര്യനും നാട്യാചാര്യ, വിദൂഷകരത്നം എന്നീ ബഹുമതികൾ നേടിയ കലാകാരനുമായിരുന്ന പത്മശ്രീ മാണി മാധവചാക്യാർ പതിറ്റാണ്ടുകളോളം ഇവിടെ കലാപ്രകടനങ്ങൾ നടത്തിയിരുന്നു.
പുറംകണ്ണികൾ
[തിരുത്തുക]അവിട്ടത്തൂർ മഹാദേവക്ഷേത്രം [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Primary Census Abstract Data Tables – India: Final Population Totals". Office of the Registrar General & Census Commissioner, India. Ministry of Home Affairs, Government of India. 2011. Archived from the original on 11 July 2022. Retrieved 27 April 2025.