Jump to content

അവയവം മാറ്റിവയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവയവം മാറ്റിവയ്ക്കൽ (1968)

സ്വീകർത്താവിൻറെ ഇല്ലാതായതോ ഉപയോഗശൂന്യമായതോ ആയ ഒരു അവയത്തിനു പകരം മറ്റൊരു ശരീരത്തിൽ നിന്നോ അല്ലെങ്കിൽ സ്വന്തം ശരീരത്തിൽ നിന്നോ എടുത്തു വയ്ക്കുന്നതിനാണ് അവയവയം മാറ്റിവയ്ക്കൽ എന്ന് പറയുന്നത്. സ്വന്തം ശരീരത്തിൽ നിന്ന് തന്നെ മാറ്റിവയ്ക്കുന്നതിനു ഓട്ടോഗ്രാഫ്റ്റ് എന്ന് പറയുന്നു. മറ്റു ശരീരത്തിൽ നിന്നുള്ളത്തിനു അലോഗ്രാഫ്റ്റ് എന്നും പറയുന്നു. അലോഗ്രാഫ്റ്റ് ജീവനുള്ള ശരീരത്തിൽ നിന്നോ മരിച്ച ശരീരത്തിൽ നിന്നോ അവയവം സ്വീകരിച്ചു ചെയ്യാവുന്നതാണ്.

സാധാരണമായി മാറ്റിവയ്ക്കപെടുന്ന വിവിധ അവയവങ്ങൾ ഇവയൊക്കെ ആണ്. 

കണ്ണുകൾ, വൃക്കകൾ, കരൾ, ഹൃദയം, മദ്ധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ, മജ്ജ, ശ്വാസകോശം, പാൻക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ, ത്വക്ക്.

അവയവയ മാറ്റിവയ്ക്കൽ വൈദ്യമേഖലയിൽ തന്നെ ഏറ്റവും സങ്കീർണവും വെല്ലുവിളി ഉയർത്തുന്നതുമാണ്. അവയവം സ്വീകർത്താവ് നിരസിക്കുന്നതാണ് പ്രധാന വെല്ലുവിളി. സ്വീകർത്താവിന്റെ ശരീരത്തിലെ പ്രതിരോധ ശക്ത്തി പുതിയ അവയവത്തെ ഒരു അപകടം ആയി കരുതി നിരാകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ചില സാഹചര്യങ്ങളിൽ മാറ്റി വച്ച അവയവം തിരിചെടുക്കേണ്ട അവസ്ഥ വരാം. ജനിതകപരമായോ, വംശപരമായോ മറ്റെന്തെങ്കിലും തരത്തിലോ ഇണങ്ങിയ ആൾക്കാർ തമ്മിൽ അവയവ ദാനം നടത്തുന്നത് വഴി നിരാകരണം ഒരു പരിധി വരെ തടയാം.[1]

പല തരാം മാറ്റിവയ്ക്കൽ

[തിരുത്തുക]

ഓട്ടോഗ്രാഫ്റ്റ്

[തിരുത്തുക]

ഒരേ ശരീരത്തിൽ തന്നെ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക്‌ കലകളെ മാറ്റിവയ്ക്കുന്നതിനാണ് ഓട്ടോഗ്രാഫ്റ്റ് എന്ന് പറയുന്നത്. വീണ്ടും വളർന്നു വരാവുന്ന കലകൾ, മറ്റൊരിടത്ത് കല അത്യാവശ്യമാവുന്ന സാഹചര്യങ്ങൾ, അധികമുള്ള കലകൾ എന്നീ സാഹചര്യങ്ങളിൽ ആണ് ഇവ നടത്താറ്. ചില സമയത്ത് കലകൾ മാറ്റുകയും അവയോ അല്ലെങ്കിൽ ശരീരത്തെയോ ചികില്സിച്ചതിനു ശേഷം തിരിച്ചു ചേർക്കുകയും ചെയ്യാറുണ്ട്. 

അലോഗ്രാഫ്റ്റ്

[തിരുത്തുക]

മറ്റൊരു ശരീരത്തിൽ നിന്നും അവയവം എടുത്തു ജനിതകമായ സാമ്യതകൾ ഇല്ലാത്ത വേറൊരു ശരീരത്തിൽ ചേർക്കുന്നതിനെ അലോഗ്രാഫ്റ്റ് എന്ന് വിളിക്കാം. ജനിതക വ്യതിയാനങ്ങൾ ഉള്ളത് കാരണം അവയവം സ്വീകരിക്കുന്ന ശരീരം അവയവത്തെ ഒരു അപകടം ആയി കാണുകയും രോഗപ്രതിരോധവ്യവസ്ഥ ഉണർത്തി അതിനെ നിരാകരിക്കാൻ ശ്രമിക്കുകയും ചെയ്യും. നിരാകരിക്കാനുള്ള സാധ്യത റിയാക്റ്റീവ് ആൻറിബോഡി പാനൽ എന്നൊരു പരീക്ഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്

ഐസോഗ്രാഫ്റ്റ്

[തിരുത്തുക]

ജനിതകമായി സാമ്യതകൾ ഉള്ള ഇരട്ടകളിലും മറ്റും നടത്തുന്ന ആലോഗ്രാഫ്റ്റിനെ ഐസോഗ്രാഫ്റ്റ് എന്ന് വിളിക്കാം. ജീവശാസ്ത്രപരമായി  ആലോഗ്രാഫ്റ്റ് തന്നെയെങ്കിലും ഐസോഗ്രാഫ്റ്റ് ചെയ്യുമ്പോൾ നിരാകരണ സാധ്യത ഇല്ല

കസീനോഗ്രാഫ്റ്റ്

[തിരുത്തുക]

ഒരു വർഗ്ഗത്തിൽ നിന്നും വേറൊരു വർഗത്തിലെക്കുള്ള അവയവ മാറ്റം ആണ് കസീനോഗ്രാഫ്റ്റ്. നിരാകരനത്തിന്റെ സാധ്യത വളരെ കൂടുതൽ ആയതിനാലും രോഗപ്രതിരോധ ശേഷികൽ തമ്മിൽ ബന്ധമില്ലാത്തതിനാലും വളരെ അപകടം നിറഞ്ഞ പ്രവർത്തിആണ് കസീനോ ഗ്രാഫ്റ്റ്

മാറ്റിവയ്ക്കാവുന്ന വിവിധ അവയവങ്ങളും കലകളും

[തിരുത്തുക]

മാറിടം

[തിരുത്തുക]
  • വൃക്ക (മരിച്ച ദാതാവ്)
  • കരൾ (മരിച്ച ദാതാവ്)
  • ആഗ്നേയഗ്രന്ഥി (മരിച്ച ദാതാവ്)
  • കുടൽ  (മരിച്ച ദാതാവ്)
  • ഉദരം  (മരിച്ച ദാതാവ്)
  • വൃഷണങ്ങൾ  (മരിച്ച ദാതാവ്)

കലകൾ, കോശങ്ങൾ, ദ്രവങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "The effect of HLA-C matching on acute renal transplant rejection". Nephrol. Dial. Transplant. 16 (2): 355–60. February 2001. doi:10.1093/ndt/16.2.355. PMID 11158412.
"https://ml.wikipedia.org/w/index.php?title=അവയവം_മാറ്റിവയ്ക്കൽ&oldid=3524287" എന്ന താളിൽനിന്ന് ശേഖരിച്ചത്