അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°35′37″N 76°10′11″E / 10.593500°N 76.1697700°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | അവണൂർ |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | ഭക്തജനസമിതി |
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അവണൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. ഉഗ്രമൂർത്തിയായ ശിവൻ മുഖ്യപ്രതിഷ്ഠയായ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.[1][2]. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[3]. ധനുമാസത്തിലെ തിരുവാതിര ആഘോഷവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
[തിരുത്തുക]ചരിത്രം
[തിരുത്തുക]ചിറ്റിലപ്പള്ളി ഗ്രാമത്തിന്റെ ഭാഗമായിരുന്നു അവുങ്ങനൂർ എന്ന അവണൂർ ദേശം. പ്രകൃതിരമണീയമായ ഈ അവണൂർ ദേശത്തിന്റെ നാഥനായ ഈ ക്ഷേത്രത്തിന്റെ മന്ദിരം പുതുക്കി പണിതത് 2008-ൽ തദ്ദേശ ഗ്രാമവാസികൾ ചേർന്നാണ്.[4]
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
- ↑ Book Title A handbook of Kerala, Volume 2 A Handbook of Kerala, T. Madhava Menon Authors T. Madhava Menon, International School of Dravidian Linguistics Publisher International School of Dravidian Linguistics, 2002 Original from the University of Michigan Digitized 2 Sep 2008 ISBN 8185692319, 9788185692319 Length: 496 pages; Kerala (India)
- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
- ↑ Book Title: Cultural Heritage of Kerala, Author Name: A. Sreedhara Menon, Publisher: D.C. Books, 2008, ISBN 8126419032, 9788126419036, Length 312 pages