അഴഗർ സ്വാമിയിൻ കുതിരൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴഗർ സ്വാമിയിൻ കുതിരൈ
ഫിലിം പോസ്റ്റർ
സംവിധാനം സുശീന്ദ്രൻ
നിർമ്മാണം പി. മദൻ
രചന ഭാസ്കർ ശക്തി
സുശീന്ദ്രൻ
തിരക്കഥ സുശീന്ദ്രൻ
ആസ്പദമാക്കിയത് ഭാസ്കർ ശക്തിയുടെ അഴഗർ സ്വാമിയിൻ കുതിരൈ
അഭിനേതാക്കൾ അപ്പുക്കുട്ടി,
ശരണ്യ മോഹൻ
സംഗീതം ഇളയരാജ
ഛായാഗ്രഹണം തേനി ഈശ്വർ
ചിത്രസംയോജനം കാശി വിശ്വനാഥൻ
സ്റ്റുഡിയോ എസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ച്ചേർസ്
വിതരണം ക്ലൗഡ് നൈൻ മൂവീസ്
റിലീസിങ് തീയതി 2011, മേയ് 12[1]
സമയദൈർഘ്യം 122 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ തമിഴ്
ബജറ്റ് INR 4.5 കോടി [2]

2011-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അഴഗർ സ്വാമിയിൻ കുതിരൈ(തമിഴ്: அழகர்சாமியின் குதிரை). ഭാസ്കർ ശക്തിയുടെ ഇതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കി സുശീന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.[3]

കഥാംശം[തിരുത്തുക]

നർമ്മത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മല്ലയപുരം ഗ്രാമത്തിൽ മഴ പെയ്തിട്ട് മൂന്നു വർഷമായി. ജനങ്ങളാകെ വലഞ്ഞിരിക്കുകയാണ്. പൂജാരിയുടെ നിർദ്ദേശ പ്രകാരം അഴഗർ സ്വാമിയുടെ മുടങ്ങിക്കിടക്കുന്ന ഉത്സവം നടത്താൻ ഗ്രാമവാസികൾ തീരുമാനിക്കുന്നു, ആചാരപ്രകാരം അഴഗർസ്വാമിയുടെ വിഗ്രഹം നദിയിലേക്ക് കൊണ്ടുപോകേണ്ടത് ഒരു മരക്കുതിരയുടെ പുറത്താണ്. ബുദ്ധിമുട്ടി പണം പിരിച്ച് ഗ്രാമാതിർത്തിയിലേക്കുള്ള കോവിലിൽ എത്തുന്ന ഗ്രാമവാസികൾ ഞെട്ടലുണ്ടാക്കുന്ന ആ വസ്തുത തിരിച്ചറിയുന്നു[4]. തടിയിൽ തീർത്ത കുതിര ഉത്സവത്തിനിടയിൽ അപ്രത്യക്ഷമാകുന്നു.

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധാനം, തിരക്കഥ - സുശീന്ദ്രൻ
  • ഛായാഗ്രഹണം - തേനി ഈശ്വർ
  • സംഗീതം - ഇളയരാജ
  • വിതരണം - ക്ലൗഡ് നയൻ മൂവീസ്

അഭിനേതാക്കൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

പ്രദർശിപ്പിക്കപ്പെട്ട ഫെസ്റ്റിവലുകൾ[തിരുത്തുക]

  • ടൊറന്റോ ഫെസ്റ്റിവൽ(2011)[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഴഗർ_സ്വാമിയിൻ_കുതിരൈ&oldid=1696516" എന്ന താളിൽനിന്നു ശേഖരിച്ചത്