ഉള്ളടക്കത്തിലേക്ക് പോവുക

അല-ആർച്ച നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല-ആർച്ച നദി
Countryകിർഗിസ്ഥാൻ
RegionChüy Region
DistrictAlamüdün District
CityBishkek
Physical characteristics
നദീമുഖംChu
43°03′44″N 74°38′18″E / 43.0623°N 74.6382°E / 43.0623; 74.6382
നദീതട പ്രത്യേകതകൾ
Progressionഫലകം:RChu
പോഷകനദികൾ

അല-ആർച്ച (Kyrgyz: Ала-Арча, also Аларча) കിർഗിസ്ഥാനിലെ ചുയ് മേഖലയിലെ അലാമുഡൻ ജില്ലയിലൂടെ ഒഴുകുന്ന ഒരു നദിയാണ്. ഇത് കിർഗിസ് അല-ടൂ നിരയുടെ വടക്കൻ ചരിവുകളിൽ നിന്ന് ഉത്ഭവിച്ച് വടക്കൻ ദിശയിലേയ്ക്ക് ഒഴുകി ചുയി താഴ്വരയിലെ ചു നദിയിൽ പതിക്കുന്നു. 78 കിലോമീറ്റർ (48 മൈൽ) നീളമുള്ള അല-ആർച്ച നദിയ്ക്ക് 270 കിലോമീറ്റർ (100 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു നദീതടമുണ്ട്. ഇതിലേയ്ക്കുള്ള ജലം കൂടുതലും എത്തുന്നത് ഹിമാനികളിൽ നിന്നും മഞ്ഞിൽ നിന്നുമാണ്.[1]

അല ആർച്ച ദേശീയോദ്യാനത്തിലൂടെയും ബിഷ്കെക് നഗരത്തിലൂടെയും നദി ഒഴുകുന്നു. നദീതടത്തിലെ മറ്റ് വാസസ്ഥലങ്ങളിൽ കാഷ്ക-സു, ബെയ്ടിക്, ഓർട്ടോ-സേ, താഷ്-ഡോബോ, മയേവ്ക എന്നിവ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Чүй облусу:Энциклопедия [Encyclopedia of Chüy Oblast] (in കിർഗിസ് and റഷ്യൻ). Bishkek: Chief Editorial Board of Kyrgyz Encyclopedia. 1994. p. 718. ISBN 5-89750-083-5.
"https://ml.wikipedia.org/w/index.php?title=അല-ആർച്ച_നദി&oldid=4582851" എന്ന താളിൽനിന്ന് ശേഖരിച്ചത്