അല്ലെഗൊറി ഓഫ് വെൽത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Simon Vouet 001.jpg

ഫ്രഞ്ച് ബറോക്ക് ആർട്ടിസ്റ്റ് സൈമൺ വൗട്ട് 1640-ൽ[1]ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് അല്ലെഗൊറി ഓഫ് വെൽത്ത്. അല്ലെഗറി ഓഫ് വെൽത്ത് അതിന്റെ പരമ്പരാഗത തലക്കെട്ടാണ്, എന്നിരുന്നാലും നിക്കോളാസ് മിലോവനോവിക് വാദിക്കുന്നത് അല്ലെഗൊറി ഓഫ് കൺടെപ്റ്റ് ഫോർ വെൽത്ത് എന്ന ശീർഷകം ആണ് വേണ്ടതെന്നും എന്നാൽ ലൂവ്രേ (ഈ ചിത്രം ഇപ്പോൾ തൂക്കിയിരിക്കുന്ന സ്ഥലം) അല്ലെഗൊറി ഓഫ് ഫെയിത്ത് ആൻറ് ഓഫ് കൺടെപ്റ്റ് ഫോർ വെൽത്ത് എന്ന ശീർഷകം നൽകുകയുണ്ടായി.

സെന്റ് ജെർമെയ്ൻ-എൻ-ലേയിലെ ലൂയി പന്ത്രണ്ടാമന്റെ കൊട്ടാരത്തിനുവേണ്ടി ഈ ചിത്രം വരച്ചതാകാമെന്ന് കരുതുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ച് രാജകീയ ശേഖരണ പട്ടികയിൽ ഈ ചിത്രം ഒന്നാമതായി പരാമർശിക്കപ്പെടുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Vouet-autoportrait-lyon.jpg

ഒരു ഫ്രഞ്ച് ചിത്രകാരനും ഡ്രാഫ്റ്റ്‌സ്മാനും ആയിരുന്നു സൈമൺ വൗട്ട്. ഇറ്റാലിയൻ ബറോക്ക് ശൈലിയിലുള്ള ചിത്രരചന ഫ്രാൻസിന് പരിചയപ്പെടുത്താൻ സഹായിച്ചതിന് ഇന്ന് അദ്ദേഹത്തെ ഏറ്റവും നന്നായി ഓർക്കുന്നു. നിയുക്ത ഛായാചിത്രം വരയ്ക്കാൻ പതിനാലാമത്തെ വയസ്സിൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. 1611 ൽ ഓട്ടോമൻ സാമ്രാജ്യത്തിലെ ഫ്രഞ്ച് അംബാസഡറായിരുന്ന ബാരൻ ഡി സാൻസിയുടെ പരിവാരത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് വെനീസിലേക്ക് (1612) പോയിയെങ്കിലും അദ്ദേഹം 1614 ഓടെ റോമിലായിരുന്നു.[2] [3]1627 വരെ അദ്ദേഹം ഇറ്റലിയിൽ തുടർന്നു, റോമിൽ കൂടുതലും ബറോക്ക് ശൈലിയാണ് പ്രബലമായിരുന്നത്.ഫ്രാൻസ് രാജാവിൽ നിന്ന് അദ്ദേഹത്തിന് പെൻഷൻ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ രക്ഷാധികാരികളിൽ ബാർബെറിനി കുടുംബം, കാസിയാനോ ഡാൽ പോസോ, പൗലോ ജിയോർഡാനോ ഒർസിനി, വിൻസെൻസോ ഗിയസ്റ്റിനിയാനി എന്നിവരും ഉൾപ്പെടുന്നു.[4]

പരാമർശങ്ങൾ[തിരുത്തുക]

  1. Louvre
  2. Brejon de Lavergnée, Barbara. 'Simon Vouet', Oxford Art Online.
  3. "Artist Info". www.nga.gov. ശേഖരിച്ചത് 20 April 2018.
  4. Lavergnée, Barbara Brejon de (2003), "Vouet, Simon", Oxford Art Online, Oxford University Press, ശേഖരിച്ചത് 2019-07-21

ഉറവിടങ്ങൾ[തിരുത്തുക]

  • (in French) Nicolas Milovanovic, Simon Vouet et le Mépris des richesses in "Grande Galerie - Le Journal du Louvre", sept./oct./nov. 2015, n° 33, pp 40-41.
"https://ml.wikipedia.org/w/index.php?title=അല്ലെഗൊറി_ഓഫ്_വെൽത്ത്&oldid=3297944" എന്ന താളിൽനിന്ന് ശേഖരിച്ചത്