അല്ലാമാ ഇഖ്‌ബാൽ ശവകുടീരം
Tomb of Allama Iqbal | |
---|---|
(Urdu: مزار اقبال ; Mazaar-e-Iqbal) | |
അടിസ്ഥാന വിവരങ്ങൾ | |
തരം | Mausoleum |
വാസ്തുശൈലി | Mughal |
സ്ഥാനം | Lahore, Punjab Pakistan |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Nawab Zain Yar Jang Bahadur |
അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ശവകുടീരം അഥവാ മസർ-ഇ-ഇഖ്ബാൽ ശവകുടീരം (Urdu: مزار اقبال) പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ, ഹസുരി ബാഗിനടുത്തുള്ള ഒരു ശവകുടീരമാണ്. പാകിസ്താൻ പ്രസ്ഥാനത്തിനു പ്രചോദനം നൽകിയവരിലൊരാളായ ഇഖ്ബാൽ, പാകിസ്താനിൽ മുഫകിർ-ഇ-പാകിസ്താൻ (പാകിസ്താന്റെ ചിന്തകൻ) അല്ലെങ്കിൽ ഷെയർ ഇ മഷ്രിക്ക് (കിഴക്കിൻറെ കവി) എന്നിങ്ങനെയുള്ള പേരുകളിൽ ബഹുമാനിക്കപ്പെടുന്നു.[1] 1938 ഏപ്രിൽ 21 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിൽവച്ച് 60 വയസുള്ളപ്പോൾ ഇഖ്ബാൽ മരണമടഞ്ഞു. തത്ത്വചിന്തകനായിരുന്ന കവിയെ പ്രണമിക്കുവാനും ആദരവു പ്രകടിപ്പിക്കാനുമായി ആയിരക്കണിക്കിനു സന്ദർകർ ദിവസേന ഈ ശവകുടീരത്തിലെത്തുന്നു.[2] ഈ കല്ലറയിൽ വിതറുവാനായി മൗലാന റൂമിയുടെ ശവകുടീരത്തിൽ നിന്നും ശേഖരിച്ച മണ്ണ്, മുസ്തഫ കമാൽ അത്താതുർക്ക്, ഇവിടേയ്ക്ക് അയച്ചുവെന്നു പറയപ്പെടുന്നു.[3]
ചരിത്രം
[തിരുത്തുക]1938 ഏപ്രിൽ മാസത്തിൽ ഇക്ബാൽ അന്തരിച്ചയുടനെ ചൗധരി മുഹമ്മദ് ഹുസൈൻ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു.[4] മികച്ച വാസ്തുശില്പികൾ പ്രാഥമികമായി സമർപ്പിച്ച രൂപരേഖകൾ തൃപ്തികരമല്ലായിരുന്നു. ഒരു നിർദ്ദിഷ്ട കെട്ടിട നിർമ്മാണ ശൈലി പിന്തുടരുന്നതിനു പകരം നൂതനമായ ഒരു പുതിയ സംയുക്ത ശൈലിയിലുള്ള നിർമ്മാണത്തിനായി കമ്മിറ്റി നിർദ്ദേശിച്ചു. അവസാന രൂപകല്പന മുഗൾ പാരമ്പര്യത്തിൽ നിന്നകന്ന് ഒരു അഫ്ഗാൻ, മൂറിഷ് വാസ്തുശൈലിയുടെ സംയുക്ത രൂപമായിരുന്നു. ഈ സ്മാരകം സാക്ഷാത്കരിക്കുന്നതിലെ ഒരു പ്രധാന പ്രശ്നം മതിയായ നിർമ്മാണ ഫണ്ടില്ലായിരുന്നുവെന്നതാണ്. തദ്ദേശീയ ഗവൺമെന്റുകളിൽ നിന്നും സർക്കാർ ഭരണാധികാരികളിൽ നിന്നുമുള്ള ഒരു സംഭാവനയും സ്വീകരിക്കാൻ സമിതി സന്നദ്ധരായില്ല. പകരം ഇക്ബലിന്റെ സുഹൃത്തുക്കളും ആരാധകരും ശിഷ്യന്മാരും നൽകിയ സംഭാവനകളിലൂടെ ഈ നിർമ്മിക്കുന്നതിനുള്ള ധനസഹായം എത്തിച്ചേർന്നു.[5]
വാസ്തുവിദ്യ
[തിരുത്തുക]അഫ്ഘാൻ, മൂറിഷ് ശൈലികളുടെ ഒരു സമ്മിശ്രമാണ് ഈ വാസ്തുശില്പം. ചുവന്ന മണൽക്കല്ലുകൊണ്ടാണ് ഈ സ്മാരകം പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത്.[6] ബ്രിട്ടീഷ് ഇന്ത്യയിലെ ജയ്പൂരിൽ നിന്നാണ് ചുവന്ന മണൽക്കല്ലുകൾ കൊണ്ടുവന്നത്. മക്രാന, രജപുത്താന എന്നിവടങ്ങളിൽനിന്ന് നിന്നു നിർമ്മാണത്തിനുള്ള മാർബിൾ എത്തിച്ചു. 1947 ൽ ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്താൻ രൂപവൽക്കരിച്ചതോടെ ചുവന്ന മണൽക്കല്ല് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇതു സ്മാരകത്തിൻറെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ശവകുടീരത്തിൻറെ പുറം ചുവരിൽ ഇക്ബാലിൻറെ "സാബർ-ഇ-അജാം" (പേർഷ്യൻ സങ്കീർത്തനം) എന്ന പദ്യകൃതിയിലെ ഗസലുകൾ കൊത്തിവച്ചിരിക്കുന്നു.[7] പുറത്ത്, ചെറിയ പ്ലോട്ടുകളായി തിരിച്ച ഒരു ചെറിയ ഉദ്യാനം സ്ഥിതിചെയ്യുന്നു. അക്കാലത്തെ ഹൈദരാബാദ് ഡെക്കാണിലെ മുഖ്യ വാസ്തുശില്പിയായിരുന്ന നവാബ് സൈൻ യാർ ജംഗ് ബഹാദൂറാണ് ഈ ശവകുടീരം രൂപകൽപ്പന ചെയ്തത്. ഇതു നിർമ്മിക്കുന്നതിന് പതിമൂന്നു വർഷങ്ങളും ഏകദേശം ഒരു ലക്ഷം (100,000 രൂപ) പാകിസ്താനി രൂപയും ചെലവുവന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ജയ്പ്പൂരിൽ നിന്ന് ചുവന്ന മണൽക്കല്ലിൻറെ ഇറക്കുമതി നിർത്തലാക്കിയതായിരുന്നു ശവകുടീരത്തിൻറെ നിർമ്മാണത്തിനുണ്ടായ കാലതാമസത്തിനു പ്രധാന കാരണം.[8]
ചതുരാകൃതിയിലുള്ള ശവകുടീരത്തിനു കിഴക്കുഭാഗത്തും തെക്കുഭാഗത്തുമായി മാർബിൾ പതിച്ച രണ്ട് ഗേറ്റുകളുണ്ട്. കല്ലറ നിർമ്മിച്ചിരിക്കുന്നത് വെളുത്ത മാർബിൾ കൊണ്ടാണ്. ശവകുടീരത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരകശില അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ഒരു ഉപഹാരമായി ലഭിച്ചതാണ്.[അവലംബം ആവശ്യമാണ്] ലാപിസ് ലസൂലി (നീല മെറ്റാമെർഫിക്ക് ശില, കട്ടിയുള്ള വർണത്തിന് പുരാതന കാലം മുതൽ വിലമതിച്ചിരിക്കുന്നു) കൊണ്ടു നിർമ്മിച്ച ഈ സ്മാരകശിലയിൽ അഫ്‍ഗാനിൽ നിന്ന് ഖുർ-ആൻ വാക്യങ്ങൾ കാലിഗ്രാഫി ചെയ്തിരിക്കുന്നു. ഈ ശവകുടീര സമുച്ചയം പഞ്ചാബിലെ പുരാവസ്തു വകുപ്പിലെ സംരക്ഷിത ഹെറിറ്റേജ് സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[9]
ചിത്രശാല
[തിരുത്തുക]-
North wall of the mausoleum
-
South East side of the mausoleum
-
Inside Iqbal's mausoleum, a marble cenotaph
-
Guard at the mausoleum, with Lahore Fort in background
-
Iqbal's mausoleum adjacent to the Badshahi Mosque's gateway
-
Tomb of Muhammad Iqbal
അവലംബം
[തിരുത്തുക]- ↑ Annemarie Schimmel, Muhammad Iqbal 1873–1938: The Ascension of the Poet, Die Welt des Islams, New Ser., Vol. 3, Issue 3/4. 1954. pp. 145–157
- ↑ Mushirul Hasan, H., A Nationalist conscience: M. A. Ansari, the Congress and the Raj, Manohar New Delhi. 1987
- ↑ Iqbal’s final resting place Archived 2009-04-13 at the Wayback Machine., Amna Nasir Jamal, 20 April 2002, Dawn
- ↑ Muhammad Baqir, Lahore, Past and Present. University of the Panjab. Panjab University Press. 1952. p.429
- ↑ A great eastern poet, philosopher, Subhash Parihar, The Tribune India, 10 July 1999
- ↑ Mohammad Waliullah Khan, Lahore and Its Important Monuments, Department of Archaeology and Museums, Government of Pakistan. 1964. p.89-91
- ↑ Annemarie Schimmel, Islam in the Indian Subcontinent (Handbuch Der Orientalistik), Brill. 1980. ISBN 978-90-04-06117-0
- ↑ Iqbal’s final resting place Archived 2009-04-13 at the Wayback Machine., Amna Nasir Jamal, 20 April 2002, Dawn
- ↑ Pakistan Environmental Protection Agency. "Guidelines for Critical & Sensitive Areas" (PDF). Government of Pakistan. pp. 12, 47, 48. Archived from the original (PDF) on 2013-10-14. Retrieved 6 June 2013.