അലോഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലോഷ്യം
Konkani Institute.jpg
Aloyseum museum
അലോഷ്യം is located in Karnataka
അലോഷ്യം
Location at Mangalore
സ്ഥാപിതം1913
സ്ഥാനംMangalore, Karnataka,  India
നിർദ്ദേശാങ്കം12°51′28″N 74°52′17″E / 12.8576963°N 74.8714508°E / 12.8576963; 74.8714508Coordinates: 12°51′28″N 74°52′17″E / 12.8576963°N 74.8714508°E / 12.8576963; 74.8714508
TypeMuseum

മംഗലാപുരം നഗരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റ് അലോഷ്യസ് കോളേജ് കാമ്പസിൽ ഉള്ള ഒരു മ്യൂസിയമാണ് അലോഷ്യം.[1][2][3][4][5][6][7] 1913 ലാണ് ഇത് സ്ഥാപിതമായത്.[8]

ചരിത്രം[തിരുത്തുക]

1913 ൽ ചിയാപ്പി എന്ന ഇറ്റാലിയൻ ജെസ്യൂട്ട് പുരോഹിതൻ സമാഹരിച്ച 2000 ഓളം വ്യത്യസ്ത ധാതുക്കളും ഹെർബേറിയവും റോമൻ നാണയങ്ങളുമായി ഈ മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.[8] 1906 ൽ മംഗലാപുരത്ത് ആദ്യമായി ഉപയോഗിച്ച വാഹനമാണ് ഡി ഡിയോൺ കാർ. ഹൈലാൻഡ് കോഫി വർക്ക്സിന്റെ പി.എഫ്.എക്സ് സൽദൻഹയാണ് മംഗലാപുരത്തിലേക്ക് ഈ കാർ ഇറക്കുമതി ചെയ്തത്. ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള സുവനീറുകളിൽ ഒന്നാണ് ഈ കാർ.[9] പുരാതന തലമുറ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ശേഖരവും മ്യൂസിയത്തിലുണ്ട്.[8]

എക്സിബിഷൻ ഗാലറികൾ[തിരുത്തുക]

ശിലായുഗ ഉപകരണങ്ങൾ, തപാൽ സ്റ്റാമ്പുകൾ, റോമൻ നാണയങ്ങൾ, ബെർലിൻ മതിലിന്റെ കഷണങ്ങൾ, അന്റോണിയോ മോഷെനിയുടെ ചിത്രങ്ങൾ, യൂറോപ്യൻ കലാകാരന്മാരുടെ ചിത്രങ്ങൾ, അബിസീനിയയുടെ കുന്തങ്ങളും അമ്പുകളും, നിയോലിത്തിക്ക് കാലഘട്ടത്തിലെ കല്ല് കോടാലി, ടെലിഗ്രാഫിക് ഉപകരണങ്ങൾ, തിമിംഗലത്തിന്റെ അസ്ഥികൂടം, പഴയ സംഗീതോപകരണങ്ങൾ മംഗലാപുരത്തെ ആദ്യത്തെ കാർ, ആദ്യത്തെ ജനറേറ്റർ തുടങ്ങിയവയെല്ലാം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[9][10][8][7]


പരാമർശങ്ങൾ[തിരുത്തുക]

  1. "Aloyseum brings alive story of World War I hero". The Hindu. 20 February 2014. ശേഖരിച്ചത് 26 December 2019.
  2. "See at Aloyseum, Mangalore's first car, generator". The Hindu Business Line. 23 March 2013. ശേഖരിച്ചത് 26 December 2019.
  3. "Mangaluru's first car wowed its residents". Deccan Herald. 17 March 2015. ശേഖരിച്ചത് 26 December 2019.
  4. "Mangalore of yore comes alive here". The Hindu. 24 March 2013. ശേഖരിച്ചത് 26 December 2019.
  5. "Renovated Aloyseum opens today". The Times of India. 23 March 2013. ശേഖരിച്ചത് 26 December 2019.
  6. "A rich repository of Mangaluru's history". The New Indian Express. 14 August 2016. ശേഖരിച്ചത് 26 December 2019.
  7. 7.0 7.1 "Renovated Aloyseum opens to public". The New Indian Express. 24 March 2013. ശേഖരിച്ചത് 26 December 2019.
  8. 8.0 8.1 8.2 8.3 "The new Aloyseum, a museum like no other". Deccan Herald. 15 February 2019. ശേഖരിച്ചത് 26 December 2019.
  9. 9.0 9.1 "Aloyseum, glimpse into bygone era". Deccan Herald. 23 March 2013. ശേഖരിച്ചത് 26 December 2019.
  10. "Century-old Aloyseum gets pencil drawing made by Antonio Moscheni". The Times of India. 3 February 2014. ശേഖരിച്ചത് 26 December 2019.
"https://ml.wikipedia.org/w/index.php?title=അലോഷ്യം&oldid=3441290" എന്ന താളിൽനിന്ന് ശേഖരിച്ചത്