Jump to content

അലൈ ദർവാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലൈ ദർവാസ
Native name
ഇംഗ്ലീഷ്: علاء دروازه
അലൈ ദർവാസ
LocationQutb Minar complex, Delhi, India
Coordinates28°31′27″N 77°11′09″E / 28.5242°N 77.1857°E / 28.5242; 77.1857
Built1311
TypeCultural
Criteriaiv
Designated1993 (17th session)
Part ofQutb Minar and its monuments
State Party ഇന്ത്യ
RegionIndia
അലൈ ദർവാസ is located in India
അലൈ ദർവാസ
Location of അലൈ ദർവാസ in India

ഡെൽഹിയിലെ മെഹ്റൗളിയിലെ കുത്തുബ് കോംപ്ലെക്സിലെ ക്വവ്ത്-ഉൽ-ഇസ്ലാം പള്ളിയുടെ തെക്കെ കവാടമാണ് അലൈ ദർവാസാ ( ഇംഗ്ലീഷ് : ഗേറ്റ് ഓഫ് അലാഉദ്ദീൻ ). 1311-ൽ സുൽത്താൻ അലാഉദ്ദീൻ ഖൽജി നിർമ്മിച്ച ഈ സൗധം ചുവന്ന മണൽക്കല്ലിലാണ് പണിതിരിക്കുന്നത്. ചതുരാകൃതിയിൽ കവാടങ്ങളുള്ള ഒരു ഗേറ്റ്ഹൌസാണ് ഇത്. കമാനാകൃതിയിൽ വാതിലുകളുള്ള ഇതിന് ഒരു അറ മാത്രമേയുള്ളു. ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സ്മാരകവും ലോക പൈതൃക സ്ഥലവുമാണ് ഇത്. [1]

പശ്ചാത്തലം[തിരുത്തുക]

1311-ൽ ഖൽജി രാജവംശത്തിലെ സുൽത്താൻ അലാഉദ്ദീൻ ഖൽജി നിർമ്മിച്ചതാണ് അലൈ ദർവാസാ. ക്വാവെത്-ഉൽ-ഇസ്ലാം പള്ളി നാലുവശവുമായി ദീർഘിപ്പിക്കുന്ന അദ്ദേഹത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇതിന്റെ നിർമ്മാണം. നാല് ഗേറ്റുകൾ പണിയാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നെങ്കിലും 1316-ൽ അദ്ദേഹം മരിച്ചതോടെ അലയ് ദർവാജ എന്ന ഒരു കവാടം മാത്രമേ പൂർത്തിയാക്കാനായുള്ളു.[2] പള്ളിയുടെ തെക്കേ കവാടമാണ് അലൈ ദർവാസ എന്ന ഈ വാതിൽ.[1] കുത്തബ് സമുച്ചയത്തിന്റെ തെക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. [2]

1993 ൽ ദർവാസയും മറ്റ് സമുച്ചയങ്ങളും ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.[3]

വാസ്തുവിദ്യ[തിരുത്തുക]

അലൈ ദർവാസയ്ക്ക് ഒരു ഹാൾ ആണുള്ളത്. ഇതിന്റെ അകവശത്തിനു 34.5 feet (10.5 m) ചുറ്റളവും പുറം ഭാഗത്തിനു 56.5 feet (17.2 m) ചുറ്റളവുമുണ്ട്. [2] 60 feet (18 m) ഉയരവും ചുവരുകൾക്ക് 11 feet (3.4 m) കട്ടിയുമുണ്ട്. [4]

1311 ൽ നിന്നുള്ള ഗേറ്റ്ഹൗസ് ഇപ്പോഴും പുതിയ സാങ്കേതികവിദ്യയോടുള്ള സൂക്ഷ്മശ്രദ്ധയുള്ള സമീപനമാണ് കാണിക്കുന്നത്. വളരെ കട്ടിയുള്ള മതിലുകളും ഒരു ആഴം കുറഞ്ഞ താഴികക്കുടവുമുണ്ട്. ചുവന്ന മണൽക്കല്ലിലും വെളുത്ത മാർബിളിലും കൊത്തുപണികളിലെ വ്യത്യസ്തമായ നിറങ്ങൾ, ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഒരു സവിശേഷതയായാണ് കാണിക്കുന്നത്. ഇത് പേർഷ്യയിലും മധ്യേഷ്യയിലും ഉപയോഗിക്കുന്ന പോളിക്രോം ടൈലുകൾക്ക് പകരമായാണുപയോഗിച്ചിരിക്കുന്നത്. കൂർത്ത കമാനങ്ങൾ അവയുടെ താഴ്ഭാഗത്ത് ഒന്നിച്ചുകൂടിച്ചേർന്നിരിക്കുന്നു. കുതിരലാടത്തിന്റെ ആകൃതി ഇതിനാൽ അവയ്ക്ക് വന്നതായി തോന്നാം. അവയുടെ ഉൾഭാഗത്തെ അരികുകൾ, കൂർത്തല്ല ഇരിക്കുന്നത്. പകരം, പരമ്പരാഗതമായി കുന്തമുനപോലെ പരന്ന് മിക്കവാറും പരമ്പരാഗതമായ താമര മുകുളങ്ങളുടെ ആകൃതി സൂചിപ്പിക്കുന്നു. ജാലി, കല്ലുകൊണ്ടുള്ള തുറന്ന സ്ക്രീനുകൾ എന്നിവയും ഇവിടെ കാണാം. അവ ഇതിനകം ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നവ ആയിരുന്നു. [5]

47 feet (14 m) ആണ് താഴികക്കുടത്തിന്റെ ഉയരം. [2] ഈ താഴികക്കുടമാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യഥാർത്ഥ താഴികക്കുടം. ഒരു യഥാർത്ഥ താഴികക്കുടം നിർമ്മിക്കാനുള്ള മുൻ ശ്രമങ്ങൾ വിജയിച്ചില്ല. [2]

പുറം ഭിത്തികളിൽ വെള്ള നിറത്തിലുള്ള മാർബിൾ കൊണ്ട് ചുവന്ന മണൽക്കല്ലിൽ പണിതതാണ് ദർവാസ.[6] ദർവാസയുടെ ഭിത്തികളിൽ വിപുലമായ അറബി കാലിഗ്രാഫി കാണാനാവും. കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ളവയാണ് ഇതിന്റെ കമാനങ്ങൾ,[4] ഇന്ത്യയിൽ ഈ നിർമ്മിതിയിലാണ് ഇത്തരത്തിലുള്ള കമാനങ്ങൾ ആദ്യമായി ഉപയോഗിച്ചത്. ഇതിന്റെ മുഖപ്പിന് പ്രാചീന തുർക്കിയിലെ കൊത്തുപണികളും പാറ്റേണുകളും മാതൃകയാക്കിയിരിക്കുന്നു. [2] ജാലകങ്ങൾ മാർബിൾ കിളിവാതിലുകളോടുകൂടിയതാണ്. ഉപരിതല അലങ്കാരത്തിൽ പരസ്പരം ഇഴചേർന്ന പുഷ്പനൂലുകൾ അടങ്ങിയിരിക്കുന്നു, മൂന്നു വാതിലുകളിൽ ഈ രൂപങ്ങളുടെ ഒരു സമമിതി ഉപയോഗിച്ച് ആവർത്തിച്ചിരിക്കുന്നു. [2] [7]

ഗാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Qutb Minar". Archaeological Survey of India. Retrieved 22 March 2019.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 Renu Saran (2014). Monuments of India. Diamond Pocket Books Pvt Ltd. ISBN 9789351652984.
  3. "Qutb Minar and its Monuments, Delhi". UNESCO. Retrieved 22 March 2019.
  4. 4.0 4.1 Ronald Vivian Smith (2005). The Delhi that No-one Knows. Orient Blackswan. p. 4. ISBN 9788180280207.
  5. Blair, Sheila, and Bloom, Jonathan M., The Art and Architecture of Islam, 1250–1800, p. 151, 1995, Yale University Press Pelican History of Art, ISBN 0300064659
  6. Ghulam Sarwar Khan Niazi (1992). The Life and Works of Sultan Alauddin Khalji. Atlantic Publishers & Dist. p. 144. ISBN 9788171563623.
  7. Margaret Prosser Allen (1991). Ornament in Indian Architecture. University of Delaware Press. p. 144. ISBN 9780874133998.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലൈ_ദർവാസ&oldid=3999069" എന്ന താളിൽനിന്ന് ശേഖരിച്ചത്