അലി ദാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ali Iqtidar Shah Dara
വ്യക്തിവിവരങ്ങൾ
ജനനം1 April 1915[1]
Faisalabad, Punjab, British India
മരണം16 January 1981 at age 65
Sport

അലി ഇക്തിദാർ ഷാ ദാറാ (ഏപ്രിൽ 1, 1915 - ജനുവരി 16, 1981) ഒരു ഇന്ത്യക്കാരനും പിന്നീട് പാകിസ്താൻ ഫീൽഡ് ഹോക്കി കളിക്കാരനുമായിരുന്നു. ഇദ്ദേഹം 1936 സമ്മർ ഒളിമ്പിക്സിലും 1948 സമ്മർ ഒളിമ്പിക്സിലും മത്സരിച്ചു .[2]

1936 സമ്മർ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ അംഗമായിരുന്നു.[3] അദ്ദേഹം രണ്ട് മത്സരങ്ങളിൽ മുൻനിരയിൽ കളിച്ചു. 1936- ൽ ബർലിനിൽ ഹോക്കി ടീമുമായി ദാര മത്സരിച്ച് സ്വർണം നേടി. ഹോം ടീം ജർമ്മനിയെ (8-1) പരാജയപ്പെടുത്തി.വി.ഐ.പി സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ അന്നുണ്ടായിരുന്നത് നാസി പാർട്ടി ഭരണാധികാരി ജർമനിയുടെ നേതാവ് ചാൻസെല്ലർ അഡോൾഫ് ഹിറ്റ്ലർ ആയിരുന്നു. " [4]

പിന്നീട് പന്ത്രണ്ട് വർഷങ്ങൾക്കുശേഷം പാകിസ്താൻ ടീമിന്റെ ക്യാപ്റ്റനായി 1948- ലെ ടൂർണമെന്റിൽ പങ്കെടുത്തു. എല്ലാ ഏഴു മത്സരങ്ങളും പങ്കെടുത്തു മുന്നോട്ടു പോയി. മൂന്നാം സ്ഥാനത്തേയ്ക്ക് അവർ ഹോളണ്ടിനെ നേരിട്ടപ്പോൾ. ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം നേടി. പിന്നീട് ആ മത്സരം വീണ്ടും ആവർത്തിച്ചപ്പോൾ 4-1 ന് പാകിസ്താൻ പരാജയപ്പെട്ടു.നാലാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. [5]

ഇന്ത്യൻ സേനയിലെ ഒരു സേവന ഓഫീസറായിരുന്നു ദാറാ. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേഷ്യയിലേക്ക് സൈന്യത്തെ അയച്ചിരുന്നു.

പാകിസ്താൻ ഹോക്കി ടീമിന്റെ മാനേജറായിരുന്നു ദാര. 1976- ലെ മോൺട്രിയൽ ഒളിമ്പിക് ഗെയിംസിൽ പാകിസ്താൻ വെങ്കല മെഡൽ നേടിയിരുന്നു. [4]

അവലംബം[തിരുത്തുക]

  1. Profile of Ali Dara at sports-reference.com website, Retrieved 12 April 2017
  2. Profile of Ali Dara at sports-reference.com website, Retrieved 12 April 2017
  3. Ali Dara's Olympic database Archived 2007-09-29 at the Wayback Machine., Retrieved 12 April 2017
  4. 4.0 4.1 Ali Dara on Dawn newspaper, Published 11 September 2016, Retrieved 12 April 2017
  5. Ali Dara on The Friday Times newspaper, Published 1 July 2011, Retrieved 12 April 2017

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലി_ദാര&oldid=3084496" എന്ന താളിൽനിന്ന് ശേഖരിച്ചത്