ഉള്ളടക്കത്തിലേക്ക് പോവുക

അലി അക്ബർ (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമസിംഹൻ അബൂബക്കർ
ജനനം (1963-02-20) 20 ഫെബ്രുവരി 1963 (age 63) വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1988 – present

ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാമസിംഹൻ അബൂബക്കർ (അലി അക്ബർ അബൂബക്കർ).[1][2][3][4] ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20-ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.[5][6][7][8] 2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ റാവത്ത് മരിച്ചപ്പോൾ ചില വ്യക്തികളിൽ നിന്നും അന്തരിച്ച സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് മോശം പരാമർശമുണ്ടായതിൽ പ്രതിഷേധിച്ച്, താനും ഭാര്യയും ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചതായി 2021 ഡിസംബറിൽ അലി അക്ബർ പ്രഖ്യാപിച്ചു. രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.[9][10][11]

മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1988-ൽ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിന് അലി അക്ബറിന് ലഭിച്ചു.

2014-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി അലി അക്ബർ മത്സരിച്ചു.

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു.[12]

2023 ജൂൺ 16-ന് താൻ ബിജെപിയിൽ നിന്ന് രാജിവെക്കുന്നു എന്നറിയിച്ച് രാമസിംഹൻ അബൂബക്കർ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.[13]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
ചിത്രം വർഷം
മാമലകൾക്കപ്പുറത്ത് 1988
മുഖമുദ്ര 1992
പൊന്നുച്ചാമി 1993
പൈ ബ്രദേഴ്സ് 1995
ജൂനിയർ മാൻഡ്രേക്ക് 1997
ഗ്രാമപഞ്ചായത്ത് 1998
കുടുംബവാർത്തകൾ 1998
സ്വസ്ഥം ഗൃഹഭരണം 1999
ബാംബൂ ബോയ്സ് 2002
സീനിയർ മാൻഡ്രേക്ക് 2010
അച്ഛൻ 2011

തിരക്കഥ

[തിരുത്തുക]
  • മാമലകൾക്കപ്പുറത്ത് (1988)
  • പൈ ബ്രദേഴ്സ് (1995)
  • ബാംബൂ ബോയ്സ് (2002)
  • സീനിയർ മാൻഡ്രേക്ക് (2010)
  • ഐഡിയൽ കപ്പിൾ (2012)

അവലംബം

[തിരുത്തുക]
  1. manigandan, k. r. "A balancing act". Retrieved 20 June 2017.
  2. "Director Ali Akbar Plans To Complete Shooting Of Achan In Two Weeks". Archived from the original on 2018-05-28. Retrieved 20 June 2017.
  3. "Review :". www.sify.com. Archived from the original on 2015-12-23. Retrieved 20 June 2017. Archived 2015-12-23 at the Wayback Machine "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-23. Retrieved 2020-07-17. Archived 2015-12-23 at the Wayback Machine
  4. "Ali Akbar". www.malayalachalachithram.com. Retrieved 20 June 2017.
  5. "Profile of Malayalam Director Ali Akbar". en.msidb.org. Archived from the original on 2014-10-08. Retrieved 20 June 2017.
  6. "സിനിമയിൽ നിന്നൊരു സ്ഥാനാർത്ഥി കൂടി;അലി അക്ബർ". Retrieved 20 June 2017.[പ്രവർത്തിക്കാത്ത കണ്ണി]
  7. "IndiaGlitz - Ban on Ali Akbar - Malayalam Movie News". Archived from the original on 2020-07-17. Retrieved 20 June 2017.
  8. "തിലകൻ മമ്മൂട്ടിയെക്കാൾ നല്ല കമ്യൂണിസ്റ്റാണ്". Retrieved 20 June 2017.
  9. "CDS Bipin Rawat death: Malayalam film director Ali Akbar converts to Hinduism in protest against 'jubilation' on social media" (in ഇംഗ്ലീഷ്). Retrieved 2021-12-12.
  10. ThiruvananthapuramDecember 11, Rickson Oommen; December 11, 2021UPDATED:; Ist, 2021 12:59. "Kerala filmmaker Ali Akbar to convert to Hinduism, says have lost faith in religion" (in ഇംഗ്ലീഷ്). Retrieved 2021-12-12. {{cite web}}: |first2= has generic name (help); |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  11. "Kerala filmmaker Ali Akbar renounces Islam" (in ഇംഗ്ലീഷ്). 2021-12-11. Retrieved 2021-12-12.
  12. "Kerala Live Malayalam Online TV Channels News Kerala Serials Kerala Friends Chat". newskerala.com. Retrieved 20 June 2017.{{cite web}}: CS1 maint: deprecated archival service (link)
  13. https://www.madhyamam.com/kerala/director-ramasimhan-abubakar-left-bjp-1171365

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലി_അക്ബർ_(സംവിധായകൻ)&oldid=4662558" എന്ന താളിൽനിന്ന് ശേഖരിച്ചത്