Jump to content

അലിസിയ വികാന്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alicia Vikander
Vikander in 2013
ജനനം
Alicia Amanda Vikander

(1988-10-03) 3 ഒക്ടോബർ 1988  (36 വയസ്സ്)
Gothenburg, Sweden
കലാലയംRoyal Swedish Ballet School
School of American Ballet
തൊഴിൽ
  • Actress
  • dancer
സജീവ കാലം2002–present
ഉയരം166 സെ.മീ (5 അടി 5 ഇഞ്ച്)
ജീവിതപങ്കാളി(കൾ)
(m. 2017)

അലിസിയ അമാൻഡാ വികാന്തർ (ജനനം: ഒക്ടോബർ 3 1988) ഒരു സ്വീഡിഷ് ചലച്ചിത്ര നടിയും മുൻ നർത്തകിയുമാണ്. ഗോഥൻബർഗിൽ ജനിച്ച അവർ ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഗോഥൻബർഗ് ഓപ്പറ ഹൗസിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് ബാലെ സ്കൂളിലും ന്യൂയോർക്കിലെ സ്കൂൾ ഓഫ് അമേരിക്കൻ ബാലെയിലും ചേർന്ന് ബാലെ നൃത്തം അഭ്യസിച്ചു. സ്വീഡിഷ് ഷോർട്ട് ഫിലിമുകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു കൊണ്ട് അവരുടെ പ്രൊഫഷണൽ അഭിനയ ജീവിതം തുടങ്ങി. ടെലിവിഷൻ നാടകമായ അന്ദ്ര അരനിനിൽ (2008-10) അവതരിപ്പിച്ച ജോസ്ഫിൻ ജൊർൻ ടെഗെബ്രാൻഡ് എന്ന കഥാപാത്രത്തിന് വടക്കൻ യൂറോപ്പിൽ അംഗീകാരം ലഭിച്ചു.

തന്റെ ആദ്യ ചിത്രം പ്യുവറിലെ അഭിനയത്തിന് വികാന്തർ മികച്ച നടിക്കുള്ള ഗുൽഡ്ബാഗ് അവാർഡ് നേടി. 2012 ൽ ജോ റൈറ്റ് സംവിധാനം ചെയ്ത അന്നാ കരിനീന എന്ന ചിത്രത്തിൽ കിറ്റി രാജകുമാരിയുടെ വേഷവും അതേവർഷം തന്നെ ഇറങ്ങിയ ഡാനിഷ് ചിത്രം എ റോയൽ അഫയറിലെ ക്വീൻ കരോലിൻ മാതിൽഡയുടെ വേഷവും അംഗീകാരം നേടി കൊടുത്തു. 2013-ൽ "ഹോട്ട്" എന്ന സ്വീഡിഷ് ചിത്രത്തിൽ അഭിനയിച്ചു. കൂടാതെ അതേ വർഷം തന്നെ ജൂലിയൻ അസ്സാഞ്ചിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട "ദി ഫിഫ്ത് എസ്റ്റേറ്റ്" എന്ന ചിത്രത്തിൽ അഭിനയിച്ചു. 

2014, 2015 വർഷങ്ങളിൽ, ആക്റ്റിവിസ്റ്റായ ടെസ്റ്റമെന്റ് ഓഫ് യൂത്ത് എന്ന ചിത്രത്തിൽ വെരാ ബ്രിട്ടൻ എന്ന ആക്ടിവിസ്റ്റിന്റെ വേഷത്തിലും എക്‌സ് മെഷീനാ എന്ന ചിത്രത്തിൽ ഒരു ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വേഷവും അവതരിപ്പിച്ചു. എക്‌സ് മെഷീനയിലെ വേഷത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ നാമനിർദ്ദേശങ്ങൾ ലഭിച്ചു. 2015 ൽ തന്നെ ഇറങ്ങിയ ഡാനിഷ് ഗേൾ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡും, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡും ലഭിച്ചു. 2018 പുറത്തിറങ്ങാനിരിക്കുന്ന ടോംബ് റൈഡർ എന്ന ചിത്രത്തിൽ അലിസിയ ലാറ ക്രോഫ്റ്റ് ആയി അഭിനയിക്കും. 

Vikander at the 2015 San Diego Comic-Con

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role(s) Director(s) Notes
2010 Pure Katarina Lisa Langseth
2011 The Crown Jewels Fragancia Fernandez Ella Lemhagen
2012 A Royal Affair Caroline Mathilde Nikolaj Arcel
Anna Karenina Kitty Joe Wright
2013 The Fifth Estate Anke Domscheit-Berg Bill Condon
Hotel Erika Lisa Langseth
2014 Son of a Gun Tasha Julius Avery
Seventh Son Alice Deane Sergei Bodrov
Testament of Youth Vera Brittain James Kent
2015 Ex Machina Ava Alex Garland
The Man from U.N.C.L.E. Gaby Teller Guy Ritchie
The Danish Girl Gerda Wegener Tom Hooper
Burnt Anne Marie John Wells
2016 Jason Bourne Heather Lee Paul Greengrass
The Light Between Oceans Isabel Graysmark Sherbourne Derek Cianfrance
2017 Birds Like Us Huppu Faruk Šabanović & Amela Cuhara Voice
Tulip Fever Sophia Sandvoort Justin Chadwick
Submergence Danielle Flinders Wim Wenders
Euphoria Ines Lisa Langseth
Moomins and the Winter Wonderland Little My / Sorry-oo Ira Carpelan & Jakub Wronski Voice;

Filming

2018 Tomb Raider Lara Croft Roar Uthaug Post-production
Freak Shift Diane Largo Ben Wheatley Pre-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2002 Min balsamerade mor Ebba Du Rietz Television film
2003 The Befallen Drabbad Mörker S1E12: "Slutet"
2005 En decemberdröm Tony 13 episodes
2007 Levande föda Linda 3 episodes
2007–2008 Second Avenue Jossan Tegebrandt Björn 39 episodes
2008 Höök Katarina 2 episodes


അവലംബം

[തിരുത്തുക]

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലിസിയ_വികാന്തർ&oldid=4098730" എന്ന താളിൽനിന്ന് ശേഖരിച്ചത്