അലിഷ ചിനായ്
അലിഷ ചിനായ് | |
|---|---|
അലിഷ ചിനായ് 2009 ൽ | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | സുജാത ചിനായ് |
| ജനനം | 18 മാർച്ച് 1965 വയസ്സ്)[1] അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ |
| വിഭാഗങ്ങൾ | |
| തൊഴിൽ(കൾ) | ഗായിക |
| വർഷങ്ങളായി സജീവം | 1985–തുടരുന്നു |
അലിഷ ചിനായ് (ജനനം, 18 മാർച്ച് 1965) ഇൻഡി-പോപ്പ് ആൽബങ്ങൾ, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ എന്നിവയിലൂടെ സംഗീത രംഗത്ത് ഉദിച്ചുയർന്ന ഒരു ഇന്ത്യൻ പോപ്പ് ഗായികയാണ്.[1][2] 1985 ൽ ജാദൂ എന്ന ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ, 1990-കളോടെ ക്വീൻ ഓഫ് ഇൻഡിപോപ്' എന്ന അപരനാമത്തിൽ അറിയപ്പെട്ടു. 1990കളിൽ നിർമ്മാതാക്കളായ അനു മാലിക്, ബിഡ്ഡു എന്നിവരോടൊപ്പം ചെയ്ത ഗാനങ്ങളാണ് അവരെ സംഗീതരംഗത്ത് പ്രശസ്തയാക്കിയത്. അവരുടെ ഏറ്റവും പ്രശസ്തമായ ഗാനം മെയ്ഡ് ഇൻ ഇന്ത്യ എന്നു തുടങ്ങുന്ന ഗാനമാണ്.
കരിയർ
[തിരുത്തുക]ജാദൂ, ബേബിഡോൾ, ആഹ്... അലീഷ!, മഡോണ, കാമസൂത്ര, അലിഷ-മഡോണ ഓഫ് ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ എന്നിവയാണ് അലിഷായുടെ ആദ്യകാല ആൽബങ്ങൾ.[2] ഹിന്ദിയിലെ തലമുതിർന്ന സംഗീതസംവിധായകനായ ബാപ്പി ലാഹിരിയാണ് അലിഷയെ ഹിന്ദി ചലച്ചിത്ര സംഗീതത്തേയ്ക്ക് കൈപിടിച്ചുയർത്തിയത്. 1980കളിൽ അഡ്വഞ്ചേഴ്സ് ഓഫ് ടാർസൻ, ഡാൻസ് ഡാൻസ്, കമാൻഡോ, ഗുരു, ലവ് ലവ് ലവ് തുടങ്ങി അനേകം സിനിമകളിലൂടെ അവർ ഒരുമിക്കുകയും നിരവധി ഡിസ്കോ ഹിറ്റുകൾ ശ്രോതാക്കൾക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം തന്റെ സംഗീത ജീവിതത്തിന്റെ തുടക്കത്തിൽ കരിഷ്മ കപൂർ, സ്മിത പാട്ടീൽ, മന്ദാകിനി, ശ്രീദേവി, ജൂഹി ചൗള, മാധുരി ദീക്ഷിത്, ദിവ്യ ഭാരതി തുടങ്ങിയ നിരവധി മുൻനിര നടിമാർക്കുവേണ്ടി അവർ പിന്നണി ഗാനങ്ങൾ പാടി. 1985ൽ ഓൾഡ് ഗോവൻ ഗോൾഡ് എന്ന ആൽബത്തിനായി കൊങ്കണി ഭാഷയിൽ റെമോ ഫെർണാണ്ടസിനൊപ്പം അലീഷ രണ്ട് ഗാനങ്ങൾ ആലപിച്ചു. ആനന്ദ്-മിലിന്ദ് സംഗീതം നിർവ്വഹിച്ച പങ്കജ് പരാശറിന്റെ ജൽവ (1987) എന്ന ചിത്രത്തിനായും അവർ ഒരു ഗാനം റെക്കോർഡ് ചെയ്തു. 1987ൽ കിഷോർ കുമാറിനൊപ്പം ലക്ഷ്മികാന്ത്-പ്യാരേലാലിൻ്റെ സംഗീത സംവിധാനത്തിൽ റെക്കോർഡ് ചെയ്ത "കാതെ നഹിൻ കാതെ" (മിസ്റ്റർ ഇന്ത്യ) ആയിരുന്നു 1980കളിലെ അവരുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. 1989-ൽ കല്യാൺജി-ആനന്ദ്ജി, വിജു ഷാ എന്നിവരുടെ സംഗീതത്തിൽ ത്രിദേവ് എന്ന ചിത്രത്തിലെ "രാത് ഭർ ജാം സേ" ആയിരുന്നു മറ്റൊരു വിജയകരമായ ഗാനം.
1990കളിൽ അനു മാലിക്, ആനന്ദ്-മിലിന്ദ്, രാജേഷ് റോഷൻ, നദീം-ശ്രാവൺ തുടങ്ങിയ ഹിന്ദി ചലച്ചിത്ര മേഖലയിലെ പ്രഗത്ഭ സംഗീതജഞരുമായി ചേർന്ന് ചിനായ് വിവിധ സിനിമകളിൽ പ്രവർത്തിച്ചു. ഈ വർഷങ്ങളിലുടനീളം, ആദിത്യ പഞ്ചോളിയൊടൊപ്പം "ധക് ധക് ധക്ക്" (മഹാ-സംഗ്രാം) "ജൽതാ ഹേ ബദൻ" (ബൽവാൻ) "തേരേ ഇഷ്ക് മേ നച്ചേ" (രാജാ ഹിന്ദുസ്ഥാനി) "ചാ രഹാ ഹേ പ്യാർ കാ നഷാ" (ചന്ദ്ര മുഖി "റൌണ്ട്" (പ്യാർ തുനേ ക്യാ കിയാ) "സോന സോന രൂപ് ഹേ" (ബോളിവുഡ്/ഹോളിവുഡ്) "മൌജെ മേ" (കരോബാർ "ദേ ദിയാ") (കീമതത് "റുക്ക് റുക്ക്" (വിജയപഥ്), വിവാദപരമായ "സെക്സി സെക്സി മുജേ ലോഗ് ബോലെ" (കുദ്ദർ) എന്നിവയുൾപ്പെടെ ഒട്ടനവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങൾ അവരുടേതായി പുറത്തിറങ്ങി.
1994ൽ പുറത്തിറങ്ങിയ "ദെ ദെ" എന്ന ഹിറ്റ് ഗാനം ഉൾപ്പെടെ ബോംബെ ഗേൾ എന്ന പേരിൽ ലെസൽ ലൂയിസിനൊപ്പം ഒരു ആൽബം ചിനായ് റെക്കോർഡ് ചെയ്തു. അതോടൊപ്പം, ഒരു പോപ്പ് ഗായികയെന്ന നിലയിൽ നിരവധി ഗാനങ്ങൾ അവർ റെക്കോർഡ് ചെയ്യുകയും ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു. 1995 ൽ ബിഡ്ഡു രചന നടത്തി മേഡ് ഇൻ ഇന്ത്യ എന്ന പേരിൽ പുറത്തിറങ്ങിയ അവരുടെ ഹിറ്റ് സിംഗിളും ആൽബവും വഴി ചിനായ് സംഗീത രംഗത്ത് കൂടതൽ ശ്രദ്ധിക്കപ്പെടുകയും അക്കാലത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പോപ്പ് ആൽബങ്ങളിലൊന്നായി ഇത് മാറിയതോടെ കുടുംബ ശ്രോതാക്കൾക്കിടയിലെ ഒരു ഇഷ്ടഗായികയായി മാറുകയും ചെയ്തു. "ആജാ മേരേ ദിൽ മേ", "ഏക് ബാർ ദോ ബാർ", "സുൻ ഓ മേരി ധഡ്കൻ", "തു കഹാൻ", 'ഊ ലാ ലാ', "തു ജോ മില", "ധോക ദിയാ ഹേ റെ തൂൺ മേരേ ദിൽ", "ലൌവർ ഗേൾ" തുടങ്ങിയ പ്രശസ്ത ഗാനങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതിന്റെ വിജയത്തോടെ, പിന്നണി ഗാനത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച അലിഷ സ്വകാര്യ പോപ്പ് ആൽബങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, അവരുടെ തുടർന്നുള്ള റിലീസുകൾ വേണ്ടത്ര വിജയം കൈവരിച്ചില്ല. തന്നോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ റെക്കോർഡ് ചെയ്ത അനു മാലിക്കുമായി അവർ വലിയ വിവാദത്തിൽ അകപ്പെട്ട കാലമായിരുന്നു ഇത്. മെയ്ഡ് ഇൻ ഇന്ത്യ റിലീസ് ചെയ്യുന്ന സമയത്ത് അനു മാലിക് തന്നെ പീഡിപ്പിച്ചുവെന്ന് ചിനായ് ആരോപിച്ചിരുന്നു. ഇക്കാരണത്താൽ അനു മാലിക്കും ചിനായിയും വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചില്ല, എന്നിരുന്നാലും 2003ൽ ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിനുവേണ്ടി അവർ വീണ്ടും ഒന്നിച്ചു.

യാഷ് രാജ് ചിത്രമായ മുജ്സെ ദോസ്തി കരോഗെയിലെ "ഓ മൈ ഡാർലിംഗ്" എന്ന ഗാനത്തിലൂടെയാണ് ചിനായ് ചലച്ചിത്ര സംഗീതത്തിലേക്ക് തിരിച്ചെത്തിയത്. 2000 മുതൽ 2009 വരെ അവർ പ്രധാനമായും ഹിമേഷ് രേഷ്മിയ, ശങ്കർ-എഹ്സാൻ-ലോയ്, പ്രീതം എന്നിവരോടൊപ്പമാണ് ഗാനങ്ങൾ റെക്കോർഡ് ചെയ്തത്. 1990കളിൽ അനു മാലിക്കുമായുള്ള വിവാദത്തിന് ശേഷം, ഇഷ്ക് വിഷ്ക്, ഫിദ, നോ എൻട്രി, ലവ് സ്റ്റോറി 2050, മാൻ ഗയേ മുഗ്ലെ അസം, അഗ്ലി ഔർ പഗ്ലി, ചെഹ്ര, കമ്പാഖ്ത് ഇഷ്ക് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം റെക്കോർഡ് ചെയ്യാൻ സാധിച്ചു.
2005ൽ "കജ്രാ രെ" (ബണ്ടി ഔർ ബബ്ലി) എന്ന ഗാനം ആലപിച്ചതോടെ ചിനായിയുടെ കരിയർ പുതിയ ഉയരത്തിലെത്തി. ഈ ഗാനം ആ വർഷത്തെ ഹിറ്റാവുകയും മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇന്ത്യൻ ഐഡൽ 3-ൽ വിധികർത്താവായിരുന്ന അവർ അനു മാലിക്കിനൊപ്പം സീ ടിവിയുടെ സ്റ്റാർ യാ റോക്ക്സ്റ്റാറിലും വിധികർത്താവാണ്.
2021ൽ അലിഷ ചിനായ് ജയ്-ഹോ! എന്ന ജയ് കുമാർ ഷോയിൽ തന്റെ ബാല്യകാലത്തെക്കുറിച്ച് സംസാരിച്ചു. പാശ്ചാത്യ പോപ്പ് സംഗീതം ആസ്വദിച്ചിരുന്ന തൻ്റെ അമ്മയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂൾ പ്രകടനങ്ങളിലൂടെയും അമ്മയുടെ സ്വാധീനത്തിലൂടെയും സംഗീതത്തോടുള്ള തൻ്റെ അഭിനിവേശം വളരെ നേരത്തെ തന്നെ ആരംഭിച്ചതായി അവർ ഷോയിൽ പറഞ്ഞു. ഇന്ത്യൻ പെൺകുട്ടികൾക്ക് സ്വന്തം സൃഷ്ടികൾ ഉപയോഗിച്ച് പോപ്പ് സംഗീതം പാടാൻ കഴിയില്ലെന്ന സ്റ്റീരിയോടൈപ്പ് മനോഭാവത്തെ താൻ എങ്ങനെ വെല്ലുവിളിച്ചുവെന്നും അലിഷാ ഈ ഷോയിൽ പരാമർശിച്ചു.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- ബണ്ടി ഔർ ബബ്ലി (2005) എന്ന ഹിന്ദി സിനിമയിലെ "കജ്രാ രെ" എന്ന ഗാനത്തിന് ചിനായ്ക്ക് മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[4]
- മുമ്പ്, 1995-ൽ മെയ്ഡ് ഇൻ ഇന്ത്യ പുറത്തിറങ്ങിയ സമയത്ത് അവർക്ക് ഇന്റർനാഷണൽ ബിൽബോർഡ് അവാർഡ് ലഭിച്ചു, കൂടാതെ ആർട്ടിസ്റ്റിക് എക്സലൻസിനുള്ള ഫ്രെഡി മെർക്കുറി അവാർഡും അവർ നേടി.[5]
വ്യക്തിജീവിതം
[തിരുത്തുക]1965 മാർച്ച് 18ന് ഗുജറാത്തിലെ അഹമ്മദാബാദിൽ മധുകർ ചിനായിയുടെ മകളായി സുജാത ചിനായ് എന്ന പേരിൽ ജനിച്ചു. അമ്മ പിയാനിസ്റ്റായിരുന്നു. പിന്നീട് അവർ അലീഷ എന്ന പേര് സ്വീകരിച്ചു. 1986 ൽ മാനേജർ രാജേഷ് ഝവേരിയെ വിവാഹം കഴിച്ച അവർ പിന്നീട് 1994 ൽ വേർപിരിഞ്ഞു. 2020 മുതൽ താജിക്കിസ്ഥാൻ സ്വദേശിയായ ഫുർക്കത്ത് അസമോവുമായി ചിനായ് പ്രണയ ബന്ധത്തിലാണ്.
ഡിസ്കോഗ്രാഫി
[തിരുത്തുക]
സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]| വർഷം. | ആൽബം | റെക്കോർഡ് ലേബൽ |
|---|---|---|
| 1985 | ജാദൂ | എച്ച്.എം.വി. |
| 1986 | ആഹ്... അലീഷ! | |
| 1988 | ബേബിഡോൾ | |
| 1989 | മഡോണ | |
| 1990 | കാമസൂത്ര | |
| 1992 | അലീഷ-മഡോണ ഓഫ് ഇന്ത്യ[6] | |
| 1994 | ബോംബെ ഗേൾ | മാഗ്നാസൌണ്ട് |
| 1995 | മെയ്ഡ് ഇൻ ഇന്ത്യ | |
| 1998 | ഓം. | എച്ച്.എം.വി. |
| 1999 | ദിൽ കി റാണി | മ്യൂസിക് വേൾഡ് |
| 2001 | അലീഷ | ടിപ്സ് |
സമാഹാര ആൽബങ്ങൾ
[തിരുത്തുക]| വർഷം. | ആൽബം | റെക്കോർഡ് ലേബൽ |
|---|---|---|
| 1993 | ബെസ്റ്റ് ഓഫ് അലിഷ ലൈവ് | |
| അലിഷ ഗ്രേറ്റ് ഹിറ്റുകൾ | ||
| 1995 | ബോൺ വിത് എ വൈൽഡ് ഹാർട്ട്. | |
| 1996 | ചാനൽ ഹിറ്റ്സ് | മാഗ്നാസൌണ്ട് |
| 1997 | അലിഷ അൺലീഷ്ഡ് | എച്ച്.എം.വി. |
| പാർട്ടി സോൺ | മാഗ്നാസൌണ്ട് | |
| 1998 | ദി അൾട്ടിമേറ്റ് പാർട്ടി ആൽബം | |
| ദി ബെസ്റ്റ് ഓഫ് അലിഷ | ||
| 1999 | നൌ ദാറ്റ്സ് വാട്ട് ഐ കോൾ ഇൻഡിപോപ് | സോണി മ്യൂസിക് |
| 2001 | അലിഷഃ സിംഗർ ഡോൾ ഓഫ് ഇന്ത്യ | |
| 2002 | ഹിറ്റ്സ് അൺലിമിറ്റഡ്[7] | സീ റെക്കോർഡ്സ് |
| 2007 | ഷട്ട്അപ് N കിസ് മി | ടിപ്സ് |
സൌണ്ട് ട്രാക്ക് ആൽബങ്ങൾ
[തിരുത്തുക]അലിഷ ചിനൈയുടെ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ബോളിവുഡ് സൌണ്ട്ട്രാക്ക് ആൽബങ്ങളുടെ വിൽപ്പനയാണ് താഴെ കൊടുത്തിരിക്കുന്നത്.
| ആൽബം | വർഷം. | വിൽപ്പന | Ref |
|---|---|---|---|
| 1991 | ഫൂൽ ഔർ കാൻറെ | 6,000,000 | [8] |
| 1992 | ഖിലാഡി | 2,500,000 | |
| 1995 | ഹാത്കടി | 1,000,000 | |
| 1994 | മെയ്ൻ ഖിലാഡി തു അനാരി | 3,000,000 | |
| കുദാർ | 2,800,000 | ||
| 1997 | അഫ്ലത്തൂൺ | 2,500,000 | |
| 2002 | മുജ്സേ ദോസ്തി കരോഗെ | 1,200,000 | [9] |
| 2003 | ഇഷ്ക് വിഷ്ക് | 1,200,000 | |
| 2004 | മർഡർ | 2,200,000 | |
| ഫിദ | 1,400,000 | ||
| 2005 | ബണ്ടി ഔർ ബബ്ലി | 1,900,000 | |
| 2006 | ധൂം 2 | 2,000,000 | |
| ഡോൺഃ ദ ചേസ് ബിഗിൻസ് എഗേൻ | 1,500,000 | ||
| 2007 | ജൂമ് ബരാബർ ജൂമ് | 1,700,000 | |
| നമസ്തേ ലണ്ടൻ | 1,400,000 | ||
| മൊത്തം വിൽപ്പന | 30,800,000 |
മറ്റ് ആൽബങ്ങൾ
[തിരുത്തുക]| Year | Album | Language | Record Label |
|---|---|---|---|
| 2001 | സാന്റിയാഗോ ഫിയസ്റ്റ ലാറ്റിന: ബോളിവുഡ് ഗോസ് ലാറ്റിനോ. (ഗായിക) |
ഹിന്ദി | EMI വിർജിൻ റിക്കാർഡ്സ്. |
| 2002 | Bandhoi (As a backing vocals) |
ആസാമീസ് | രാജ് മ്യൂസിക് |
| 2009 | Caminho das Índias (As a singer) |
പോർച്ചുഗീസ | സോം ലിവ്രെ |
തിരഞ്ഞെടുത്ത ഹിറ്റ് ഗാനങ്ങൾ
[തിരുത്തുക]
അവലംബം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Goel, Hemul (17 March 2016). "Made in India: Five things every '90s girl can thank birthday girl Alisha Chinai for". India Today. Retrieved 27 May 2021.
- ↑ 2.0 2.1 Kasbekar, Asha (2006). Pop culture India!: Media, Arts, and Lifestyle. ABC-CLIO. p. 34. ISBN 1-85109-636-1. Retrieved 27 January 2010.
- ↑ "Alisha Chinai, A Feisty Singer With An Angelic Voice, Fearless Of Controversies". jay-ho.com (in ഇംഗ്ലീഷ്). 17 October 2022.
- ↑ 51st Filmfare Awards Archived 3 ജനുവരി 2013 at archive.today filmfareawards.indiatimes.com Retrieved 29 August 2007
- ↑ Alisha going global Archived 6 ഫെബ്രുവരി 2009 at the Wayback Machine outlookindia.com Retrieved 29 August 2007
- ↑ "Madonna of India :: Music Composer & Producer Songwriter". Archived from the original on 2022-08-08. Retrieved 2025-08-13.
- ↑ "Hitz Unlimited (2002) - Hindi Album, Tracklist, Full Album Details and more". Zubeen Garg Discography (in ഇംഗ്ലീഷ്). Archived from the original on 20 September 2021. Retrieved 22 September 2021.
- ↑ "Music Hits 1990-1999 (Figures in Units)". Box Office India. Archived from the original on 5 February 2010. Retrieved 5 February 2010.
- ↑ "Music Hits 2000-2009 (Figures in Units)". Box Office India. Archived from the original on 5 February 2010. Retrieved 5 February 2010.