അലിഗേറ്റർ ഗർ
അലിഗേറ്റർ ഗർ | |
---|---|
അക്വേറിയത്തിൽ അലിഗേറ്റർ ഗർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Atractosteus
|
Species: | A. spatula
|
Binomial name | |
Atractosteus spatula (Lacépède, 1803)
| |
Synonyms[1] | |
Species
|
അലിഗേറ്റർ ഗർ (Atractosteus spatula) അഥവാ ചീങ്കണ്ണി ഗർ റേ-ഫിന്നെഡ് യൂറിഹാലൈൻ ഹോളോസ്റ്റെയ്റ്റ് (ho'-las-te-i) ഇൻഫ്രാക്ലാസിൽ ബോഫിന്നുമായി ബന്ധപ്പെട്ട മത്സ്യം ആണ്. ആദ്യകാല ക്രിറ്റേഷ്യൻ ജീവികളുടെ ഫോസിൽ തെളിവുകൾ ഇവ നൂറു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതായി കണ്ടെത്തുകയുണ്ടായി. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യവും, ഗാർ കുടുംബത്തിലെ ഏറ്റവും വലിയ ഇനവുമാണിത്. ഗറുകൾ പലപ്പോഴും "പ്രാഥമിക മത്സ്യങ്ങൾ" അഥവാ "ജീവിക്കുന്ന ഫോസിലുകൾ" എന്ന് പരാമർശിക്കപ്പെടുന്നു. കാരണം അവയുടെ മുൻകാല പൂർവ്വികരുടെ സാധാരണ സ്രാവുകളിൽ കാണപ്പെടുന്ന വായു, ജലം എന്നിവയിൽ ശ്വസിക്കാനുള്ള കഴിവും സർപ്പിള വാൽവ് കുടൽ പോലെയുള്ള ദഹന വ്യവസ്ഥയും, തുടങ്ങി ചില മോർഫോളജിക്കൽ സ്വഭാവങ്ങളെ നിലനിർത്തി കാണുന്നു. അവയുടെ പൊതുനാമം അമേരിക്കൻ അലിഗേറ്ററോട്, പ്രത്യേകിച്ച് അവയുടെ വിശാലമായ മൂർച്ചയുള്ള നീണ്ട, പരുക്കൻ പല്ലുകൾ എന്നിവയുമായി സാമ്യമുള്ളതാണ്. അലിഗേറ്റർ ഗർ 10 അടി (3.0 മീറ്റർ) നീളവും 300 എൽ.ബി. (140 കിലോ) തൂക്കവുമാണെന്നാണ് വിവിധ ശാസ്ത്രീയ റിപ്പോർട്ടുകളിൽ ഉള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും 2011- ൽ ഏറ്റവും വലിയ അലിഗേറ്റർ ഗറിനെ പിടിച്ചിരുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയത് 8 അടി 5 1/4 (2.572 മീറ്റർ) നീളവും, 327 lb (148 kg) തൂക്കവും, ചുറ്റളവ് 47 ഇഞ്ച് (120 സെന്റീമീറ്റർ) ഉണ്ടായിരുന്നു.
ഒരു അലിഗേറ്റർ ഗർഡിന്റെ ശരീരം ടോർപെഡോ ആകൃതിയിലും സാധാരണയായി തവിട്ട് അല്ലെങ്കിൽ ഒലിവ് നിറവും കൂടിചേർന്ന മങ്ങിയ ചാരനിറമോ അല്ലെങ്കിൽ മഞ്ഞ നിറത്തിലോ വെൻട്രൽ സർഫേസും കാണപ്പെടുന്നു. ഇവയുടെ ചെതുമ്പലുകൾ മറ്റുമത്സ്യങ്ങളെപ്പോലെയല്ല കാണപ്പെടുന്നത്. പലപ്പോഴും ഇവ അസ്ഥിയോട് ചേർന്ന് ഗ്രനോയ്ഡ് ചെതമ്പലുകളും, ഡയമണ്ട് ആകൃതിയിലുള്ള ചെതുമ്പലുകളും, അറ്റങ്ങളിൽ തിക്കിതിരുക്കി അടുക്കിയിരിക്കുന്നു. ഒരു ഇനാമൽ പോലെയുള്ള വസ്തുകൊണ്ട് ശരീരം മൂടപ്പെട്ടിരിക്കുന്നു. തുളച്ചുകടക്കാൻ പറ്റാത്ത ഗ്രനോയ്ഡ് ചെതമ്പലുകൾ ഇരകളിൽ നിന്നും നല്ല സംരക്ഷണം നേടുകയും ചെയ്യുന്നു. മറ്റു വർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മുകൾത്താടിയിൽ ഇരട്ട വരികളായി വലിയ മൂർച്ചയുള്ള പല്ലുകൾ കാണപ്പെടുന്നു. ഇരകളെ പിടികൂടാനും ഇത് ഉപയോഗിക്കുന്നു. അലിഗേറ്റർ ഗാർ ഇരയുടെപിന്നാലെ പതുങ്ങിച്ചെന്ന് ഇരയുടെ നേർക്ക് മിന്നലാക്രമണം നടത്തുകയും അവ പതിയിരുന്ന് ജലോപരിതലത്തിലുള്ള ജലപക്ഷികളെയും ചെറിയ സസ്തനികളെയും ആക്രമിക്കുന്നു.
ആവാസസ്ഥല നശീകരണം, അനിയന്ത്രിതമായ വിളവെടുപ്പുകൾ എന്നിവയുടെ ഫലമായി ഗറുകൾക്ക് വംശനാശം നേരിടുന്നു. അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിൽ ആണ് ഇവയെ ആദ്യമായി കാണപ്പെട്ടിരുന്നെങ്കിലും പിന്നീട് മെക്സിക്കോയിലേയ്ക്ക് വ്യാപിക്കുകയുണ്ടായി. ശുദ്ധജല തടാകങ്ങളിലും, ചതുപ്പുകളിലും, അഴിമുഖങ്ങളിലും, ഗൾഫ് ഓഫ് മെക്സിക്കോ ഉൾക്കടലിലും ഗറുകൾ വ്യത്യസ്തമായി പൊരുത്തപ്പെടുന്നതിനാൽ ഇവയെ യൂറിഹാലൈൻ ആയി കണക്കാക്കപ്പെടുന്നു.
ഏതാണ്ട് അരനൂറ്റാണ്ടിനടുത്തുവരെ ഗാർ "ട്രാഷ് ഫിഷ്" ആയിട്ടാണ് ഇവയെ പരിഗണിച്ചിരുന്നത്. [2]അല്ലെങ്കിൽ കായിക മത്സ്യബന്ധനത്തിലൂടെ നശിപ്പിക്കാവുന്ന ഒരു ന്യൂയിസെൻസ് സ്പീഷീസ് ആയും കരുതിയിരുന്നു. അതുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ അധികാരികൾ ഇവയെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ നടത്തി വന്നിരുന്നു. ഒരു ജൈവ വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ പാരിസ്ഥിതിക സന്തുലനം 1980- കളിൽ കൂടുതൽ മെച്ചമായി കൊണ്ടുവരുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങി.[3]അവ ജീവിക്കുന്ന ജൈവവ്യവസ്ഥയിൽ ഏത് ജീവജാലത്തിനെപ്പോലെ തന്നെ ഒരു പരിസ്ഥിതി വ്യവസ്ഥ നിലനിർത്താൻ പ്രധാനമാണ് അലിഗേറ്റർ ഗാർ എന്ന് അവസാനം ബോധവൽക്കരണം നടത്തുയുണ്ടായി.[4] കാലക്രമേണ അലിഗേറ്റർ ഗർന് സംസ്ഥാനത്തിന്റെയും ഫെഡറൽ റിസോഴ്സസ് ഏജൻസികളുടെയും സംരക്ഷണം നൽകി. കൂടാതെ അവയ്ക്ക് ലേസി നിയമത്തിൻകീഴിൽ സംരക്ഷണം നൽകുകയും അന്തർസംസ്ഥാന വാണിജ്യത്തിൽ ഈ മത്സ്യത്തെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളും ഫെഡറൽ റിസോഴ്സസ് ഏജൻസികളും ഇവയുടെ ജനസംഖ്യാ നിരീക്ഷണത്തിലാണ്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വിപുലമായ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. അലിഗേറ്റർ ഗർ കുളങ്ങളിലും, ടാങ്കുകളിലും, മിശ്രിത സംവിധാനത്തിലുള്ള ഫെഡറൽ ഹാച്ചെറീസിലും, ഗവേഷണാവശ്യങ്ങൾക്കായി സർവകലാശാലകളിലും, മെക്സിക്കോയിൽ ഉപയോഗത്തിനായും ഇവയെ സംഭരണം നടത്തുന്നു.[5]
അനാട്ടമി
[തിരുത്തുക]വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിൽ ഒന്നായ അലിഗേറ്റർ ഗാർ ഗാർ കുടുംബത്തിൽപ്പെട്ടതാണ്. പ്രായപൂർത്തിയായ അലിഗേറ്റർ ഗാർ സാധാരണയായി 6 അടി (1.8 മീറ്റർ) നീളവും 100 പൗണ്ട് തൂക്കവും കാണുന്നു. (45 കിലോ).
അവലംബം
[തിരുത്തുക]- ↑ ഫ്രോസ്, ആർ.; പോലി, D. (2017). ""ലെപിസൊസ്തെഇദെ"". ഫിഷ്ബേസ് പതിപ്പ് (02/2017). Retrieved 18 May 2017.
- ↑ ബ്രാഡി, ടോണി (ഓഗസ്റ്റ് 2013). ""ഫ്ലൂർ ഡെ ലിസ് ഫിഷറീസ്"". യുഎസ് ഫിഷ് & വൈൽഡ് ലൈഫ് സർവീസ്. p. 2.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മിൽബ്രബ്ത്ത്, ലെസ്റ്റർ ഡബ്ല്യൂ. (1989). ഭാവനയും സുസ്ഥിരവുമായ സമൂഹം: നമ്മുടെ വഴി മനസ്സിലാക്കുക. സണ്ണി പ്രസ്. p. 271. ISBN 9780791401620.
- ↑ എക്കെവര്യരിയ, കാർലോസ് (ഫെബ്രുവരി 5, 2013). "അലിഗേറ്റർ ഗർ,അറ്റക്ട്രോസ്റ്റസ് സ്പാറ്റുല". വാം സ്പ്രിംഗ്സ് നാഷണൽ ഫിഷ് ഹാച്ചറി. യുഎസ് ഫിഷ് &വൈൽഡ് ലൈഫ് സർവീസ്. Archived from the original on 2020-11-11. Retrieved ജൂലൈ 7, 2014.
- ↑ ലോക്മാൻ, എസ്.ഇ.; ബേക്കർ, ബ്രാൻഡൺ W.; റേച്ചൽസ്, കൈറ്റ് ടി.; ടിമ്മൻസ്, ബ്രറ്റ് എ. "പുതിയ ഗവേഷണം". അക്വാകൾച്ചർ ആൻഡ് ഫിഷറീസ് സെന്റർ. അർക്കൻസാ സർവ്വകലാശാലയിലെ പൈൻ ബ്ലഫ്. Archived from the original on 2014-07-14. Retrieved ജൂൺ18, 2014.
{{cite web}}
: Check date values in:|accessdate=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Lepisosteus spatula". Integrated Taxonomic Information System. Retrieved May 17, 2013.
- Froese, Rainer, and Daniel Pauly, eds. (2005). "Lepisosteus spatula" in ഫിഷ്ബേസ്. October 2005 version.
- Lacepède, B. G. E. (1803). Histoire Naturelle des Poissons.
- Rafinesque, C. S. (1820). "Ichthyologia Ohiensis (Part 8)". The Western Review and Miscellaneous Magazine: 165–173.
- Wiley E. O. (1976). "The phylogeny and biogeography of fossil and Recent gars (Actinopterygii: Lepisosteidae)". Museum of Natural History University of Kansas Miscellaneous Publication. 64: 1–111.
- "Atractosteus, a genus-name authored by C.S. Rafinesque". University of Evansville. Retrieved May 17, 2013.
- "Alligator Gar (Atractosteus spatula)". Texas Parks and Wildlife. Retrieved May 17, 2013.
പുറം കണ്ണികൾ
[തിരുത്തുക]- Alligator Gar Ad hoc Technical Committee Southern Division of the American Fisheries Society
- Alligator Gar
- Texas fisherman prevails in epic battle with enormous alligator gar Archived 2015-04-02 at the Wayback Machine.
- Alligator Gar: Predator or Prey – PBS documentary about the biology and life history cycle of alligator gar