അലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ്.ഗിരീഷ് കുമാർ എഴുതിയ മലയാളം നോവലാണ് അലിംഗം.2018 ലെ ഡി.സി സാഹിത്യ പുരസ്കാരത്തിന് പരീഗണിക്കപ്പെട്ട നോവലാണിത്.[1]

കഥാസംഗ്രഹം[തിരുത്തുക]

സ്ത്രീവേഷങ്ങളിലൂടെ കേരളീയരുടെ മനം കവർന്ന ഓച്ചിറ വേലുക്കുട്ടിയെന്ന നായികാനടൻ്റെ ദ്വന്ദ്വ ജീവിതസംഘർഷങ്ങൾ ആവിഷ്കരിക്കുന്നു. മലയാളനാടകചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടൻ്റെ വൈയക്തികജീവിതം ചരിത്രവും ഭാവനയും ഇടകലർത്തി ആവിഷ്കരിക്കുന്നു. ഇന്നും സമൂഹം അകറ്റി നിർത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീർണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീശുന്ന നോവൽ.

കഥാപാത്രങ്ങൾ[തിരുത്തുക]

ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ, കുട്ടീശ്വരൻ, ബബ്ബല ഭട്ടർ, എ.പി.ആചാര്യ, ആൻഡ്രൂസ് മാസ്റ്റർ, ആർട്ടിസ്റ്റ് ചെറിയാൻ, സ്വാമി ബ്രഹ്മ വ്രതൻ, കല്യാണി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ISBN9789352824830
"https://ml.wikipedia.org/w/index.php?title=അലിംഗം&oldid=3394689" എന്ന താളിൽനിന്ന് ശേഖരിച്ചത്