അലാച്ചുവാ കൌണ്ടി, ഫ്ലോറിഡ
Alachua County, Florida | |||
---|---|---|---|
അലാച്ചുവാ കൌണ്ടി, ഫ്ലോറിഡ | |||
| |||
Location in the U.S. state of Florida | |||
Florida's location in the U.S. | |||
സ്ഥാപിതം | February 29, 1824 | ||
Named for | Chua (Timucuan word for "sinkhole") | ||
സീറ്റ് | Gainesville | ||
വലിയ പട്ടണം | Gainesville | ||
വിസ്തീർണ്ണം | |||
• ആകെ. | 969 sq mi (2,510 km2) | ||
• ഭൂതലം | 875 sq mi (2,266 km2) | ||
• ജലം | 94 sq mi (243 km2), 9.7% | ||
ജനസംഖ്യ (est.) | |||
• (2015) | 259,964 | ||
• ജനസാന്ദ്രത | 293/sq mi (113/km²) | ||
Congressional districts | 3rd, 5th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | www |
29°41′N 82°22′W / 29.683°N 82.367°W
അലാച്ചുവാ കൌണ്ടി (/əˈlætʃu.ə/ a-latch-oo-a) അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന കൌണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 247,336 ആയിരുന്നു.[1] യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ സ്ഥിതിചെയ്യുന്ന ഗൈനസ്‍വില്ലെയിലാണ് (Gainesville) കൌണ്ടിസീറ്റ് നിലനിൽക്കുന്നത്.[2] ഗൈനസ്‍വില്ലെയുൾപ്പെടുന്ന എഫ്.എൽ. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാണ് അലാച്ചുവാ കൌണ്ടി. അതിൻറെ തനതായ സംസ്കാരങ്ങളും പ്രാദേശിക സംഗീതവും കരകൌശലവസ്തുക്കളാലും ഈ കൌണ്ടി വേറിട്ടു നിൽക്കുന്നു. യൂണിവേഴ്സിറ്റിയെ കേന്ദീകരിച്ചാണ് ഈ കൌണ്ടിയുടെ സാമ്പത്തികവ്യവസ്ഥ നിലനിൽക്കുന്നത്.
ആദ്യകാല ചരിത്രം
[തിരുത്തുക]അലാച്ചുവാ കൌണ്ടി സ്ഥിതി ചെയ്യുന്ന മേഖലയിൽ ആദ്യമായി വാസമുറപ്പിച്ചവർ പാലിയോ ഇന്ത്യൻസ് (Paleo-Indians) ആയിരുന്നു. സന്താ ഫെ നദീ തീരത്തു താവളമടിച്ചിരുന്ന ഇവർ 8000 BCE കാലത്തു നിർമ്മിച്ച കലാശിൽപമാതൃകകകൾ കണ്ടെടുക്കപ്പട്ടിട്ടുണ്ട്. അലാച്ചുവാ കൌണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആർകെയ്ക് കാലഘട്ടത്തിലെ (8000 - 2000 BCE) നിർമ്മിത വസ്തുക്കൾ കണ്ടെടുക്കപ്പെട്ടു. ഈ മേഖലയിൽ സ്ഥിരവാസം തുടങ്ങിയത് 100 CE യിലാണെന്ന് അനുമാനിക്കപ്പെടുന്നു. ആദ്യകാലത്തുണ്ടായിരുന്ന ഡെപ്റ്റ്ഫോൾഡ് സംസ്കാരത്തിൽ നിന്ന് കെയ്ഡ്സ് പോണ്ട് സംസ്കാരം ഉരുത്തിരിയുകയും അതു ഏകദേശം 600 CE യിൽ അലാച്ചുവാ സംസ്കാരത്തിനു വഴിമാറിക്കൊടുക്കുകയും ചെയ്തു.[3] പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ നിന്നുള്ള പര്യവേക്ഷകർ ഫ്ലോറിഡ പ്രദേശത്ത് എത്തുമ്പോൾ ടിമാക്വ ഭാഷ സംസാരിച്ചിരുന്ന പൊട്ടനോസ് വർഗ്ഗക്കാർ ഇവിടെ അധിവസിച്ചിരുന്നു. അക്കാലത്ത് പൊട്ടനോസ് വർഗ്ഗക്കാർ സ്പാനീഷ് മിഷൻ സിസ്റ്റത്തിലേയ്ക്ക് (ഇന്ത്യൻ വിഭാഗങ്ങളെ മതപരിവർത്തനം നടത്തുന്ന മിഷൻ) പറിച്ചു നടപ്പെട്ടു. യൂറോപ്പിൽ നിന്ന് എത്തിയ സാംക്രമിക രോഗങ്ങളും കലഹങ്ങളും ഇംഗ്ലീഷ് കുടിയേറ്റക്കാർ മറ്റു ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നു നടത്തിയ ആക്രമണങ്ങളുടെയും ഫലമായി അലാച്ചുവാ കൌണ്ടി പ്രദേശത്ത് ഇവരുടെ വംശം പതിനെട്ടാം നൂറ്റാണ്ടിൻറെ പ്രാരംഭകാലത്തുതന്നെ നാമാവശേഷമായിത്തീർന്നു.[4]
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 6, 2011. Retrieved June 12, 2014.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
- ↑ Milanich, Jerald T. (1994). Archaeology of Precolumbian Florida. Gainesville, Florida: University of Florida. pp. 43, 62–64, 228, 335. ISBN 978-0-8130-1273-5.
- ↑ Milanich, Jerald T. (1998). Florida Indians and the Invasion from Europe. Gainesville, Florida: University Press of Florida. pp. 90–91, 173–176, 185–187, 232–237. ISBN 978-0-8130-1636-8.