അലസ്സാഡ്രി അൾത്താർപീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Damage to the left of the painting
Damage to the right of the painting

ഫിലിപ്പോ ലിപ്പി വരച്ച ഒരു ടെമ്പെറ പാനൽ ചിത്രമാണ് അലസ്സാൻ‌ഡ്രി അൾത്താർ‌പീസ്. സെയിന്റ് ലോറൻസ് എൻത്രോൺഡ് ബിറ്റുവീൻ സെയിന്റ്സ് കോസ്മാസ് ആന്റ് ഡൊമെയ്ൻ ആന്റ് ഡോണേഴ്സ്, സെയിന്റ് ലോറൻസ് എൻത്രോൺഡ് വിത് സെയിന്റ്സ് ആന്റ് ഡോണേഴ്സ് എന്നും ഈ ചിത്രം അറിയപ്പെടുന്നു. ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[1]

ഈ ചിത്രത്തിന്റെ തീയതി അനിശ്ചിതത്വത്തിലാണ്. മിക്ക കലാവിമർശകരും ഇത് 1440 കളുടെ മധ്യത്തിനും 1450 കളുടെ തുടക്കത്തിനുമിടയിൽ ആണ് സൃഷ്ടിച്ചതെന്ന് സ്ഥാപിക്കുന്നു. ചില അനുമാനങ്ങൾ ഉണ്ടെങ്കിലും 1453 ജനുവരി 20 ന്‌ |ജിയോവന്നി ഡി കോസിമോ ഡി മെഡിസിയുമായുള്ള ഗിനേവ്ര ഡെഗ്ലി അലസ്സാന്ദ്രിയയുടെ വിവാഹത്തിന് നൽകിയ കുടുംബ സമ്മാനമായിരിക്കാം ഈ ചിത്രം. യഥാർത്ഥത്തിൽ ഈ ചിത്രം ഒരൊറ്റ പാനൽ ഉൾക്കൊള്ളുന്നതായി കരുതപ്പെടുന്നു. പിന്നീട് ഒടുവിൽ ഇന്നത്തെ രൂപത്തിലേക്ക് ഒരു മടക്കെഴുത്തു ചിത്രം ആക്കി വിഭജിക്കുകയും ഫെഡറിക്കോ സെറി 1971-ൽ പാനലിന്റെ അടിഭാഗത്തും ലോറൻസിന്റെ കാലുകളും വീണ്ടും ഛായം ഉപയോഗിച്ച് പുനർനിർമ്മിക്കുകയും ചെയ്തു.[2]മുട്ടുകുത്തിയ മറ്റൊരു രൂപം ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെടുകയും പെയിന്റ് ചെയ്ത ഉപരിതലത്തിന്റെ മറ്റ് ഭാഗങ്ങൾ കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്തു.[3]

ചരിത്രം[തിരുത്തുക]

ഫ്ലോറൻസിനടുത്തുള്ള വിൻസിഗ്ലിയാറ്റയിലെ അലസ്സാന്ദ്രി ഫാമിലി വില്ലയ്ക്കായി നിർമ്മിച്ചതായി വസാരിയുടെ ലൈവ്സ് ഓഫ് ആർട്ടിസ്റ്റ്സിൽ പരാമർശിച്ചിരിക്കുന്ന ചിത്രമാണിതെന്ന് കരുതപ്പെടുന്നു. 1790 ഓടെ ഈ ചിത്രം ഫ്ലോറൻസിലെ ബോർഗോ അൽബിസിയിലെ കുടുംബത്തിന്റെ പാലാസോയിലേക്ക് മാറ്റി. 1912-ൽ ഇത് ഒരു ലണ്ടൻ ആർട്ട് ഡീലർക്ക് വിറ്റു. അവർ ന്യൂയോർക്കിലെ മറ്റൊരാൾക്ക് വിറ്റു. അവിടെ നിന്ന് ഈ ചിത്രം 1935-ൽ ഇന്നത്തെ ഉടമയ്ക്ക് കൈമാറി.

അവലംബം[തിരുത്തുക]

  1. "Catalogue entry".
  2. "Article on the restoration". Archived from the original on 2010-01-20. Retrieved 2019-10-02.
  3. (in Italian) Maria Pia Mannini, Marco Fagioli. Filippo Lippi. Catalogo completo. Firenze 1997. ISBN 88-8030-016-4