അലസാനി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലസാനി നദി
Qanix river.jpg
Alazani River near Qakh
Country Georgia and Azerbaijan
Basin
Main source the Greater Caucasus Range
River mouth Kura in Mingəçevir, Azerbaijan
Basin size 11,455 കി.m2 (4,423 ച മൈ)
Physical characteristics
Length 391 കി.മീ (243 മൈ)
അലസാനി താഴ്‍വര.

അലസാനി നദി കോക്കസസിലൂടെ ഒഴുകുന്ന ഒരു നദിയാണ്. കിഴക്കൻ ജോർജിയയിലെ കുറ നദിയുടെ പ്രധാന പോഷകനദിയായി ഇത് 351 കിലോമീറ്റർ (218 മൈൽ) നീളത്തിൽ ഒഴുകുന്നു. മിൻഗഷെവിർ റിസർവോയറിൽ വച്ച് കുറ നദിയുമായി ചേരുന്നതിനു മുമ്പ് ഈ നദിയുടെ ഒരു ഭാഗം ജോർജ്ജിയയും അസർബൈജാനും തമ്മിലുള്ള അതിർത്തിയുടെ ഭാഗമായി മാറുന്നു. അഖ്‍മെറ്റ ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള പ്രധാന ഗിരിശിഖരത്തിൻറെ തെക്ക്, ഗ്രേറ്റർ കോക്കസിൽനിന്നാണ് അലസാനി നദി ഉത്ഭവിക്കുന്നത്. ഈ നദി പ്രാഥമികമായി തെക്കോട്ട് അഖ്‍മെറ്റ പട്ടണത്തിൻറെ ഭാഗത്തേയ്ക്കും തുടർന്ന് കഖെട്ടിയിലെ ഫലഭൂയിഷ്ടമായ അലസാനി താഴ്‍വരയിലൂടെ തെക്കുകിഴക്കുഭാഗത്തേയ്ക്കും ഒഴുകുന്നു. ജോർജിയൻ വൈൻ വ്യവസായത്തിന്റെ കേന്ദ്രമാണ് അലാസാനി മേഖല. നൂറ്റാണ്ടുകളായി പേർഷ്യൻ ആക്രമണകാരികളുടെ ഒരു പ്രവേശന കവാടവുമായിരുന്നു ഈ പ്രദേശം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലസാനി_നദി&oldid=2686719" എന്ന താളിൽനിന്നു ശേഖരിച്ചത്