അലക്‌സാണ്ടർ കോബ്ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്‌സാണ്ടർ കോബ്ബേൺ
Alexander cockburn 2.jpg
ജനനം Alexander Claud Cockburn
1941 ജൂൺ 6(1941-06-06)
Scotland
മരണം 2012 ജൂലൈ 21(2012-07-21) (പ്രായം 71)
Germany
പൗരത്വം American, Irish
തൊഴിൽ journalist, author
ബന്ധുക്കൾ Andrew Cockburn, Patrick Cockburn, Olivia Wilde, Stephanie Flanders
കുടുംബം Claud Cockburn

ലോകപ്രശസ്തനായ ഇടതുപക്ഷ പത്രപ്രവർത്തകനായിരുന്നു അലക്‌സാണ്ടർ കോബ്ബേൺ (6 ജൂൺ 1941 - 21 ജൂലൈ 2012)

ജീവിതരേഖ[തിരുത്തുക]

ഹാസ്യവും നിശിത വിമർശനവും ഇടകലർന്ന ലേഖനങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും ലോകമെങ്ങുമുള്ള ഇടതു സഹയാത്രികരെ ആവേശം കൊള്ളിച്ച കോബ്ബേൺ അയർലൻഡിലാണ് ജനിച്ചത്. പ്രശസ്ത സോഷ്യലിസ്റ്റ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്ലോഡ് കോബേണാണ് അച്ഛൻ. ഓക്‌സ്ഫഡിൽ പഠിച്ച് 1970-കളിൽ അമേരിക്കയിലെത്തിയ അദ്ദേഹം പല പ്രമുഖ പത്രങ്ങളിലും പ്രവർത്തിച്ചു. പിന്നെ 'കൗണ്ടർപഞ്ച് ' എന്ന വാർത്താ വാരികയുടെ എഡിറ്ററായി. അതോടെ കോബ്ബേണിന്റെ ലേഖനങ്ങളും റിപ്പോർട്ടുകളും അമേരിക്കയിലെ ഇടത് ബുദ്ധിജീവികളുടെ ശബ്ദമായി മാറി.[1]

അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും നിശിതമായി വിമർശിച്ച കോബ്ബേണിന് രാജ്യത്തിന് പുറത്തായിരുന്നു കൂടുതൽ ആരാധകർ. 2004 ൽ കേരളം സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തിയ അദ്ദേഹം പ്ലാച്ചിമട സന്ദർശിക്കുകയും അവിടത്തെ കോളവിരുദ്ധ പ്രക്ഷോഭത്തെപ്പറ്റി ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്. സഹോദന്മാരായ ആൻഡ്രുവും പാട്രിക്കും അറിയപ്പെടുന്ന പത്രപ്രവർത്തകരാണ്.

കൃതികൾ[തിരുത്തുക]

'വൈറ്റ്ഔട്ട്: ദ സി.ഐ.എ, ഡ്രഗ്‌സ് ആൻഡ് പ്രസ്', 'കറപ്ഷൻ ഓഫ് എംപയർ', 'ദ എൻഡ് ടൈംസ്: ദ ഡെത്ത് ഓഫ് ദ ഫോർത്ത് എസ്റ്റേറ്റ്', 'എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഫിയർ' എന്നിവയാണ് പ്രശസ്ത പുസ്തകങ്ങൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1730595/2012-07-22/world

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അലക്‌സാണ്ടർ കോബ്ബേൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അലക്‌സാണ്ടർ_കോബ്ബേൺ&oldid=1695613" എന്ന താളിൽനിന്നു ശേഖരിച്ചത്