അലക്സിസ് ബ്ലെഡെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സിസ് ബ്ലെഡെൽ
ബ്ലെഡെൽ 2011 ൽ
ജനനം
Kimberly Alexis Bledel

(1981-09-16) സെപ്റ്റംബർ 16, 1981  (42 വയസ്സ്)
തൊഴിൽActress, model
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
(m. 2014)
കുട്ടികൾ1

കിംബർലി അലക്സിസ് ബ്ലെഡെൽ[1] (ജനനം സെപ്റ്റംബർ 16, 1981-ൽ), ഒരു അമേരിക്കൻ നടിയും മോഡലുമാണ്. ഗിൽമോർ ഗേൾസ് (2000-2007) എന്ന ടെലിവിഷൻ പരമ്പരയിലെ റോറി ഗിൽമോർ എന്ന കഥാപാത്രത്തിൻറെ പേരിൽ അറിയപ്പെടുന്ന അവർക്ക് ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സാറ്റലൈറ്റ്, ടീൻ ചോയ്സ്, യങ് ആർട്ടിസ്റ്റ് അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. 2016 ൽ നെറ്റ്ഫ്ലിന്റെ റീയൂണിയൻ മിനി പരമ്പരയായ ഗിൽമോർ ഗേൾസ്: എ ഈയർ ഇൻ ദ ലൈഫിൽ അവരുടെ കഥാപാത്രത്തെ പുനരവതരിപ്പിച്ചിരുന്നു.

'ടക്ക് എവർലാസ്റ്റിംഗ്' (2002) എന്ന കഥാചിത്രത്തിലെ വിന്നി ഫോസ്റ്റർ എന്ന കഥാപാത്രത്തിലൂടെ ബ്ലെഡൽ ചലച്ചിത്ര രംഗത്തേയക്ക് അരങ്ങേറ്റം നടത്തിയിരുന്നു. അതിനുശേഷം 'സിൻ സിറ്റി' (2005), 'പോസ്റ്റ് ഗ്രാഡ്' (2009) എന്നീ ചിത്രങ്ങളിലേതുകൂടാതെ 'ദി സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാന്റ്സ്' സിനിമാ പരമ്പരിയിലെ ലെന കലിഗാറിസ് എന്ന കഥാപത്രാത്തേയും അവതരിപ്പിച്ചു. 2017 മുതൽ, ഹുലു കമ്പനിയുടെ ഡ്രാമാ പരമ്പരയായ ദ ഹാൻഡ്മെയ്ഡ്സ് ടെയിലിൽ അഭിനയിക്കുന്നുണ്ട്. പരമ്പരയിലെ അവരുടെ വേഷത്തിന്, ഒരു ഡ്രാമ സീരീസിലെ ഏറ്റവും മികച്ച അതിഥി താരത്തിനുള്ള പ്രൈംടൈം എമ്മി അവാർഡു കൂടാതെ സഹ കഥാപാത്രങ്ങളുടെ വിഭാഗത്തിൽ അധികമായി ഒരു പുരസ്കാര നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

അലക്സിസ് ബ്ലെഡെൽ ടെക്സസിലെ ഹ്യൂസ്റ്റണിൽ നാനെറ്റ് (മുമ്പ്, ഡോസിയർ), ഗിഫ്റ്റ് പ്രൊസസറും ഫ്ലൈറ്റ് അറ്റൻഡന്റുമായ മാർട്ടിൻ ബ്ലെഡെൽ എന്നിവരുടെ മകളായി ജനിച്ചു.[2][3] അവർക്ക് എറിക് എന്ന പേരിൽ ഒരു ഇളയ സഹോദരൻ ഉണ്ട്.[4] പിതാവ് ജനിച്ചതും വളർന്നതും അർജന്റീനയിലായിരുന്നു.[5][6] അവരുടെ പിതാവു വഴിയുള്ള മുത്തച്ഛൻ, എൻറിക്ക് ഐനാർ ബ്ലെഡൽ ഹൂസ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ഡാനിഷ്, ജർമ്മൻ വംശ പരമ്പരയിലുള്ളയാളായിരുന്നു. കൊക്കകോള ലാറ്റിനമേരിക്കയുടെയും കൊക്ക കോള ഇന്റർ-അമേരിക്കൻ കോർപറേഷന്റേയും വൈസ് പ്രസിഡന്റായു എൻറിക്ക് പ്രവർത്തിച്ചിരുന്നു. ബ്ലഡെലിന്റെ പിതാവുവഴിയുള്ള മുത്തശ്ശി, ജീൻ (മുമ്പ്, കാംബൽ) യഥാർത്ഥത്തിൽ ന്യൂയോർക്കിൽ നിന്നുള്ളയാളും സ്കോട്ടിഷ്, ഇംഗ്ലീഷ് പാരമ്പര്യങ്ങൾ ഉണ്ടായിരുന്നയാളുമായിരുന്നു.[7][8][9] ബ്ലഡെലിന്റെ മാതാവ് നാനെറ്റെ അരിസോണയിലെ ഫീനിക്സിൽ ജനിക്കുകയും എട്ടാം വയസ്സിൽ മെക്സിക്കോയിലെ ഗ്വാഡലാജാരയിലേക്ക് താമസം മാറുകയും അവിടെയും മെക്സിക്കോ സിറ്റിയിലുമായി വളരുകയും ചെയ്തു.[10][11][12] ലാറ്റിനമേരിക്കയിലെ മാതാപിതാക്കളുടെ വളർച്ചയെക്കുറിച്ചുള്ള ബ്ലെഡലിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു: "എന്റെ മാതാവിന് ജീവിതത്തിൽ അറിയാവുന്ന ഒരേയൊരു സംസ്ക്കാരമാണിത്, എന്റെ അച്ഛനും അതുപോലെ തന്നെയാണ്, അവർ വളർന്ന പശ്ചാത്തലത്തിൽത്തന്നെ അവരുടെ മക്കളെ വളർത്തിക്കൊണ്ടുവരാൻ അവർ തീരുമാനിച്ചു".[13][14] ഒരു സ്പാനിഷ് ഭാഷ സംസാരിക്കുന്ന കുടുംബത്തിലാണ് ബ്ലഡെൽ വളരുകയും ചെയ്തത്. സ്കൂളിൽ പഠിക്കുന്നതുവരെ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തിട്ടില്ല. അവർ സ്വയം ഒരു ലാറ്റിൻകാരിയായി തന്നെ പരിഗണിക്കുന്നു.[15][16]

ഹൂസ്റ്റണിലെ കത്തോലിക്കാ സെന്റ് ആഗ്നസ് അക്കാദമിയിലും അതുപോലെതന്നെ ബാപ്റ്റിസ്റ്റ്, ലൂഥറൻ സ്കൂളുകളിലും ബ്ലെഡൽ വിദ്യാഭ്യാസം ചെയ്തു. അവളുടെ ലജ്ജാശീലം മറികടക്കുവാൻ‌ കമ്യൂണിറ്റി തീയറ്ററിൽ ചേരുവാൻ മാതാവിന്റെ പ്രോത്സാഹനമുണ്ടായി.[17] ബാല്യകാലത്ത് അവർ 'ഔവർ ടൌൺ', 'ദി വിസാർഡ് ഓഫ് ഓസ്' എന്നിവയിലൂടെ പ്രാദേശിക നാടകക്കമ്പനികളുടെ സ്റ്റേജുകളിൽ പ്രത്യക്ഷപ്പെട്ടു.[18] ഒരു പ്രാദേശിക ഷോപ്പിംഗ് മാളിന്റെ ശ്രദ്ധയിൽപ്പെടുകയും അവിടെ ഫാഷൻ മോഡലായി ജോലി ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്ട്സിൽ ഒരു വർഷത്തേക്കുള്ള പരിശീലന സെന്റർ ഫോർ മോഡലിങ് ആൻഡ് ആക്ടിംഗ് സ്കൂളിൽ ചേർന്നു. പേജ് പാർക്സ് സെന്ററിൽ മോഡൽ, അഭിനയം എന്നിവ ചെയ്യുകയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്ട്സിൽ ഒരു വർഷത്തെ പരിശീലനത്തിനു ചേരുകയും ചെയ്തു.[19]

അഭിനയം രംഗം[തിരുത്തുക]

2000 ൽ WB ടെലിവിഷൻ നെറ്റ്‍വർക്കിന്റെ ഗിൽമോർ ഗേൾസ് എന്ന കോമഡി-ഡ്രാമ പരമ്പരയിൽ ലൌറൻ ഗ്രാഹാമിനൊപ്പം അഭിനയിച്ചുകൊണ്ട് ബ്ലെഡൽ തന്റെ ടെലിവിഷൻ അരങ്ങേറ്റം കുറിച്ചു. ഇത് ഒക്ടോബർ 5, 2000 മുതൽ മേയ് 15, 2007 വരെ ഏഴ് സീസണുകളിലായി പ്രക്ഷേപണം ചെയ്തിരുന്നു.[20] ലോറെലായ് ഗിൽമോർ (ഗ്രഹാം) എന്ന യുവതിയുടെ ഒരു ഏക മകളായ റോറി ഗിൽമോർ എന്ന കഥാപാത്രത്തെയാണ് ബ്ലൈഡെൽ അവതരിപ്പിച്ചത്. പരമ്പരയുടെ തുടക്കത്തിൽ റോറി ഒരു അനന്യസാധാരണമായ സ്വകാര്യ അക്കാദമിയിൽ വിദ്യാർത്ഥിനിയായിരുന്നു. തന്റെ മാതാവിനോടൊപ്പം കണക്റ്റികട്ടിലെ ഒരു ചെറിയ പട്ടണത്തിൽ താമസിച്ചു വരുകയായിരുന്നു. പിന്നീട് യേൽ സർവകലാശാലയിലെ കോളേജിലേക്ക് പോകുകയും അവിടെ മറ്റു കാര്യങ്ങൾക്കൊപ്പം യേൽ ഡെയ്‍ലി ന്യൂസിൽ എഡിറ്ററായി ജോലി ചെയ്തു.

1975 ൽ പ്രസിദ്ധീകരിച്ച നതാലി ബാബിറ്റിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട 'ടക് എവർലാസ്റ്റിംഗ്' (2002) എന്ന ഫാന്റസി റൊമാന്റിക് നാടകീയ ചിത്രത്തിൽ ജൊനാതൻ ജാക്സണൊപ്പം അഭിനയിച്ച് ബ്ലെഡൽ തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം നടത്തി.

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

Year Association Category Nominated work Result Ref.
2001 യങ് ആർട്ടിസ്റ്റ് അവാർഡ്സ് Best Performance in a TV Drama Series – Leading Young Actress Gilmore Girls വിജയിച്ചു [21]
ടീൻ ചോയിസ് അവാർഡ്സ് TV – Choice Actress നാമനിർദ്ദേശം [22]
2002 TV – Choice Drama Actress നാമനിർദ്ദേശം [23]
യങ് ആർട്ടിസ്റ്റ് അവാർഡ്സ് Best Performance in a TV Drama Series – Supporting Young Actress നാമനിർദ്ദേശം [24]
OFTA Television Award Best Supporting Actress in a Comedy Series നാമനിർദ്ദേശം [25]
Family Television Awards Best Actress[അവലംബം ആവശ്യമാണ്] വിജയിച്ചു
2003 Saturn Awards Best Performance by a Younger Actor Tuck Everlasting നാമനിർദ്ദേശം
Satellite Awards Best Performance by an Actress in a Series, Comedy or Musical Gilmore Girls നാമനിർദ്ദേശം
2004 Teen Choice Awards TV – Choice Comedy Actress നാമനിർദ്ദേശം [26]
2005 TV – Choice Comedy Actress വിജയിച്ചു [27]
Choice TV Chemistry നാമനിർദ്ദേശം
Choice Movie Love Scene The Sisterhood of the Traveling Pants നാമനിർദ്ദേശം
Movie – Choice Drama Actress നാമനിർദ്ദേശം
2006 TV – Choice Comedy Actress Gilmore Girls വിജയിച്ചു [28]
Choice TV Chemistry നാമനിർദ്ദേശം
ALMA Awards Outstanding Actress in a Television Series നാമനിർദ്ദേശം [29]
Broadcast Film Critics Association Awards Best Acting Ensemble Sin City നാമനിർദ്ദേശം
2012 Gold Derby TV Awards Drama Guest Actress Mad Men വിജയിച്ചു [30]
2017 Primetime Emmy Awards Outstanding Guest Actress in a Drama Series The Handmaid's Tale വിജയിച്ചു [31]
Gold Derby TV Awards Drama Guest Actress വിജയിച്ചു [30]
OFTA Television Awards Best Guest Actress in a Drama Series വിജയിച്ചു [32]
2018 Primetime Emmy Awards Outstanding Supporting Actress in a Drama Series നാമനിർദ്ദേശം [33]

Other recognitions[തിരുത്തുക]

  • 2002: Voted one of Teen People's "25 Hottest Stars Under 25"
  • 2005: Ranked #87 on the Maxim Hot 100 Women[34]
  • 2010: Named one of Us Magazine's "25 Most Stylish New Yorkers"[35]

അവലംബം[തിരുത്തുക]

  1. "Alexis Bledel Biography". TV Guide. Retrieved March 22, 2013.
  2. Tucker, Cody (നവംബർ 18, 2010). "Alexis Bledel to co-star in new film". Ultimate Bellaire. Archived from the original on ഫെബ്രുവരി 5, 2013. Retrieved മാർച്ച് 22, 2013.
  3. "Latina - Google Books". Latina. Latina Publications. 8 (6–11). 2004. Retrieved March 22, 2013. A native of Phoenix, Nanette moved with her family at age 8 to Guadalajara (and later to Mexico City), where she developed "a Mexican soul," she says... It's a legacy Alexis feels strongly connected to — and proud of. "In general I think Latinos know how to live and eat and sleep and spend time with their families," she says.
  4. "Alexis Bledel Biography". TV Guide. Retrieved March 22, 2013.
  5. Brady, James (ഓഗസ്റ്റ് 3, 2008). "In Step With Alexis Bledel". Parade Magazine. Archived from the original on മാർച്ച് 7, 2009. Retrieved ഫെബ്രുവരി 2, 2009.
  6. "Alexis Bledel on David Letterman (05-27-07)". Presenter: David Letterman. 'Late Show with David Letterman'. CBS. May 25, 2007. മൂലതാളിൽ നിന്നും October 31, 2007-ന് പരിരക്ഷിച്ചത്.
  7. "OBITUARIES: ATLANTA: Bledel, ex-counsel for Coca-Cola". The Atlanta Journal-Constitution. June 3, 2003. p. B4. Retrieved March 22, 2013.
  8. Annual Report of the Director - Google Books. Annual Report of the Director. Vol. 28. New York: Institute of International Education. 1947. Retrieved March 22, 2013.
  9. Blædel, Finn H. (1954). Slægten Blædel (PDF) (in ഡാനിഷ്). p. 60. Archived from the original (PDF) on 2014-02-01. Retrieved March 22, 2013.
  10. "Latina - 006 - AlexisFan.net - Photo Gallery". AlexisFan.net. Archived from the original on ഫെബ്രുവരി 1, 2014. Retrieved മാർച്ച് 22, 2013.
  11. "Gilmore Girls' Bledel graduates to film". CNN. October 28, 2002. Retrieved September 18, 2017.
  12. Hernandez, Lee (November 16, 2012). "40 Stars You Never Knew Were Mexican". HuffPost. Retrieved December 2, 2015.
  13. "Latina - Google Books". Latina. Latina Publications. 8 (6–11). 2004. Retrieved March 22, 2013. A native of Phoenix, Nanette moved with her family at age 8 to Guadalajara (and later to Mexico City), where she developed "a Mexican soul," she says... It's a legacy Alexis feels strongly connected to — and proud of. "In general I think Latinos know how to live and eat and sleep and spend time with their families," she says.
  14. "Latina - 006 - AlexisFan.net - Photo Gallery". AlexisFan.net. Archived from the original on ഫെബ്രുവരി 1, 2014. Retrieved മാർച്ച് 22, 2013.
  15. "Latina - Google Books". Latina. Latina Publications. 8 (6–11). 2004. Retrieved March 22, 2013. A native of Phoenix, Nanette moved with her family at age 8 to Guadalajara (and later to Mexico City), where she developed "a Mexican soul," she says... It's a legacy Alexis feels strongly connected to — and proud of. "In general I think Latinos know how to live and eat and sleep and spend time with their families," she says.
  16. "A Chat With Alexis Bledel". DVDTown. ഫെബ്രുവരി 19, 2003. Archived from the original on ഒക്ടോബർ 12, 2007.
  17. Lamb, Christopher (ഒക്ടോബർ 4, 2000). "Interviewing Alexis Bledel". TeenTelevision.com. Archived from the original on ഏപ്രിൽ 4, 2009. Retrieved ഫെബ്രുവരി 5, 2016.
  18. "Alexis Bledel- Biography". Yahoo! Movies. Retrieved June 4, 2013.
  19. "Alexis Bledel Is An IMG Model". Lime Life. മേയ് 21, 2009. Archived from the original on ജൂലൈ 25, 2010. Retrieved ഫെബ്രുവരി 5, 2016.
  20. Bradley, Laura. "How Gilmore Girls Found Its Brightest Stars". HWD (in ഇംഗ്ലീഷ്). Retrieved 2018-07-05.
  21. "22nd Young Artist Awards". Young Artist Awards. Archived from the original on മാർച്ച് 10, 2015. Retrieved ജനുവരി 30, 2015.
  22. "'Teen Choice 2001". IMDb. Retrieved September 18, 2017.
  23. "Teen Choice Awards - 2002". Awards and Winners. Retrieved September 18, 2017.
  24. "23rd Young Artist Awards". Young Artist Awards. Archived from the original on September 5, 2014. Retrieved January 30, 2015.
  25. "OFTA Television Award". ofta.cinemasight.com. Retrieved September 18, 2017.
  26. "Teen Choice Awards". IMDb. Retrieved September 18, 2017.
  27. "Teen Choice Awards - 2005". Awards and Winners. Archived from the original on ഫെബ്രുവരി 21, 2017. Retrieved സെപ്റ്റംബർ 18, 2017.
  28. "Teen Choice Awards - 2006". Awards and Winners. Archived from the original on സെപ്റ്റംബർ 5, 2014. Retrieved സെപ്റ്റംബർ 18, 2017.
  29. "2006 NCLR ALMA Awards Nominees" (PDF). AlmaAwards.com. Archived from the original (PDF) on 2020-07-26. Retrieved September 18, 2017.
  30. 30.0 30.1 "Awards for Alexis Bledel". IMDB. Retrieved September 23, 2017.
  31. "Nominees/Winners". Television Academy. Retrieved September 18, 2017.
  32. "21st Annual TV Awards (2016-17)". Online Film & Television Association. Retrieved June 23, 2018.
  33. "Emmy Nominations 2018". Television Academy. Retrieved July 12, 2018.
  34. "2005 Hot 100". Maxim. Retrieved September 18, 2017.
  35. "25 Most Stylish New Yorkers". US Magazine.

പുറമേനിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ അലക്സിസ് ബ്ലെഡെൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അലക്സിസ്_ബ്ലെഡെൽ&oldid=4074897" എന്ന താളിൽനിന്ന് ശേഖരിച്ചത്