Jump to content

അലക്സാണ്ടർ ഡഗ്ലസ് -ഹൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ ഡഗ്ലസ് -ഹൂം
head and shoulders image of clean shaven, slim, bald man of mature years
Home in 1986
Prime Minister of the United Kingdom
ഓഫീസിൽ
18 October 1963 – 16 October 1964
Monarchഎലിസബത്ത് II
മുൻഗാമിഹരോൾഡ് മാക്മില്ലൻ
പിൻഗാമിഹരോൾഡ് വിൽസൺ
Leader of the Opposition
ഓഫീസിൽ
16 October 1964 – 28 July 1965
Monarchഎലിസബത്ത് II
പ്രധാനമന്ത്രിഹരോൾഡ് വിൽസൺ
മുൻഗാമിഹരോൾഡ് വിൽസൺ
പിൻഗാമിഎഡ്വേർഡ് ഹീത്ത്
Foreign Secretary
ഓഫീസിൽ
20 June 1970 – 4 March 1974
പ്രധാനമന്ത്രിEdward Heath
മുൻഗാമിMichael Stewart
പിൻഗാമിJames Callaghan
ഓഫീസിൽ
27 July 1960 – 18 October 1963
പ്രധാനമന്ത്രിHarold Macmillan
മുൻഗാമിSelwyn Lloyd
പിൻഗാമിRab Butler
Lord President of the Council
ഓഫീസിൽ
14 October 1959 – 27 July 1960
മുൻഗാമിThe Viscount Hailsham
പിൻഗാമിThe Viscount Hailsham
ഓഫീസിൽ
29 March 1957 – 17 September 1957
മുൻഗാമിThe Marquess of Salisbury
പിൻഗാമിThe Viscount Hailsham
Leader of the House of Lords
ഓഫീസിൽ
29 March 1957 – 27 July 1960
പ്രധാനമന്ത്രിHarold Macmillan
മുൻഗാമിThe Marquess of Salisbury
പിൻഗാമിThe Viscount Hailsham
Secretary of State for Commonwealth Relations
ഓഫീസിൽ
7 April 1955 – 27 July 1960
പ്രധാനമന്ത്രിSir Anthony Eden
Harold Macmillan
മുൻഗാമിThe Earl of Swinton
പിൻഗാമിDuncan Sandys
വ്യക്തിഗത വിവരങ്ങൾ
ജനനം
Alexander Frederick Douglas-Home

(1903-07-02)2 ജൂലൈ 1903
മേഫെയർ, വെസ്റ്റ്മിൻസ്റ്റർ, ഇംഗ്ലണ്ട്
മരണം9 ഒക്ടോബർ 1995(1995-10-09) (പ്രായം 92)
ദി ഹിർസൽ, കോൾഡ്സ്ട്രീം, ബെർവിക്ഷയർ, സ്കോട്ട്ലൻഡ്
രാഷ്ട്രീയ കക്ഷിConservative (SUP)
പങ്കാളിElizabeth Douglas-Home
കുട്ടികൾകരോലിൻ, മെറിയൽ, ഡയാന, ഡേവിഡ്
അൽമ മേറ്റർക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോർഡ്

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി 1963 ഒക്ടോബർ മുതൽ 1964 ഒക്ടോബർ വരെ സേവനമനുഷ്ഠിച്ച യാഥാസ്ഥിതികകക്ഷി നേതാവായിരുന്നു അലക്സാണ്ടർ ഡഗ്ലസ് -ഹൂം.

ജീവിതരേഖ

[തിരുത്തുക]

1903 ജൂലൈ 2-ന് സ്ക്കോട്‌ലണ്ടിൽ ജനിച്ചു. ഓക്സ്ഫോഡിലും ഈറ്റണിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് യാഥാസ്ഥിതികകക്ഷി അംഗമെന്ന നിലയിൽ 1931-മുതൽ 1945-വരെ കോമൺസ് സഭയിൽ അംഗമായി പ്രവർത്തിക്കുകയുണ്ടായി. ഇക്കാലത്ത് സാമൂഹികവു ആഭ്യന്തരവുമായ വിഷയങ്ങളെപ്പററി കൂടുതൽ അവഗാഹം നേടി. 1937-ൽ നെവിൽ ചേംബർലെയിൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയായപ്പോൾ ഡഗ്ലസ്സിനെ പാർലമെന്ററി കാര്യങ്ങൾക്കായുള്ള പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പിന്നീട് 1940-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ വിൻസ്റ്റൻ ചർച്ചിൽ പ്രസ്തുത ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയാണു ചെയ്തത്. 1945-ൽ ഡഗ്ലസ് ജോയിന്റ് പാർലമെന്ററി അണ്ടർ സെക്രട്ടറി പദത്തിൽ നിയമിതനാവുകയും വിദേശകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്തു. പക്ഷേ 1945-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഡഗ്ലസ്സിന്റെ പൊതുജീവിതത്തിൽ ഒരിടവേള ഉണ്ടാവുകയും 1950-വരെ അധികാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. 1950-ൽ വീണ്ടും കോമൺസ് സഭാംഗമായെങ്കിലും 1951-ൽ പിതാവിന്റെ പിൻഗാമിയായി 14-ആമത് ഏൾ ആവുകയും പ്രഭുപദവിയിലെത്തുകയും ചെയ്തതിനെത്തുടർന്ന് കോമൺസ് സഭയിലെ അംഗത്വം ഇല്ലാതായി. പക്ഷേ, തുടർന്നും ഇദ്ദേഹം കർമനിരതനായി രാഷ്ട്രീയ രംഗത്ത് ഉറച്ചു നിൽക്കുകയാണു ചെയ്തത്.

വഹിച്ച പദവികൾ

[തിരുത്തുക]

1951 മുതൽ സ്കോട്‌ലൻഡ് സ്റ്റേറ്റ് മിനിസ്റ്റർ പദവിയും വഹിച്ചിരുന്നു.തുടർന്ന് 1955-ൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഡഗ്ലസ് 1957-ൽ പ്രഭുസഭയുടെ നേതാവായിത്തീർന്നു. 1960-ൽ, പ്രധാനമന്ത്രി ഹാരോൾഡ് മാക്മില്ലന്റെ കാലത്ത് ഇദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. 1963 ഒക്ടോബറിൽ ഹാരോൾഡ് മാക്മില്ലൻ പ്രധാനമന്ത്രിപദം രാജിവച്ചതോടെ ഡഗ്ലസ് ഹൂമിന് ഈ സ്ഥാനം കരഗതമായി. പാർട്ടിയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം ഒഴിവാക്കാൻ കഴിയുംവിധം അനുരഞ്ജന യത്നങ്ങൾ നടത്തിയ സ്ഥാനാർഥിയായിരുന്നു എന്നതാണ് ഈ സ്ഥാനലബ്ധിക്ക് കാരണമായത്. പ്രധാനമന്ത്രിയെന്ന നിലയിൽ ഡഗ്ലസ് കാര്യശേഷി തെളിയിച്ച ഭരണാധികാരിയായിരുന്നു. പക്ഷേ നൂതനമായ ആശയങ്ങൾ കണ്ടെത്തുന്നതിലും നടപ്പാക്കുന്നതിലും പ്രതീക്ഷിച്ചതുപോലെ ഇദ്ദേഹം ശോഭിക്കുകയുണ്ടായില്ല. 1964 ഒക്ടോബറിൽ യാഥാസ്ഥിതിക കക്ഷിക്കേറ്റ പരാജയത്തെത്തുടർന്ന് ഡഗ്ലസിന് ഭരണമൊഴിയേണ്ടതായും വന്നു. തുടർന്ന് 1965 ജൂലൈ വരെ പ്രതിപക്ഷ നേതാവായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ചെങ്കിലും ഉൾപ്പാർട്ടി വിമർശനം സഹിക്കവയ്യാതെ ഡഗ്ലസ് യാഥാസ്ഥിതിക കക്ഷിയുടെ നേതൃത്വസ്ഥാനം ഉപേക്ഷിക്കുകയാണു ചെയ്തത്. 1970-ൽ പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത് ഡഗ്ലസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. 1995 ഒക്ടോബർ 9-ന് ഇദ്ദേഹം സ്കോട്ടലൻഡിലെ ബെർവിക്ഷയറിൽ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ലസ്-ഹൂം, അലക്സാണ്ടർ (1903-95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഡഗ്ലസ്_-ഹൂം&oldid=3931011" എന്ന താളിൽനിന്ന് ശേഖരിച്ചത്