അലക്സാണ്ടർ അഫനസ്യേവ്
Alexander Afanasyev | |
---|---|
ജനനം | Boguchar, Russian Empire | 11 ജൂലൈ 1826
മരണം | 23 ഒക്ടോബർ 1871 Moscow, Russian Empire | (പ്രായം 45)
തൊഴിൽ | librarian, slavist |
അലക്സാണ്ടർ നിക്കോളായേവിച്ച് അഫനസ്യേവ്വ്[1] (11 July 1826 – 23 October 1871) റഷ്യൻ സ്ലാവു ചിന്താഗതിക്കാരനായ എഴുത്തുകാരനായിരുന്നു. 600ൽ ക്കൂടുതൽ റഷ്യൻ നാടോടിക്കഥകളും യക്ഷിക്കഥകളും ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോകത്തിൽ തന്നെ ഇത്തരം ഒരു ശേഖരം വലുതാണ്. [2]
ജീവിതം
[തിരുത്തുക]യൂണിവേഴ്സിറ്റി ഓഫ് മോസ്കോവിലാണു ബിരുദത്തിനു ചെർന്നത്. പക്ഷെ അദ്ദേഹത്തിന്റെ പുരോഗമനചിന്ത കാരണം പരീക്ഷയിൽ ജയിക്കാതെ സർവ്വ കലാശാലയിൽ നിന്നും പുറത്താകുകയാണുണ്ടായത്.
എന്നാൽ, 1849ൽ മോസ്കോ യൂണിവേഴ്സിറ്റിയിൽ തന്നെ ലൈബ്രേറിയനായിചേരാൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ 13 വർഷം അദ്ദേഹം അവിടെ ലൈബ്രേറിയനായി തുട്ർന്നു. 1862ൽ പ്രശസ്ത റഷ്യൻ മതപരമായ ഐതിഹ്യങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ വിവാദമാകുകയും അതിന്റെ പേരിൽ അദ്ദേഹത്തെ അവിടെനിന്നും പിരിച്ചുവിടുകയും ചെയ്തു.
അവിടെനിന്നും പിരിഞ്ഞതോടെ സാംബത്തികപ്രതിസന്ധിയിൽപ്പെട്ടെങ്കിലും തന്റെ പുസ്തകമെഴുത്ത് അദ്ദേഹം തുടർന്നു. പ്രകൃതിയെപ്പറ്റി സ്ലാവുകളുടെ കാവ്യലക്ഷ്യം എന്ന ബൃഹത്തായ കൃതി 1865 നും 1868നും ഇടയിൽ പ്രസിദ്ധീകരിച്ചു. [3] ഭരണാധികാരികളുടെ അപ്രീതിക്കുപാത്രമായ അദ്ദേഹത്തിനു ക്ഷ്യരോഗം പിടിപെട്ടതോടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ജീവിക്കാനായി ആഹാരം പോലും കഴിക്കാൻ വകയില്ലാതെ തന്റെ വിലപ്പെട്ട ലൈബ്രറി വിൽക്കേണ്ടിവന്നു. മോസ്കോയിൽ വച്ച് 45ആം വയസ്സിൽ ആ പ്രതിഫ മരണമടഞ്ഞു.
കൃതികൾ
[തിരുത്തുക]- The Wizards and Witches
- The Poetic Outlook on Nature by the Slavs
- tales (such as Maria Marievna, The Firebird and the grey wolf, and so on)
- The Shemiaka Sentence
- Russian Folk Religious Legends (നിരോധിക്കപ്പെട്ടു)
- Russian Forbidden Tales
അവലംബം
[തിരുത്തുക]- ↑ Jones, Steven Swann. The fairy tale: the magic mirror of the imagination. Routledge, 2002. p. 141.
- ↑ Riordan, James. “Russian Fairy Tales and Their Collectors.” A Companion to the Fairy Tale. Ed. Hilda Ellis Davidson and Anna Chaudhri. Cambridge: D.S. Brewer, 2003. Page 221.
- ↑ Articles of L. Gruel-Apert and Tatiana Grigorevna Ivanova about Afanasyev and his followers in Around brothers Grimm and Alexander Afanasyev, National Library of France ((French)Du côté des frères Grimm et d'Alexandre Afanassiev, Paris 2011)