അലക്സാണ്ട്ര ഗിലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്ര ഗിലാനി
അലക്സാണ്ട്ര ഗിലാനി
ജനനം1307
മരണം26 മാർച്ച് 1326
ദേശീയതഇറ്റലി
അറിയപ്പെടുന്നത്ശരീരശാസ്ത്രം (anatomy)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംശരീരശാസ്ത്രജ്ഞ (anatomist)
Mondino dei Liuzzi, Anathomia, 1541

ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞയായിരുന്നു അലക്സാണ്ട്ര ഗിലാനി. ശരീരശാസ്ത്രത്തിലും (anatomy) രോഗനിദാനശാസ്ത്രത്തിലും (pathology) പ്രവർത്തിക്കുന്ന ചരിത്രാധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വനിതയാണിവർ.[1] ഗിലാനിയെക്കുറിച്ച് തെളിവുകൾ നൽകുന്ന ചരിത്രരേഖകൾ വളരെ കുറവാണ്. അലക്സാണ്ട്ര കെട്ടുകഥകളിലുള്ളതാണെന്നാണ് ഇന്ന് പരിഗണിക്കുന്നത്. അലക്സാണ്ട്രോ മാഖിയവെല്ലി (1693-1766)യുടെ കണ്ടുപിടിത്തമാണ് ഈ കെട്ടുകഥയെന്നും പറയപ്പെടുന്നു.[2] അക്കാലത്ത് അനാട്ടമിയെക്കുറിച്ച് അറിയാമായിരുന്ന ഒരു വനിതയുടെ അക്കാലത്തെ മതപരമായ വികാരങ്ങളും മറ്റും കണക്കിലെടുത്ത് അവരുടെ പ്രവർത്തനങ്ങൾ പുറത്തറിയപ്പെടാതെ മാറ്റിയിരിക്കാം എന്നും ചിലർ വിശ്വസിക്കുന്നു. [3]

ജീവചരിത്രം[തിരുത്തുക]

1307-ൽ ഇറ്റാലിയൻ പ്രവിശ്യയിലെ എമിലിയ റൊമാഗ്നയിൽ പെർസികെറ്റോയിലെ സാൻഗിയോവന്നിയിലാണ് അലക്സാണ്ട്ര ജനിച്ചത്. കാലക്രമമനുസരിച്ചുള്ള സംഭവ രേഖാചരിത്രം സൂചിപ്പിക്കുന്നത് അവളുടെ 19-ാമത്തെ വയസ്സിൽ മുറിവ് സെപ്റ്റിക് ആയ കാരണത്താൽ 1326-ൽ ഗിലാനി മരിച്ചിരിക്കാം.[4] പാശ്ചാത്യലോകം ആദ്യത്തെ വനിതാ അനാട്ടോമിസറ്റ് ആയി അലക്സാണ്ട്ര ഗിലാനിയെ ആഘോഷിക്കപ്പെടുന്നു. ബ്രില്ലിയന്റ് പ്രോസെക്ടർ ആയി ഗിലാനിയെ അംഗീകരിക്കുകയും ചെയ്യുന്നു. ബൊലോഗ്ന സർവ്വകലാശാലയുടെ മെഡിക്കൽ സ്ക്കൂളിലെ ലോകം അറിയപ്പെടുന്ന പ്രൊഫസർ ആയ മോൻടിനോ ഡെ ലിയുസിയുടെ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ചിരുന്നു. 1316 -ൽ മോഡേൺ അനാട്ടമിയുടെ പിതാവ് എന്ന് പറയപ്പെടുന്ന മോൻടിനോ ഡെ ലിയുസി പ്രസിദ്ധീകരിച്ച സെമിനൽ ടെക്സ്റ്റിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. [5]

അവലംബം[തിരുത്തുക]

  1. Oakes, Elizabeth H. (2007). Encyclopedia of world scientists (Rev. ed.). New York: Facts on File. ISBN 1438118821.
  2. Anthony Grafton , Forgers and Critics: Creativity and Duplicity in Western Scholarship , 1990 Note 5 on p. 138
  3. Quick, Barbara. "Alessandra in History". A Golden Web. Retrieved 25 July 2013.
  4. Oakes, Elizabeth H. (2007). Encyclopedia of world scientists (Rev. ed.). New York: Facts on File. ISBN 1438118821.
  5. Quick, Barbara. "Alessandra in History". A Golden Web. Archived from the original on 2011-06-25. Retrieved 25 July 2013.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്ര_ഗിലാനി&oldid=3950105" എന്ന താളിൽനിന്ന് ശേഖരിച്ചത്