അറേബ്യൻ ചെന്നായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറേബ്യൻ ചെന്നായ
അറബി: ذئب عربي
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. l. arabs
Trinomial name
Canis lupus arabs
Pocock, 1934[1]
Arabian wolf range

അറേബ്യൻ ചെന്നായ (Canis lupus arabs) ഒരു കാലത്ത് അറേബ്യൻ ഉപദ്വീപിൽ ഉടനീളം കാണപ്പെട്ടിരുന്ന ചാരക്കളറുള്ള ചെന്നായുടെ ഒരു ഉപവർഗ്ഗമാണ്. പക്ഷേ ഇന്നത്തെക്കാലത്ത് ഇവയെ തെക്കൻ ഇസ്രായേൽ, തെക്ക്-പടിഞ്ഞാറേ ഇറാക്ക്, ഒമാൻ, യെമൻ, ജോർദാൻ, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമായി ഇവയുടെ ആവാസ വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഈജിപ്തിലെ സിനായി ഉപദ്വീപിലും ഇവയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇവയടെ ആകെയുള്ള എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 1,000 നും 2,000 ത്തിനുമിടിയലുള്ള ഇത്തരം ചെന്നായ്ക്കള‍് പശ്ചിമേഷ്യൻ പ്രദേശങ്ങളിലാകെ ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ. 1970 കളിൽ ഈ ചെന്നായ് വർഗ്ഗങ്ങൾ യുണൈറ്റഡ് ആരബ് എമിറേറ്റ് പോലെയുള്ള രാജ്യങ്ങളിലെ മരുഭൂമികളിൽ യഥേഷ്ടം വിഹരിച്ചിരുന്നു. അവയില് ‍ബഹുഭൂരിപക്ഷവും പിന്നീടുള്ള വർഷങ്ങളിൽ പലവിധ കാരണങ്ങളാൽ ചത്തൊടുങ്ങി.

അറേബ്യൻ ചെന്നായ ചെറുതും മരുഭൂ വാസത്തിന് അനുയോജ്യമായ ശാരീരിക ഘടനകളോടു കൂടിയതു ജന്തു വർഗ്ഗമാണ്. എത്ര പ്രതികൂലമായി കാലാവസ്ഥയിലും ഇവയ്ക്കു ജീവിക്കുവാൻ സാധിക്കുന്നു. ഇവയ്ക്ക് ചുമലിൽ നിന്നുള്ള ഉയരം 26 ഇഞ്ച് (66 സെൻറീമീറ്റർ) ആണ്. ശരാശരി തൂക്കം 40 പൌണ്ട് (18.14 കിലോഗ്രാം) ആണ്. ഇവയുടെ മറ്റു വർഗ്ഗങ്ങളെ അപേക്ഷിച്ച് അറേബ്യൻ ചെന്നായകളുടെ ചെവികൾ സാധാരണയിലും അധികം വലിപ്പമുള്ളതാണ്. ഇവയുടെ ചർമ്മം കനം കുറഞ്ഞതും നീളം കുറഞ്ഞ രോമങ്ങൾ നിറഞ്ഞതുമാണ്. ഇവ മങ്ങിയ നിറം ആണ്. ഇവയുടെ പുറകു വശത്തുള്ള രോമം നീളം കൂടിയതാണ്. ഈ വർഗ്ഗത്തിലെ പെൺചെന്നായക്കൾക്ക് ആൺ വർഗ്ഗത്തേക്കാൾ അൽപം വലിപ്പം കുറവായിരിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്താണ് പൊതുവെ ഇവ ഇണചേരാറുള്ളത്. ഗർഭകാലം 60 മുതല‍്‍ 63 ദിവസം വരെയാണ്. ഒരു സമയം ഒന്നു മുതൽ പതിനാലു വരെ കുഞ്ഞുങ്ങളുണ്ടാകും. ശരാശരി നാലു മുതൽ ആറെണ്ണം വരെയാണ്. അറേബ്യൻ ചെന്നായ്ക്കൾ സാധാരണയായി കൂട്ടമായി താമസിക്കാറില്ല. എന്നാൽ വേട്ടയാടുന്ന സന്ദർഭങ്ങളിൽ ഇവ ജോഡിയായോ അല്ലെങ്കില് മൂന്നോ നാലോ എണ്ണമുള്ള കൂട്ടമായോ ആണ് കാണപ്പെടുക. എന്നിരുന്നാനലും 2013 ലെ "വൈൽഡ് അറേബ്യ" എന്ന ബി.ബി.സി.യുടെ ഡോക്യൂമെൻറ്രിയിൽ ഏകദേശം 12 വരെയുള്ള ഒരു കൂട്ടത്തെ ചിത്രീകരിച്ചിട്ടുണ്ട്.[2] ഈ ഉപവിഭാഗത്തിലുളള ചെന്നായക്കളെ അപൂർവ്വമായിണ് കാണാൻ സാധിക്കുന്നത്. ഇവയുടെ ഒരു പ്രത്യേകത ഇവ ഓരിയിടാറല്ല എന്നുള്ളതാണ്.[3]

A lone Arabian wolf (with its winter fur) in the southern Arava Desert, Israel

ഭക്ഷണ രീതി[തിരുത്തുക]

ഒരു ആടിൻറ വലിപ്പമുള്ള ഇരയെ ആക്രമിച്ചു കീഴടക്കി ഭക്ഷിക്കുവാൻ ഈ ചെന്നായ്ക്കൾക്ക് യാതൊരു പ്രയാസവുമില്ല. ഭക്ഷണത്തിനു ദൌർലഭ്യം നേരിടുന്ന വേളയിൽ പലപ്പോഴും ഇവ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ അതിക്രമിച്ചു കടന്നു വളർത്തുമൃഗങ്ങളെയും മറ്റും ഭക്ഷണമാക്കാറുണ്ട്. കര്ഷകരും മറ്റു ഇവയെ കാണുന്ന മാത്രയിൽ വെടിവച്ചു കൊല്ലുകയോ കെണിയിലകപ്പെടുത്തുകയൊ വിഷം വച്ചു കൊല്ലുകയോ ചെയ്യാറുണ്ട്. മുയലുകൾ, മരുഭൂമിയിൽ കാണപ്പെടുന്ന എലികൾ എന്നിവയും ഇവയുടെ പ്രധാന ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിനായി മരുഭൂമിയിൽ വളരെയധികം കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. അറേബ്യൻ ചെന്നായ്ക്കൾ ചെറുതു മുതൽ ഇടത്തരം വലിപ്പമുള്ള ഇരകളെ വേട്ടയാടിപ്പിടിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥ[തിരുത്തുക]

അറേബ്യൻ ചെന്നായ്ക്കളെ വംശനാശത്തിൻറെ വക്കിലുള്ള ജീവികളായിട്ടാണ് IUCN രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചെന്നായ് വർഗ്ഗത്തെ വേട്ടയാടി കൊല്ലുന്നത് ഒമാൻ കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ ഇവിടെ ഇത്തരം ചെന്നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇസ്രായേലിൽ 100 മുതൽ 150 വരെ അറേബ്യൻ ചെന്നായ്ക്കൾ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇറാക്കിൽ ഇവയുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. അതിനാൽ ഗ്രാമവാസികൾ ഇവയെ മനുഷ്യനു ഭിക്ഷണിയുള്ള ജീവിയായി കണക്കാക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. "Canis lupus arabs". Integrated Taxonomic Information System. Retrieved 27 October 2007.
  2. BBC Two - Wild Arabia Episode 2 The Jewel of Arabia
  3. Lopez 1978.
  4. Los Angeles Times 2008.
"https://ml.wikipedia.org/w/index.php?title=അറേബ്യൻ_ചെന്നായ&oldid=3973041" എന്ന താളിൽനിന്ന് ശേഖരിച്ചത്