അറബി കാപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാപ്പിക്കുരു തന്നെ രണ്ടിലധികം തരമുണ്ട്. പ്രധാനമായും റോബസ്റ്റ്, അറബിക്കാ എന്നിങ്ങനെ രണ്ട് തരത്തിൽ ഉണ്ട്. റോബസ്റ്റ് കാപ്പിക്കുരുവിൽ കഫേൻ എന്ന പദാർത്ഥം കൂടുതൽ അളവിൽ കണ്ട് വരുന്നുണ്ട്.

എന്നാൽ എത്ത്യോപ്പ്യ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വിളയുന്ന കാപ്പിയിൽ കഫേൻ എന്ന പദാർത്ഥം താരതമ്യേന കുറവാണ്. അതിനാൽ തന്നെ അവിടത്തെ കാപ്പിയ്ക്ക് നമ്മുടെ കാപ്പിയുടെ അത്ര ചവർപ്പ്/കയപ്പ് ഇല്ലാ. ഇത്തരം കാപ്പിക്കുരുവിനെ അറബിക്ക് കാപ്പിക്കുരു എന്നാണ് അറിയപ്പെടുന്നത്. അറബിക്ക്കാപ്പി തന്നെ ഇവിടെ രണ്ട് തരത്തിൽ ഉണ്ട്. ഈ വ്യത്യാസം പാചകത്തിന്റേയും അതിനുപയോഗിക്കുന്ന വിഭവങ്ങളുടേയും വ്യത്യാസമാണ്. ടർക്കിഷ് കാപ്പി എന്നറിയപ്പെടുന്നത്, അറബിക്ക് കപ്പിക്കുരു വറുത്ത് വളരെ നേർത്തരീതിയിൽ പൊടിച്ച് എടുത്ത് തിളച്ച വെള്ളത്തിൽ ചേർത്ത് വീണ്ടും വീണ്ടും തിളപ്പിച്ച് എടുത്ത് അതിൽ വേണമെങ്കിൽ പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്നതാണ്. ഇത് വലിയ ഗ്ലാസ്സുകളിൽ പകരാറില്ലാ. എന്നാൽ ഈ അറബിക്ക് കാപ്പിക്കുരു വറുത്ത് നേർത്തതായി പൊടിച്ച് അതിനോടൊപ്പം ഏല്ലക്കായ്, ഗ്രാമ്പൂ എന്നിവ കൂടെ ഇട്ട് തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഗവ എന്നറിയപ്പെടുന്ന അറബിക്ക് കാപ്പി. [അവലംബം ആവശ്യമാണ്]ഇതിൽ ചെലർ റോസ്‌വാട്ടർ, കുങ്കുമപ്പൂവ് എന്നിവ കൂടെ ചേർക്കും. പാൽ വളരെ ദുർലഭമായേ ചേർക്കൂ. ഇല്ലാ എന്ന് തന്നെ പറയാം. മധുരം ചേർക്കാറില്ലാ. രണ്ട് ഗ്ലാസ്സ് വെള്ളത്തിൽ ഏകദേശം രണ്ട് ടീസ്പൂൺ അറബിക്ക് കാപ്പിപ്പൊടിയും, ഒരു സ്പൂൺ ഏലക്കായ് പൊടിച്ചതും നാലഞ്ച് ഗ്രാമ്പൂ പൂവുകളും ഇട്ട് നല്ലപോലെ തിളപ്പിയ്ക്കണം. എല്ലായ്പ്പോഴും ഇതിനു നല്ല ചൂട് വേണം. എന്നാലേ കഴിക്കാൻ സ്വാദ് ഉണ്ടാകൂ. ഈ ഗവയ്ക്ക് ഏകദേശം ഒരു മഞ്ഞനിറം ആവും. മധുരം ചേർക്കാത്തതിനാൽ ഒരു തരം ചവർപ്പാവും സ്വാദ്. അതിനോടൊപ്പം കാരയ്ക്ക (ഈന്തപ്പഴം, ഡേറ്റ്സ്) തിന്നാം. ഈ ഗവയും ചെറിയ, പിടിയില്ലാത്ത ഒരു തരം കപ്പിലാണ് പകരുക. കപ്പ് നിറയ്ക്കരുത്. ജസ്റ്റ് പകുതി ആയി ഒഴിയ്ക്കാം. സാധാരണ ബദുക്കളുടെ അതിഥിമര്യാദയുടെ സൂചകം ആണ് ഈ പാനീയങ്ങൾ. [അവലംബം ആവശ്യമാണ്]കാപ്പിപകരുന്നയാൾ തലപ്പാവൊക്കെ ചൂടി ഒരു പ്രത്യേകവേഷവിധാനത്തിൽ എപ്പോഴും ഗവയും ചായയും അടങ്ങുന്ന ഫ്ലാസ്കുകളും അവയ്ക്ക് വേണ്ട കപ്പുകളും ആയി നടക്കുന്നുണ്ടാകും. നമ്മുടെ കയ്യിലെ കപ്പിലെ ഗവ കഴിഞ്ഞു എന്ന് കണ്ടാൽ ഉടൻ ഒഴിച്ച് തരും. ചോദിക്കില്ലാ. നമുക്ക് വേണ്ടാ എന്ന് തോന്നിയാൽ കപ്പിന്റെ മുകളിൽ ഉള്ളംകൈ വെച്ച് അടച്ച് അടയാളം കാണിക്കണം. പിന്നെ ഒഴിക്കില്ലാ. വളാരെ സാവധാനം കഴിക്കുന്ന പാനീയം ആണ് ഗവ. ചവർപ്പിനൊപ്പം ഈന്തപ്പഴത്തിന്റെ മധുരം നല്ല കോമ്പിനേഷൻ ആണ്. ഗവ കൊണ്ടുവരുന്ന ഫ്ലാസ്ക് പോലത്തെ ഉള്ള ആ പാത്രത്തിനു ദള്ള എന്നാണ് അറബിയിൽ പറയുക. എവിടെ നോക്കിയാലും അത് ഒരു സംസ്കാരസൂചകമായി വഴിവക്കിലൊക്കെ പ്രതിമ രൂപത്തിൽ സ്ഥാനം പിടിച്ച ഒരു പാത്രമാണ് അത്. ഫെഞ്ചാൻ എന്നാണ് കുടിയ്ക്കുന്ന ചെറിയ കപ്പിനു പറയുക. ഗവാജി എന്ന് അത് കൊണ്ടുവരുന്ന വെയിറ്റർമാരേയും പറയുന്നു. (ഈ പാരഗ്രാഫ് ഇംഗ്ലീഷ് വിക്കിയിൽ നിന്ന്. അറബി വാക്കുകൾക്കൊക്കെ ശരിയായ രീതിയിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ സാധ്യമല്ല. അതിനാൽ സൂക്ഷ്മത നിഷ്കർഷിക്കരുത്)

"https://ml.wikipedia.org/w/index.php?title=അറബി_കാപ്പി&oldid=2064861" എന്ന താളിൽനിന്ന് ശേഖരിച്ചത്